Month: September 2023

  • NEWS

    പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

    ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി ജിസിഎഎ അറിയിച്ചു. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു. പൈലറ്റിന്റെ മരണത്തില്‍ അതോറിറ്റി അനുശോചനം രേഖപ്പെടുത്തി. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു.  ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…

    Read More »
  • Crime

    ആലുവയിൽ എട്ടുവയസ്സുകാരിക്ക് നേരെ നടന്ന കൊടുംക്രൂരത ആസൂത്രിതമെന്ന് പൊലീസ് വെളിപ്പെടുത്തൽ

    കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിക്ക് നേരെ നടന്ന കൊടുംക്രൂരത ആസൂത്രിതമെന്ന് പൊലീസ് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. നേരത്തെ തന്നെ കുട്ടിയെ കണ്ടിട്ടുളള പ്രതി ക്രിസ്റ്റൽ രാജ് മുമ്പും ബലാൽസംഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ വീട്ടിൽ എത്തിയിരുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു. കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്ന വൈകൃതമുള്ളയാളാണ് പ്രതിയെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഇതിനിടെ ഇയാൾക്കെതിരെ പെരുമ്പാവൂരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. പ്രതി ക്രിസ്റ്റൽ രാജിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുതിയ വിവരങ്ങൾ കിട്ടിയത്. ബലാൽസംഗത്തിനിരയായ കുട്ടിയെ മുമ്പ് കണ്ടിട്ടുണ്ട്. ബലാൽസംഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ ആ വീട്ടിലും പരിസരത്തും പോയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. പുറത്തിറങ്ങിയ പാടേ ഉണർന്ന കുട്ടിയെ ശബ്ദമുണ്ടാകാതിരിക്കാൻ ഭയപ്പെടുത്തി. ഇറങ്ങും മുമ്പ് വീട്ടിൽ നിന്നും പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു. തുടർന്ന് സമീപത്തെ…

    Read More »
  • Crime

    ആലുവയിൽ കെഎസ്ആർടിസി  ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പന്ത്രണ്ട് വർഷം കഠിന തടവ്

    എറണാകുളം: ആലുവയിൽ കെഎസ്ആർടിസി  ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പന്ത്രണ്ട് വർഷം കഠിന തടവ്. ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് ഡ്രൈവറായിരുന്ന സദാശിവനെ മര്‍ദ്ദിച്ച് കൊലപെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ആലുവ മുപ്പത്തടം സ്വദേശി അനസ് എന്ന സുകേശനെയാണ് ശിക്ഷിച്ചത്. എറണാകുളം  വടക്കൻ പറവൂർ അഡിഷണൽ ജില്ലാ കോടതിയുടേതാണ് വിധി. 2013 ജൂൺ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ് വൈകിട്ട് 7 മണിക്ക്  ആലുവ കെഎസ്ആർടിസി സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ ദേഹത്ത് ഉരഞ്ഞു എന്നാരോപിച്ച്  സമീപത്തുണ്ടായിരുന്ന സുകേശനും സുഹൃത്ത്  അഷറഫും ബസില്‍ കയറി സദാശിവനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ് അവശനായ സദാശിവനെ കെഎസ്ആർടിസി ജീവനക്കാർ ആലുവ ഗവൺമന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാമ്യത്തിലിറങ്ങി മുങ്ങിയ സുകേശനെ വീണ്ടും അറസ്റ്റ് ചെയ്താണ് കോടതി വിചാരണ പൂർത്തിയാക്കിയത്. രണ്ടാം പ്രതി അഷറഫ് വിചാരണക്കിടെ മരിക്കുകയും ചെയ്തു.  

    Read More »
  • Crime

    കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 32കാരിയായ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

    കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം. ശ്രീലങ്കന്‍ സ്വദേശിനിയായ 32കാരിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ വീട്ടുജോലിക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടുന്നതിനായി വിമാനത്താവളത്തിലെത്തിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ യുവതിയെ വിമാത്തില്‍ കയറ്റാന്‍ വിമാന കമ്പനി അധികൃതര്‍ വിസമ്മതിച്ചു. ഇക്കാര്യം കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയെ അറിയിക്കുകയുമായിരുന്നു. ഇതോടെ ശ്രീലങ്കന്‍ എംബസി തൊഴിലുടമക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ യുവതിക്ക് 21,000 അമേരിക്കന്‍ ഡോളറിന് തുല്യമായ തുക (68 ലക്ഷം ശ്രീലങ്കന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

    Read More »
  • Kerala

    യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    തിരുവല്ല:യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വെണ്ണിക്കുളം പടുതോട് ഈശ്വര മംഗലത്ത് വീട്ടില്‍ അജിത്ത് ( 32 ) ആണ് മരിച്ചത്.സംഭവത്തിൽ മല്ലപ്പള്ളി സ്വദേശിനിയായ യുവതി പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരും തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്.ബാത്റൂമിലാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ലോഡ്ജ് ജീവനക്കാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് പോലീസെത്തിയതും യുവതിയെ കസ്റ്റഡിയിലെടുത്തതും. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ക്ഷേത്രക്കുളത്തിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി

    കൊല്ലം:ക്ഷേത്രക്കുളത്തില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഗിരികുമാര്‍ (ഉണ്ണി 57), ചാക്കോ (അനിയൻകുഞ്ഞ് 56) എന്നിവരാണു മരിച്ചത്. അയത്തില്‍ പാര്‍വത്യാര്‍ ജംക്ഷനു സമീപം കരിത്തുറ ക്ഷേത്രക്കുളത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരും സുഹൃത്തുക്കളാണ്. ഒരു മൃതദേഹം അഗ്‌നിരക്ഷാ സേന പുറത്തെടുത്ത് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം പൊങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി 9.30ന് കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സിപിഎമ്മിന് കനത്ത തിരിച്ചടി; ബം​ഗാളിലും ത്രിപുരയിലും കേരളത്തിലും ഒരേ ദിവസം തോൽവി; നാലിടത്തും പൊട്ടി, രണ്ടിടത്ത് കെട്ടിവെച്ച കാശും പോയി!

    ദില്ലി: രാജ്യത്താകെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്ത നഷ്ടം. മുമ്പ് പാർട്ടിക്കാധിപത്യമുണ്ടായിരുന്ന ബം​ഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഇപ്പോൾ ഭരിക്കുന്ന കേരളത്തിലും തോൽവിയറിഞ്ഞു. മത്സരിച്ച നാല് സീറ്റിലും സിപിഎമ്മിന് തോൽവിയായിരുന്നു ഫലം. ത്രിപുരയിൽ ശക്തികേന്ദ്രത്തിലടക്കം കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയാണ് പാർട്ടിയെ ഞെട്ടിച്ചത്. ബിജെപി തരം​ഗങ്ങളിൽപ്പോലും ഇളകാതെ കാത്ത കോട്ടയായ ബോക്സാന​ഗറിലാണ് സിപിഎമ്മിന് അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങേണ്ടി വന്നത്. ത്രിപുരയിലെ മറ്റൊരു മണ്ഡലമായ ധൻപൂരിലും സിപിഎം പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ് മത്സരം നടന്നത്. കോൺഗ്രസും തിപ്ര മോത്തയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സിപിഎമ്മിനായി മിയാൻ ഹുസൈൻ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരാണ് പരാജയം രുചിച്ചത്. സിറ്റിംഗ് സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധൻപ്പൂരിൽ ഉപതെര‍ഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും…

    Read More »
  • Crime

    ഷൊർണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം: കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

    പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിക്കുകയായിരുന്നു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു. അതേസമയം, തീ കത്തുന്നത്…

    Read More »
  • Kerala

    സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പർപ്രൈമറി സ്കൂളുകളിൽ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂൾ – ഹയർസെക്കണ്ടറി സ്കൂളുകളിൽ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എൻ.എൽ വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ നൽകിയിരുന്നു. പ്രൈമറി തലത്തിൽ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തിൽ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയിൽ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ്ക്ക് കെഫോൺ പദ്ധതി വഴി സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് തുടർന്ന് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് 1 മുതൽ 12 വരെ ക്ലാസുകളിലേക്കുള്ള 13,957 സ്കൂളുകളുടെ പട്ടിക 2022 ജൂലൈ മാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ നിർവഹണ ഏജൻസിയായ കൈറ്റ് കെഫോണിന് ലഭ്യമാക്കുകയും ചെയ്തിരുന്നു. എല്ലാ…

    Read More »
  • Kerala

    തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; 23 വരെ പേര് ചേർക്കാം

    തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും ഉൾപ്പെടുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് സെപ്തംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷ നൽകാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് ഇപ്പോൾ പേര് ചേർക്കാൻ അവസരം ഉള്ളത്. വോട്ടർ പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷ നൽകാൻ സാധിക്കും. ഓൺലൈൻ അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‍സൈറ്റായ sec.kerala.gov.inൽ രജിസ്റ്റർ ചെയ്ത് നൽകണം. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡിഷണൽ സെക്രട്ടറിയും പഞ്ചായത്ത്,…

    Read More »
Back to top button
error: