കോഴിക്കോട്: ചുമരില്‍ ചാരി വച്ച മെത്ത ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ മുക്കത്താണ് സംഭവം.
മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്ബതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ചുമരില്‍ ചാരി വച്ചിരുന്ന മെത്ത ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് മാതാവ് ജിന്‍സി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് മാതാവ് പറയുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുട്ടിയുടെ പിതാവ് സ്ഥലത്തില്ല.ജെഫിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.