NEWSPravasi

റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി സൗദിയിൽ കാറിടിച്ച് മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം (30) മരിച്ചത്. നജ്റാൻ സൂഖ് ഷഖ്വാനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഒരു യമൻ പൗരനോടൊപ്പം മുഹമ്മദ് ഫറാഷ് റോഡ് മുറിച്ചു കടക്കുകയായിരുനനു. അതിവേഗതയിലെത്തിയ വാഹനം ഇടിച്ച് രണ്ടു പേരും തൽക്ഷണം മരിച്ചു. കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നജ്റാനിൽ ഖബറടക്കി. നജ്റാൻ കെ.എം.സി.സി പ്രവർത്തകരായ സലീം ഉപ്പള, സത്താർ തച്ചനാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത്. ഫറാഷിന്റെ സഹോദരൻ ഫയാസും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: