ഫെയ്സ് ബുക്കില്‍ വനിതാ ഡോക്ടര്‍ ഇട്ട പോസ്റ്റിനെത്തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുക.
2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് ഒരു സീനിയര്‍ ഡോക്ടര്‍ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
പിറ്റേന്നു ആശുപത്രി അധികാരികളോട് പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥന് ആയതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന് കൂടുതല്‍ പരാതി നല്കാന് സാധിച്ചില്ല.ആ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോള്‍ പോസ്റ്റിടുന്നതെന്നുമായിരുന്നു വനിതാ ഡോക്ടർ പറഞ്ഞത്.