Month: September 2023

  • Kerala

    മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂര്‍വം കാറില്‍ ഇടിപ്പിച്ചു; പരാതിയുമായി കൃഷ്ണകുമാര്‍

    പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂര്‍വം തന്റെ കാറിലിടിപ്പിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും നടനുമായ ജി.കൃഷ്ണകുമാര്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോള്‍ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നു കൃഷ്ണകുമാര്‍ പന്തളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ”പന്തളം നഗരത്തില്‍വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി പോയി 20 മിനിറ്റുകള്‍ക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റെ ബസ് വരുന്നത്. നഗരത്തില്‍ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്. വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ, തുടങ്ങി മോശം സംസാരമാണ് ഉണ്ടായത്. ഇതിന്റെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കൊടി കണ്ടിട്ട് ഇടിപ്പിച്ചതാകാം. മനസ്സിനകത്തെ രാഷ്ട്രീയ വിരോധമായിരിക്കാം പുറത്ത് വന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. എല്ലാവരേയും ഇടിച്ച് തെറിപ്പിച്ച് പോകാനാണ് ശ്രമമെങ്കില്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോകുന്നതാണ് നല്ലത്. മനുഷ്യന് തലവേദനയില്ലലോ” -കൃഷ്ണകുമാര്‍ പ്രതികരിച്ചു. അതിനിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ,…

    Read More »
  • Social Media

    “സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല”; കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തില്‍

    തിരുവനന്തപുരം: കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തിൽ. പ്രതീക്ഷിച്ചതിനെക്കാൾ വളരെ മികച്ചതായിരുന്നു സദ്യയെന്നും സർക്കാർ സ്ഥാപനത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത പറഞ്ഞു. പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ കെടിഡിസി തകർത്തെറിഞ്ഞെന്നും സജിത ഫേസ്ബുക്കിൽ കുറിച്ചു. സജിതയുടെ കുറിപ്പ്: ”സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പല തരം കറികൾ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം. ഇത്തവണ വിധു Vidhu Vincent നൽകിയ ഓണം ഓഫറിൽ ‘സജി വന്നാൽ മതി സദ്യ ഞാനൊരുക്കും’ എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വെച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവൾ സദ്യ വാങ്ങിക്കാൻ തീരുമാനിച്ചത് എന്റെ ഭാഗ്യം. അവൾ ഏർപ്പാക്കിയ KTDCയുടെ സ്‌പെഷൽ സദ്യ പ്രതീക്ഷയെക്കാൾ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ! പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി.…

    Read More »
  • Health

    ചുമയോ തുമ്മലോ ഒന്നും പിടിച്ചുവയ്ക്കരുത്; കാരണം ഇതാണ്…

    പൊതുവിടങ്ങളില്‍, അല്ലെങ്കില്‍ ചുറ്റിലും ആളുകളുള്ള ഇടങ്ങളില്‍ പെരുമാറുന്നതിന് തീര്‍ച്ചയായും ചില മര്യാദകളുണ്ട്. ഇതിന്‍റെ ഭാഗമായി നമ്മളെല്ലാം തന്നെ സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ എല്ലാം അളവിലും കവിഞ്ഞ് ശബ്ദം ഉയരാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ്. ഇത്തരം മര്യാദകള്‍ പാലിക്കേണ്ടത് തന്നെയാണ്. പക്ഷേ ചിലര്‍ ഇങ്ങനെ പൊതുമര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായി തുമ്മലും ചുമയുമെല്ലാം പിടിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്രവണതകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല കെട്ടോ. ചുമയോ തുമ്മലോ ഒന്നും പിടിച്ചുവയ്ക്കരുത്. കാരണം ഇവ ശരീരത്തിന്‍റെ വളരെ ‘നാച്വറല്‍’ ആയതും ആവശ്യമുള്ളതുമായ പ്രതികരണങ്ങളാണ്. ഇത്തരത്തില്‍ തുമ്മല്‍ പിടിച്ചുവയ്ക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളെ കുറിച്ചാണിനി വിശദീരിക്കുന്നത്. എന്തുകൊണ്ടാണ് തുമ്മലുണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മൂക്കിലോ വായിലോ എല്ലാം നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എന്തെങ്കിലും സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ – അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം- കയറിപ്പറ്റുന്നതിന് പിന്നാലെ ഇവയെ പുറത്താക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍…

    Read More »
  • India

    ഇന്ത്യ സഖ്യത്തെ നയിക്കാന്‍ 13 അംഗ കോർഡിനേഷൻ കമ്മിറ്റി; കൺവീനർ ഇല്ല, ഗാന്ധി കുടുംബത്തിൽനിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല

    ദില്ലി: പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 13 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനർ ഇല്ല. ഗാന്ധി കുടുംബത്തിൽ നിന്നും സിപിഎമ്മില്‍ നിന്നും അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് തീരുമാനം. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അല്‍പസമയത്തിനുള്ളില്‍ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കൾ വിശദീകരിക്കും.

    Read More »
  • Crime

    തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; പോത്തൻകോട് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു, യുവാവിന്റെ കൈ അടിച്ചൊടിച്ചു

    തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ​ഗുണ്ടാ ആക്രമണം. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്, സുഹൃത്ത് ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പോത്തൻകോട് നേതാജിപുരത്ത് അക്രമം നടന്നത്. നഹാസിന്റെ സഹൃത്തിനെ ഒരാഴ്ച മുമ്പ് ഈ സംഘം ആക്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് സംഘങ്ങൾ തമ്മിൽവീണ്ടും പ്രശ്നങ്ങളുണ്ടായി. ഇന്നലെ വൈകുന്നേരത്തോട് കൂടി മദ്യപിച്ചതിന് ശേഷം വീണ്ടും നേതാജിപുരം ജം​​ഗ്ഷനിൽ വെച്ച് സംഘർഷമുണ്ടായി. മുപ്പത് പേർ ചേർന്ന് നഹാസിന്റെ കൈ അടിച്ചൊടിച്ചു. പിന്നീടായിരുന്നു വീട് കയറി ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ അക്രമിസംഘം തല്ലിത്തകർത്തു. നഹാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നഹാസിനെ ഇന്ന് ശസ്ത്രക്രിയ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.  

    Read More »
  • Sports

    പാകിസ്ഥാനെ വിറപ്പിക്കാൻ ‘രോ- കോ’! ഇന്ത്യന്‍ സ്റ്റാറുകളുടെ കിടിലം പ്രൊമോ വീഡിയോയുമായി സ്റ്റാര്‍ സ്പോര്‍ട്‌സ്

    പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നാളെ(സെപ്റ്റംബർ 2) ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ മത്സരമാണ്. പല്ലെക്കെലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബന്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. ഏഷ്യൻ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകൾ നാളുകൾക്ക് ശേഷം നേർക്കുനേർ വരുന്നതിൻറെ ആവേശത്തിലാണ് ഇരു ടീമുകളുടേയും ആരാധകർ. ഈ വർഷത്തെ ഏകദിന ലോകകപ്പിൻറെ ട്രെയൽ കൂടിയാണ് ഈ മത്സരം. ആവേശപ്പോരിന് മുമ്പ് ആകർഷകമായ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മത്സരത്തിൻറെ സംപ്രേഷകരായ സ്റ്റാർ സ്പോർട്‌‌സ്. The ‘RO-KO’ duo is here to rule! As we head into #IndVPak in the #AsiaCup2023, @imVkohli & @IamRo45 are set to put on yet another sparkling show! Tune-in to #INDvPAK on #AsiaCupOnStar Tomorrow | 2 PM | Star Sports Network #Cricket pic.twitter.com/sve3xNfZjy — Star Sports (@StarSportsIndia) September 1, 2023…

    Read More »
  • India

    ‘ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കൂ’; ഇന്ത്യ സഖ്യത്തിന് വിജയിക്കാൻ തന്ത്രം പറഞ്ഞുകൊടുത്ത് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്

    ദില്ലി: പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യത്തിന് വിജയിക്കാൻ തന്ത്രം പറഞ്ഞുകൊടുത്ത് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഹിന്ദുക്കളുടെ വിജയിക്കണമെങ്കിൽ ​ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കണമെന്നും നേതാക്കൾ ​ഗോമൂത്രം കുടിക്കണമെന്നും അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. സഖ്യമുണ്ടാക്കാൻ ഒന്നിച്ച പാർട്ടികളെല്ലാം ഹിന്ദു വിരുദ്ധരാണെന്നും ചക്രപാണി പറഞ്ഞു. ഹിന്ദു ആഘോഷങ്ങൾക്ക് ബിഹാർ സർക്കാർ അവധി നൽകുന്നത് നിർത്തിവെച്ചു. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ കൊല്ലപ്പെടുകയാണ്. എസ് പി നേതാവ് പ്രസാദ് മൗര്യ ഹിന്ദുമതത്തിനെതിരെ സംസാരിക്കുന്നു. രാഹുൽ ഗാന്ധി നിരന്തരം സനാതന ധർമത്തിനെതിരെ സംസാരിക്കുന്നു. ദില്ലിയിൽ മൗലവിമാർക്ക് ശമ്പളം നൽകുമ്പോൾ പൂജാരിമാരെ തഴയുകയാണ്. ഇക്കാരണങ്ങൾ കൊണ്ട് ഹിന്ദുക്കൾക്ക് സഖ്യത്തെ വിശ്വസിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ വിശ്വാസം ആർജിക്കാൻ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഗോമൂത്രം കുടിക്കുന്ന പാർട്ടികൾ നടത്തണമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു. നിങ്ങൾ നിരവധി ഇഫ്താർ പാർട്ടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നു. പിന്നെ, എന്തുകൊണ്ട് ഒരു ഗോമൂത്ര പാർട്ടി നടത്തിക്കൂടായെന്നും…

    Read More »
  • Health

    മസില്‍ കൂട്ടാന്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

    നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷന്മാർ പലപ്പോഴും ജിമ്മിൽ പോയി മസിൽ കൂട്ടാൻ ശ്രമിക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വേണം. അത്തരത്തിൽ മസിൽ കൂട്ടാൻ പുരുഷന്മാർ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ചോറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പലരും ശരീരഭാരം വർധിക്കുമെന്ന് കരുതി ചോറ് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ വർക്കൗട്ട് ചെയ്യുന്നവർ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊർജവും ആരോഗ്യവും ലഭിക്കാൻ സഹായിക്കും. രണ്ട്… ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും ഫൈബറും കാർബോഹൈട്രേറ്റും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും നല്ലതാണ്. മൂന്ന്… നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും മസിൽ കൂടാനും ഇവ സഹായിക്കും. ശരീരത്തിന് വേണ്ട ഊർജം പകരാനും ഇവ സഹായിക്കും. നാല്… മുട്ടയാണ്…

    Read More »
  • Kerala

    ഓരോ പുലികളി സംഘത്തിനും 50,000 രൂപ സഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി

    തൃശൂർ: ഓണത്തിനോടനുബന്ധിച്ച് നടക്കുന്ന പുലികളി എന്ന കലാരൂപം നിലനിൽക്കേണ്ടതാണെന്നും ഓരോ പുലികളി സംഘത്തിനും 50,000 രൂപ സഹായം നൽകുമെന്നും നടനും മുൻ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. പുലികളി നടത്തിപ്പില്‍ വലിയ ബാധ്യത വരാതിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്നും സുരേഷ് ഗോപി പറഞ്ഞു.സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതീകമായ പുലിക്കളിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിയ്‌ക്കുകയാണ്.15  ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്ബത്തിക ബാധ്യത മൂലം ഇപ്പോള്‍ ചുരുങ്ങി അഞ്ചെണ്ണമായി. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലക്ക് ഓരോ ദേശത്തിനും താൻ 50000 രൂപ വെച്ച്‌ നല്‍കും. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Crime

    അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നു, അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്

    തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് പെൺമക്കൾക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിൻറെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. മാസങ്ങൾക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പല…

    Read More »
Back to top button
error: