HealthLIFE

ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

ഹൃദ്രോ​ഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പത്തിലേ തീരുമാനമെടുക്കണം. പ്രധാനമായും പുകയിലയുടെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയാണ് ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത്.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നട്സുകൾ. നട്‌സുകൾ ഇല്ലാതെ സമീകൃതാഹാരം അപൂർണ്ണമാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ ഊർജ്ജം നൽകുന്ന നട്‌സുകൾ പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ ഇവയിൽ വിറ്റാമിനുകളും ധാതുക്കളും സമ്പുഷ്ടമായ അളവിൽ നിറഞ്ഞിട്ടുമുണ്ട്.

‘കിഡ്‌നി ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ധാതുക്കളും പൂരിത കൊഴുപ്പില്ലാത്ത നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നു. കൂടാതെ, ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന് ചില ഗുണങ്ങൾ നൽകുന്നു…’ – പൂനെയിലെ അപ്പോളോ ക്ലിനിക്കിലെ ഡയറ്റീഷ്യൻ ഡോ. പ്രാചി ഭഗവത് പറയുന്നു.

ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

ഒന്ന്…

ബദാം, വാൽനട്ട്, പിസ്ത, തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രണ്ട്…

ഇനി മുതൽ പ്രഭാതഭക്ഷണം ഓട്സ് ആക്കാം. ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ( എൽഡിഎൽ) അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

മൂന്ന്…

ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ ഹൃദ്രോഹ സാധ്യത കുറയ്ക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

നാല്…

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി1, ബി2 വൈറ്റമിൻ കെ തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറൽസും ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. രക്തം കട്ട പിടിക്കുന്നത് തടയാനും ആപ്പിളിനു കഴിയും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: