
എറണാകുളം: ആലുവ എടയപ്പുറത്ത് ബാലികയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നെയ്യാറ്റിന്‍കര ചെങ്കല്‍ വഞ്ചിക്കുഴി കമ്പാരക്കല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ രാജിനെ 14 ദിവസത്തേക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. റിമാന്‍ഡിലായ പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷയും നല്‍കി. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും.
എടയപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളിയുടെ എട്ട് വയസ്സുകാരി മകളെയാണ് ക്രിസ്റ്റിന്‍ രാജ് രാത്രി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയി സമീപത്തെ പാടശേഖരത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതി പീഡനം നടത്തിയ പരിസരങ്ങളില്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ചയും പരിശോധന നടത്തി. നിര്‍ണായകമായ തെളിവുകള്‍ പോലീസ് ശേഖരിച്ചതായാണ് സൂചന.വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ പ്രതി പിടിയിലായിരുന്നു.
രാത്രിയില്‍ ക്രിസ്റ്റിന്‍ രാജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ പോലീസ് ശ്രമം നടത്തി. എന്നാല്‍, പ്രദേശവാസികള്‍ കൂടിയതോടെ ഇത് പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് വീടുകളില്‍ പ്രതിയെ എത്തിച്ചു. ഇയാള്‍ ഇവിടെ താമസിച്ചിരുന്നുവെന്ന മൊഴിയെ തുടര്‍ന്നാണിത്.
ബാലികയെ പ്രതി കാണുന്നതും പീഡനത്തിന് പദ്ധതിയിടുന്നതും ഇവിടെ വെച്ചാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ലൈംഗിക ശേഷി പരിശോധന നടത്തി. രക്ത സാംപിളുകളും ശേഖരിച്ചു. പ്രതിക്ക് ശ്വാസംമുട്ടും ചുമയും ഉള്ളതായി ഡോക്ടറോട് പറഞ്ഞു. ക്രിസ്റ്റിന്‍ രാജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
അതേസമയം, ഒരാഴ്ച മുമ്പ് മറ്റൊരു ബാലികയ്ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് പെരുമ്പാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ആലുവയില്‍ സംഭവിച്ചതിനു സമാന സംഭവമാണ് പെരുമ്പാവൂരിലും നടന്നത്. ഫോണ്‍ മോഷണവും തുടര്‍ന്ന പീഡന ശ്രമവുമാണ് ഉണ്ടായത്. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ അന്ന് പോലീസ് കേസെടുത്തിരുന്നില്ല. ആലുവയില്‍ ബാലികയ്ക്കു നേരെ പീഡനം നടക്കുകയും പ്രതി ക്രിസ്റ്റിന്‍ രാജ് അറസ്റ്റിലാവുകയും ചെയ്തതോടെയാണ് പഴയ സംഭവം വിശദമായി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.
പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. 2021-ലും 2022-ലും മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചതിന് ക്രിസ്റ്റിന്‍ രാജിനെതിരെ പെരുമ്പാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേഖലയെ പറ്റി അറിയാവുന്ന ആളായതിനാല്‍ ക്രിസ്റ്റിന്‍ രാജ് തന്നെയായിരിക്കാം പെരുമ്പാവൂരിലെ സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് പരിശോധന നടത്തിനിര്‍ണായക തെളിവുകള്‍ കിട്ടി