Month: September 2023

  • Business

    ബുള്ളറ്റ് ഫാൻസ് ഏറെ നാളായി കാത്തിരുന്ന ന്യൂജെൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഒടുവിൽ ഇന്ത്യൻ വിപണിയില്‍; ലുക്കിലും വിലയിലും ഞെട്ടിച്ചു, എതിരാളികൾ ആശങ്കയിൽ

    ബുള്ളറ്റ് ഫാൻസ് ഏറെ നാളായി കാത്തിരുന്ന അടുത്ത തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി. റോയൽ എൻഫീൽഡ് 2023 ബുള്ളറ്റ് 350 മോട്ടോർസൈക്കിൾ 1.74 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആണ് എത്തുന്നത്. 2023 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആകർഷകമായ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിക്കുന്നു. മിലിട്ടറി, സ്റ്റാൻഡേർഡ്, ബ്ലാക്ക് ഗോൾഡ് എന്നീ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ബൈക്കിന്റെ വില ടോപ്പ്-സ്പെക്ക് വേരിയന്റിന് 2.16 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെ ഉയരുന്നു . പുതിയ ബുള്ളറ്റ് 350-ന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ക്ലാസിക് 350, ഹണ്ടർ 350 , മെറ്റിയർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ-ജെൻ മോഡൽ . പുതിയ ബുള്ളറ്റ് 350 വളരെ സാമ്യമുള്ളതാണെങ്കിലും മുൻ പതിപ്പുമായി ഒന്നും പങ്കിടുന്നില്ല. മറ്റ് 350 സിസി മോട്ടോർസൈക്കിളുകളിലും ഡ്യൂട്ടി ചെയ്യുന്ന 349 സിസി എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് ബുള്ളറ്റ്…

    Read More »
  • LIFE

    ജയിലര്‍ രജനിക്കൊരു ജാക്ക്പോട്ട്! ഒന്നേകാല്‍ കോടിയുടെ കാറും സമ്മാനമായി നല്‍കി കലാനിധി

    ചെന്നൈ: രജനികാന്തിൻറെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജയിലർ. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കളായ സൺ പിക്ചേർസിന് നൽകിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായതിന് പിന്നാലെ അതിൻറെ ലാഭ വിഹിതം സൂപ്പർതാരം രജനികാന്തിന് നിർമ്മാതാക്കളായ സൺപിക്ചേർസ് ഉടമ കലാനിധി മാരൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരൻ സമ്മാനിച്ചിട്ടുണ്ട്. സൺ പിക്ചേർസ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിൻറെ വിവരം പുറത്തുവിട്ടത്.…

    Read More »
  • Crime

    വടവാതൂർ എസ്.ബി.ഐ ബാങ്കിൽ മോഷണശ്രമം; അന്യസംസ്ഥാന സ്വദേശി പിടിയിൽ

    മണർകാട്: വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ അജ്റുദ്ദീൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 9:30 മണിയോടെ വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മാനേജർ ഒച്ച വച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. പൂട്ടിയിട്ടിരുന്ന ബാങ്കിനുള്ളിൽ ആരും ഉണ്ടാവില്ല എന്ന് കരുതിയാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. എന്നാൽ മാനേജർ ബാങ്കിന്റെ മുൻവശ ഡോർ അകത്തുനിന്ന് പൂട്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മാനേജരുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് പി. ആർ, എസ്.ഐമാരായ ഷിബു വർഗീസ്, നാടരാജൻ ചെട്ടിയാർ, സി.പി.ഓമാരായ തോമസ് രാജു, ജിജോ…

    Read More »
  • Crime

    യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

    മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങൾ കാണിച്ചു ഭീഷണിപെടുത്തി 29 ആം തീയതി രാത്രി 8:00 മണിയോടുകൂടി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി സാഹസികമായി പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മാരായ ജോഷി പി.കെ, ഉജ്ജ്വല…

    Read More »
  • Crime

    നീണ്ടൂർ ഓണംതുരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലുപേർ കൂടി അറസ്റ്റിൽ

    ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരത്ത് ഭാഗത്ത് വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ മുകളേൽ വീട്ടിൽ സുജിത്ത് ബാബു (23)കൈപ്പുഴ താന്നിച്ചുവട്ടിൽ വീട്ടിൽ ജോബിൻ ജോണി (22),നീണ്ടൂർ തെങ്ങുംപള്ളിൽ വീട്ടിൽ ശിവ സൈജു (24), നീണ്ടൂർ അരീപറമ്പിൽ വീട്ടിൽ ഐസക്ക് മാത്യു (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ് ചർച്ച എന്ന വ്യാജേനെ അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും…

    Read More »
  • India

    ഡൽഹിയിൽ സെപ്റ്റംബർ 12 വരെ നിരോധനാജ്ഞ

    ന്യൂഡൽഹി: നഗരത്തിൽ ഇന്നലെ മുതൽ നിരോധനാജ്ഞ നിലവില്‍വന്നു. സെപ്തംബര്‍ 12 വരെയാണ് നിരോധനാജ്ഞ. നഗരത്തെ പൂര്‍ണവ്യോമ നിരോധിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍ തുടങ്ങിവ ഉപയോഗിക്കാനാകില്ല.ജി–20 ഉച്ചകോടിയുടെ ഭാഗമായാണ് നടപടി. എട്ട്, ഒമ്ബത്, പത്ത് തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്ക് ഇരുപതോളം രാഷ്ട്രത്തലവന്മാരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും  ചൈന പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിക്ക് എത്തിയേക്കില്ല എന്നാണ് വിവരം.

    Read More »
  • NEWS

    ഡുറണ്ട് കപ്പ് ഫുട്ബോൾ ഫൈനലിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ  നേരിടും

    കൊൽക്കത്ത:ഡുറണ്ട് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ  നേരിടും.വ്യാഴാഴ്ച നടന്ന മത്സരത്തിൽ  ഐഎസ്‌എല്‍ ക്ലബ് എഫ്സി ഗോവയെ 2-1 ന് തോല്‍പ്പിച്ചാന് മോഹൻ ബഗാൻ ഫൈനലില്‍ എത്തിയത്. ഈസ്റ്റ് ബംഗാൾ നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.സെപ്തംബര്‍ മൂന്നിനാണ് ഫൈനൽ.ഇരുടീമുകളും കൊൽക്കത്തയിൽ നിന്നുള്ളതാണ്.

    Read More »
  • Kerala

    ജയസൂര്യയുടേത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ബോധപൂര്‍വശ്രമം; സിനിമയുടെ റിലീസുകള്‍ക്ക് മുൻപ് ജയസൂര്യ നേരത്തെയും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്: എഐവൈഎഫ് 

    ആലപ്പുഴ:ജയസൂര്യയുടേത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ബോധപൂര്‍വശ്രമമാണെന്നും സിനിമയുടെ റിലീസുകള്‍ക്ക് മുൻപ്  നേരത്തെയും ജയസൂര്യ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ. ‘കത്തനാര്‍’ സിനിമയുടെ പരാജയം മുന്നില്‍കണ്ട് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനും അനധികൃത ഫ്ലാറ്റ് നിര്‍മാണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിച്ചു വിടാനും ബോധപൂര്‍വം നടത്തിയ വിവാദമായിരുന്നു മന്ത്രിമാരെ വേദിയില്‍ ഇരുത്തിയുള്ള നടൻ ജയസൂര്യയുടെ നെല്‍ക്കര്‍ഷകരെ പിന്തുണച്ചുള്ള പ്രസംഗമെന്ന്  ടി.ടി.ജിസ്മോൻ പറഞ്ഞു. “ജയസൂര്യയ്ക്ക് ഹിഡൻ അജൻഡ ഉണ്ടായിരുന്നു. ‘കത്തനാര്‍’ സിനിമയുടെ ടീസര്‍ വരാനിരിക്കെ കര്‍ഷകര്‍ക്ക് നെല്ലു വില കിട്ടുന്നില്ലെന്ന ഗുരുതര ആരോപണവുമായി ബോധപൂര്‍വം തന്നെ  രംഗത്തുവന്നതാണ് അയാൾ. തന്റെ സിനിമകള്‍ റിലീസ് ആകുന്നതിന് തൊട്ടു മുൻപായി ജയസൂര്യ നേരത്തെയും ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളം പച്ചക്കറി ഉല്‍പാദനത്തിലും കയറ്റുമതിയിലും നേടിയ വളര്‍ച്ച കാണാതെയാണ് ജയസൂര്യ പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായം പറഞ്ഞത്. വസ്തുതകള്‍ മനസിലാക്കി അദ്ദേഹം അഭിപ്രായങ്ങള്‍ പിൻവലിച്ച്‌ ജനങ്ങളോട് മാപ്പു പറയണം”- ജിസ്മോൻ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി, കുഞ്ഞ് മരിച്ചു;അമ്മ ഗുരുതരാവസ്ഥയിൽ

    തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രമ്യ- രാജേഷ് ദമ്ബതികളുടെ മകന്‍ നാലുവയസുള്ള അഭിദേവ് ആണ് മരിച്ചത്. കിണറ്റില്‍ ചാടിയത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. രാജേഷും രമ്യയും ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ്. രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം.എന്നാൽ രമ്യ ഇന്ന് ജോലിക്ക് പോരിരുന്നില്ല.കുടുംബപ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍ 

    മധുര: തമിഴ്നാട്ടിലെ തേനിയില്‍ 55-കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.തേനിയിലെ  വ്യാപാരിയായ 55-കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇയാളുടെ മകളായ 16-കാരിയെയും കാമുകനായ എ. മുത്തുകാമാച്ചി(23) കൂട്ടാളികളായ ശെല്‍വകുമാര്‍(23) കണ്ണപ്പൻ(21) എന്നിവരെയുമാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. 16-കാരിയും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ പ്രണയത്തെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 55-കാരനെ മുത്തുകാമാച്ചിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തി 55-കാരനെ തള്ളിയിട്ടശേഷം അരിവാള്‍ കൊണ്ട് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നീട് നാട്ടുകാരാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക് മുത്തുകാമാച്ചിയുടെ പേരിലുള്ളതാണെന്ന്…

    Read More »
Back to top button
error: