BusinessTRENDING

വാങ്ങാൻ ആളില്ല, യൂസ്‍ഡ് ഇലക്ട്രിക്ക് കാര്‍ വിലകൾ താഴേക്ക്; ഒറ്റവര്‍ഷത്തിനകം വില കുത്തനെ ഇടിഞ്ഞ് ഈ കാറുകള്‍!

സാങ്കേതികവിദ്യ വികസിക്കുകയും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ മോഡലുകളുടെ വിലകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാൽ ആഗോളതലത്തിൽ യൂസ്‍ഡ് ഇലക്ട്രിക്ക് കാർ വിലകൾ താഴേക്ക് പോകുകയാണ്. സെക്കൻഡ് ഹാൻഡ് ഇവികളുടെ പുനർവിൽപ്പന വില കഴിഞ്ഞ ഒരു വർഷമായി ഇടിയുന്നത് തുടരുന്നു. ഉപയോഗിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ ഡിമാൻഡ് കുറയുന്നതിനാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹന മൂല്യങ്ങൾ കുറയുന്നത് തുടരുന്നുവെന്ന് ഒരു പുതിയ പഠനം പറയുന്നു.

ഒരു വർഷത്തിനുള്ളിൽ ഇവികൾക്ക് അവയുടെ യഥാർത്ഥ മൂല്യത്തിന്റെ പകുതി വരെ നഷ്‍ടപ്പെടുന്നതായി അന്താരാഷ്‍ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസത്തെ അപേക്ഷിച്ച് 2022 ഒക്‌ടോബറിൽ ഇറങ്ങിയ 10,000 മൈൽ ഓടിയ ഒരു വർഷം പഴക്കമുള്ള മോഡലിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ട മികച്ച 10 കാറുകൾ ഉൾപ്പെടുന്ന ചുവടെയുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Signature-ad

പ്യൂഷോ ഇ-208
കഴിഞ്ഞ വർഷത്തേക്കാൾ 37% ഇടിവാണ് പ്യൂഷോയ്ക്ക് ഉണ്ടായിരിക്കുന്നത്. 2019-ൽ ആദ്യമായി പുറത്തിറക്കിയ ഇ-208 സാമ്പത്തിക ഉപയോഗത്തിനും 224 എന്ന ഉയർന്ന റേഞ്ചിനും ശ്രദ്ധേ നേടിയ മോഡലാണഅ. എന്നിരുന്നാലും, ഈ വർഷം വാഹനത്തിൻറെ സെക്കൻഡ് ഹാൻഡ് വിലകൾ 37.1% ഇടിഞ്ഞു.

ഹ്യുണ്ടായ് കോന ഇലക്ട്രിക്
അവസാനത്തെ ആദ്യ തലമുറ കോന കഴിഞ്ഞ വർഷം ഉൽപ്പാദന നിരയിൽ നിന്ന് പിന്മാറി. എങ്കിലും 37.6% ഇടിവിൽ നിന്ന് അതിനെ രക്ഷിച്ചില്ല.

വോക്സോൾ കോർസ ഇ
പെട്രോളിന് തുല്യമായ വിജയം ഇലക്ട്രിക് കോർസയ്ക്ക് ലഭിച്ചിട്ടില്ല. 37 ശതമാനമാണ് വിലയിടിവ്. ഈ വർഷത്തെ പുതിയ കാർ രജിസ്‌ട്രേഷനിൽ രണ്ടാം സ്ഥാനം അവകാശപ്പെടുന്ന കോർസ ലൈൻ മൊത്തത്തിൽ മുന്നേറുന്നുണ്ടെങ്കിലും, ഈ പ്രത്യേക മോഡലിന് ഉയർന്ന ഡിമാൻഡില്ല.

മസ്‍ദ MX-30
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിലനിലവാരം കുറഞ്ഞ നിലയിലേക്ക് എത്തിയ മറ്റൊരു എസ്‌യുവിയാണ് മസ്‍ദ. 39 ശതമാനം ആണ് ഇടിവ്

ബിഎംഡബ്ല്യു ഐ3
ജർമ്മൻ വ്യവസായ ഭീമന്റെ ആദ്യത്തെ വൻതോതിലുള്ള ഉൽപ്പാദന വൈദ്യുത കാർ എന്ന നിലയിൽ 2013-ൽ ആദ്യമായി പുറത്തിറങ്ങിയ i3ക്ക് സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നു. ഇന്ന് വിലയിടിവ് 39.9 ശതമാനം ആണ്.

ഹ്യുണ്ടായ് അയോണിക് ഇലക്ട്രിക്
ഒരു സെക്കൻഡ് ഹാൻഡ് ഫാമിലി കാറിൽ നിന്ന് നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന പലതും ഇത് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഈ വർഷം മൂല്യത്തിൽ 40.8% ഇടിഞ്ഞു.

വോക്സ്‍വാഗൺ ഇ-അപ്പ്
42.5 ശതമാനം ആണ് വില ഇടിവ്

നിസ്സാൻ ലീഫ്
ആഡംബര ബ്രാൻഡുകളായ ടെസ്‌ല , പോൾസ്റ്റാർ എന്നിവയ്‌ക്ക് പകരമായി ഡ്രൈവർമാർക്ക് ന്യായമായ വിലയുള്ള ഇവി എന്ന നിലയിൽ ലീഫ് മുമ്പ് യഥാർത്ഥത്തിൽ വളരെ ജനപ്രിയമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ മൂല്യത്തിന്റെ 40% നഷ്‌ടപ്പെട്ടു

റെനോ സോ
അതിന്റെ മൂല്യത്തിന്റെ 44.2% ഇടിഞ്ഞു

സീറ്റ് Mii ഇലക്ട്രിക്
ഈ കാറിന് 50.3 ശതമാനം ആണ് ഇടിവ്.

2022 ഒക്‌ടോബറിനുശേഷം ഏറ്റവും വലിയ വിലയിടിവുള്ള മികച്ച 30 EV-കൾ

  • ടെസ്‌ല മോഡൽ Y – 30%
  • ഓഡി ഇ-ട്രോൺ – 30%
  • മെഴ്‌സിഡസ് ഇക്യുഎ – 31.5%
  • ഓഡി ഇ-ട്രോൺ എസ്’ബാക്ക് – 31.9%
  • ഔഡി Q4 ഇ-ട്രോൺ – 32.4%
  • സ്മാർട്ട് ഫോർ ഫോർ – 33.1%
  • ടെസ്‌ല മോഡൽ 3 – 33.3%
  • മെഴ്‌സിഡസ് ഇക്യുസി – 33.3%
  • ഹോണ്ട ഇ – 33.6%
  • DS3 ഇ-ടെൻസ് – 33.7%
  • മിനി ഇലക്ട്രിക് – 33.9%
  • പോൾസ്റ്റാർ 2 – 34.3%
  • ജാഗ്വാർ ഐ-പേസ് – 34.3 %
  • കിയ ഇ-നീറോ – 35%
  • വോക്‌സ്‌ഹാൾ മൊക്ക-ഇ – 35%
  • ഫിയറ്റ് 500 ഇലക്ട്രിക് – 35.5%
  • എംജി5 ഇവിV – 35.7%
  • സിട്രോൺ ഇ-സി4 – 35.9%
  • പ്യൂഗെറ്റ് ഇ-2008 – 35.9%
  • വിഡബ്ല്യുID.3 – 36.3%
  • പ്യൂഷോ ഇ-208 – 37.1%
  • ഹ്യുണ്ടായ് കോന ഇലക്ട്രിക് – 37.6%
  • വോക്‌സ്‌ഹാൾ കോർസ-ഇ – 37.7%
  • മസ്‍ദ MX-30 – 39%
  • ബിഎംഡബ്ല്യു i3 – 39.9%
  • ഹ്യുണ്ടായ് അയോണിക് ഇലക്ട്രിക് – 40.8%
  • വോക്സ്വാഗൺ e-UP – 42.5%
  • നിസ്സാൻ ലീഫ് – 42.7%
  • റെനോ സോ – 44.2%
  • സീറ്റ് Mii ഇലക്ട്രിക് – 50.3%

Back to top button
error: