Month: September 2023

  • NEWS

    റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി സൗദിയിൽ കാറിടിച്ച് മരിച്ചു

    റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുനനു. അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

    Read More »
  • Crime

    വിചാരണ കോടതി വെറുതെ വിട്ട 1995ലെ ഇരട്ടക്കൊലപാതക കേസിൽ ആർജെഡി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി

    ദില്ലി: രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാർട്ടി നേതാവും മുൻ എംപിയുമായ പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 1995ൽ തൻറെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിന് രണ്ട് പേരെ പ്രഭുനാഥ് സിങ് വെടിവെച്ച് കൊന്നു എന്നാണ് കേസ്. ചപ്ര ഗ്രാമത്തിലെ ദരോഗ റായ്, രാജേന്ദ്ര റായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസ് ‘നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ അസാധാരണമായ വേദനാജനകമായ സംഭവ’മാണെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി ബോധപൂർവ്വം ശ്രമിച്ചെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് അഞ്ച് ലക്ഷം രൂപയും സഹായധനം നൽകാൻ ബിഹാർ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 വകുപ്പുകളാണ് പ്രഭുനാഥ് സിങ്ങിനെതിരെ ചുമത്തിയിരുന്നത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി…

    Read More »
  • Sports

    ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍; ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്ക്, സഞ്ജു പുറത്ത് തന്നെ!

    കാൻഡി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ മധ്യനിരയിൽ കളിച്ചേക്കും. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ പുറത്തിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് അവസം നഷ്ടമാവും. മുൻനിര താരമായ കിഷനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ എതിർപ്പും ശക്തമാണ്. അതും ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജു സാംസൺ പുറത്തിരിക്കുന്ന സാഹചര്യത്തിൽ. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല. രോഹിത് ശർമയ്‌ക്കൊപ്പം യുവതാരം ശുഭ്മാൻ ഗിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അടുത്തകാലത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് ചെയ്യാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഗില്ലിൽ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. രോഹിത്തിന് പരിചയ സമ്പത്ത് മുതൽകൂട്ടാണ്. മൂന്നാം സ്ഥാനത്ത് വിരാട് കോലിയെത്തും. പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ നാലാം സ്ഥാനവും ഉറപ്പിക്കും. പിന്നാലെ ഇഷാൻ കിഷൻ ക്രീസിലെത്തും. വിക്കറ്റിന് പിന്നിലും കിഷൻ നിക്കും. പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ തുടർന്ന് ക്രീസിലെത്തും. ബൗളിംഗിൽ അദ്ദേഹം ഇന്ത്യയുടെ…

    Read More »
  • India

    തക്കാളി വിലയിടിവ്;താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ 

    ബംഗളൂരു:വിലയിടിവിനെ തുടർന്ന് തക്കാളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കർണാടകയിലെ കോലാറിലുള്ള കര്‍ഷകര്‍ ആവശ്യപ്പെട്ടു. കിലോക്ക് 250 രൂപക്ക് മുകളിലുണ്ടായിരുന്ന  തക്കാളി വിലയാണ് ഇപ്പോള്‍ താഴ്ന്നു പോയത്. തക്കാളിക്ക് വില കുഞ്ഞതോടെ കര്‍ഷകരും ആശങ്കയിലാണ്.പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കര്‍ഷകര്‍ നല്‍കുന്നത്. ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയാണ് കോലാര്‍ മാർക്കറ്റ്.നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്. രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും ഇവിടുത്തെ വ്യാപാരികൾ പറയുന്നു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്. മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍…

    Read More »
  • Kerala

    ‘സഖാക്കളുടെ അറിവിലേക്ക്, പിണറായി വിജയന് വരാമെങ്കില്‍ എനിക്കും പങ്കെടുക്കാം’; പുതുപ്പള്ളിയില്‍ എത്തിയതില്‍ നിഖില്‍ പൈലി

    പുതുപ്പള്ളി: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പങ്കെടുക്കാമെന്നാണ് നിഖിൽ പൈലി പറയുന്നത്. നിഖിൽ പൈലിയുടെ കുറിപ്പ്: ”സഖാക്കളുടെ അറിവിലേക്ക്, വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയൻ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ എനിക്കും പങ്കെടുക്കാം. ഞാനും കുറ്റാരോപിതൻ മാത്രമാണ്. കൊലക്കേസ് പ്രതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോൺഗ്രസിനെ ഉപദേശിക്കാൻ. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാർത്ഥി.” ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ ഇന്നലെ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി…

    Read More »
  • Social Media

    ലിഫ്റ്റിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ മിനിറ്റുകൾക്കുള്ളിൽ യുവതി ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    ചൈനയിൽ ഒരു യുവതി തൻറെ നവജാതശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ലിഫ്റ്റിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ മിനിറ്റുകൾക്കുള്ളിൽ യുവതി ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രകാരം ആഗസ്റ്റ് 21നാണ് സംഭവം. ചോങ്കിംഗിലെ ഒരു റസിഡൻഷ്യൽ കമ്മ്യൂണിറ്റിയുടെ ലിഫ്റ്റിനുള്ളിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് തൊട്ടടുത്ത നിമിഷം തന്നെ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയ യുവതി അടുത്തുള്ള ചവറ്റുകൊട്ടയിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ലഗേജുകളുമായി യുവതി ലിഫ്റ്റിൽ കയറുന്നതിൻറെയും പുറത്തിറങ്ങി കുഞ്ഞിനെ ഉപേക്ഷിക്കുന്നതിൻറെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദൃശ്യങ്ങളിൽ ലിഫ്റ്റിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നതും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കുഞ്ഞിൻറെ ശരീരത്തിൽ നിന്നും തറയിൽ നിന്നും രക്തം തുടച്ച് നീക്കുന്നതും കാണാം. തുടർന്ന് ലിഫ്റ്റിൽ ആളുകൾ കയറുന്നതിന് മുൻപായി കുഞ്ഞിനെ ലഗേജുകൾക്കൊപ്പം ഒളിപ്പിക്കുകയും പിന്നീട് ലഗേജുകളുമായി ലിഫ്റ്റിൽ നിന്നും…

    Read More »
  • Kerala

    ആശുപത്രിയിൽ പീഡനത്തിനിരയായെന്ന് വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്;അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്ജ്

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടര്‍ ഉന്നയിച്ച്‌ പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫെയ്‌സ് ബുക്കില്‍ വനിതാ ഡോക്ടര്‍ ഇട്ട പോസ്റ്റിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഇതുസംബന്ധിച്ച്‌ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുക. 2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് ഒരു സീനിയര്‍ ഡോക്ടര്‍ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. പിറ്റേന്നു ആശുപത്രി അധികാരികളോട് പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന് കൂടുതല്‍ പരാതി നല്‍കാന്‍ സാധിച്ചില്ല.ആ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോള്‍ പോസ്റ്റിടുന്നതെന്നുമായിരുന്നു വനിതാ ഡോക്ടർ…

    Read More »
  • Kerala

    ആറൻമുള വള്ളംകളി: പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ 

    പത്തനംതിട്ട:ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആറന്മുള ഉത്തൃട്ടാതി ജലമേളയും അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മത്സര വള്ളംകളിയായി തന്നെ നടത്തുവാനാണ് പള്ളിയോട സേവാ സംഘം തീരുമാനിച്ചിരിക്കുന്നത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഭക്തജന തിരക്ക് ഈ വര്‍ഷം വള്ളസദ്യാ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഉണ്ട്. വള്ളംകളി ദിവസവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വള്ളം കളിയുമായി ബന്ധപ്പെട്ട് നിലവിൽ 650 ഓളം പോലീസുകാരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്.ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ. എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍,…

    Read More »
  • LIFE

    അച്ഛന്മാര്‍ പരിപാലിക്കുന്ന കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ സാധ്യതയെന്ന് പഠനം

    ഒരു കാലത്ത് കുട്ടികളുടെ പരിചരണം അമ്മമാരുടെ ജോലി മാത്രമാണെന്ന് കരുതിയിരുന്നു. എന്നാൽ, സാമൂഹിക സാഹചര്യങ്ങൾ മാറുകയും സ്ത്രീകൾ കൂടുതലായി ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തപ്പോൾ അമ്മമാർക്ക് മാത്രം കുട്ടികളെ നോക്കാൻ കഴിയാതെയായി. ഇതോടെ അച്ഛന്മാർക്കും കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട അവസ്ഥ വന്നു. എന്നാൽ, ഏറ്റവും പുതിയ പഠനം പറയുന്നത്, കുട്ടികളുടെ പരിപാലനത്തിൽ അച്ഛന്മാർ കൂടുതലായി ഇടപെടുപ്പോൾ കുട്ടികൾ ശാരീരികവും മാനസികവുമായി കൂടുതൽ ആരോഗ്യമുള്ളവരായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ്. അടുത്തിടെ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടത്തൽ. 28,000 കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും അച്ഛന്മാർ തങ്ങളുടെ കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നത് ഇപ്പോൾ കൂടി വരികയാണ്. ജപ്പാനിലും അച്ഛന്മാർ കുട്ടികളെ നോക്കുന്ന രീതി സമീപ കാലത്തായി കൂടുതലാണ്. നിരവധി പുരുഷന്മാരാണ് തങ്ങളുടെ രക്ഷാകർതൃ അവധി ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഈ മാറ്റം കണക്കിലെടുത്താണ് ജാപ്പനീസ് ഗവേഷകർ ചെറിയ കുട്ടികളുടെ ആരോഗ്യത്തിൽ അച്ഛന്മാരുടെ വർദ്ധിച്ചുവരുന്ന ഇടപെടലിൻറെ സ്വാധീനം വിലയിരുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്.…

    Read More »
  • Kerala

    കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥന് നടി നവ്യാ നായരുമായി അടുത്തബന്ധം

    മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.സച്ചിന് നടിയുമായി അടുത്ത ബന്ധമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. എന്നാല്‍,തങ്ങൾ സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം മറ്റൊരു ബന്ധവുമില്ലെന്നും നടി വ്യക്തമാക്കി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷനല്‍ കമീഷനറായ സച്ചിനെ ജൂണ്‍ 27ന് ലക്നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന്…

    Read More »
Back to top button
error: