Month: September 2023

  • Kerala

    പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ജനം ടിവി റിപ്പോർട്ടറടക്കം രണ്ടുപേർ അറസ്റ്റിൽ

    ചേലക്കര: പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ജനം ടിവി റിപ്പോർട്ടറടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടിൽ രഘു (38), രണ്ടാം പ്രതി വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടിൽ ബാദുഷ (20) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രഘു ബിജെപിയുടെ സജീവ പ്രവർത്തകനാണ്‌. ജനം ടിവിയുടെ തിരുവില്വാമല റിപ്പോർട്ടായി ജോലി ചെയ്യുന്നുണ്ട്‌. രഘു പണം വാഗ്‌ദാനം ചെയ്ത് ബാദുഷയുടെ സഹായത്തോടെ സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരനെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   വടക്കാഞ്ചേരി ഇൻസ്പെക്ടർ കെ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ എസ്ഐ ടി സി അനുരാജ്, എഎസ്ഐ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്കുമാർ, ഗീത, സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് മോൻ, അനീഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ…

    Read More »
  • India

    ഡൽഹിയിലെ ചേരികൾ മറച്ചുകെട്ടി ജി20 സമ്മേളനം

    ന്യൂഡൽഹി: ചേരികൾ മുഴുവൻ മറച്ചുകെട്ടി ജി20 സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി.എയർപോർട്ട് മുതൽ പ്രധാന വേദിയായ പ്രകൃതി മൈതാൻ വരെയുള്ള ചേരികൾ പ്ലാസ്റ്റിക് കൊണ്ട് ഭംഗിയായി മറച്ചിട്ടുണ്ട്. ഡൽഹിയിലെ പ്രധാന റോഡുകൾക്ക് പിന്നിലുള്ള ചേരികളും മറച്ചു. യാഥാർഥ്യത്തിനു നേരേ മറച്ചു കെട്ടിയിയിരിക്കുന്ന മറയ്ക്ക് മേൽ മോഡിയുടെ ചിരിച്ച മുഖം ആവോളം പതിച്ചിട്ടുമുണ്ട്. തീർന്നില്ല, ആ ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ട്.പകർത്തിയ ക്യാമറകൾ വാങ്ങി വിഷ്വൽ ഡിലീറ്റ് ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.ജി20 ഉച്ചകോടി പ്രമാണിച്ച് രണ്ട് ദിവസം സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ പുറത്തിറക്കരുതെന്നും കല്പ്പനയുണ്ട്. പ്രകൃതി മൈതാനിലെ ഭാരത്‌ മണ്ഡപത്തിനടുത്തായുള്ള ചേരിയുള്ളവരെ ഒഴിപ്പിച്ചു. 57 ഓളം വീടുകൾ പൊളിച്ചു മാറ്റി.ഇവിടെയുള്ള സ്ത്രീകളും കുട്ടികളുമടക്കം എവിടെ ഉറങ്ങുന്നതെന്നോ ഭക്ഷണം പാകം ചെയ്യുന്നതെന്നോ ഭരണകൂടത്തിന് എന്തിനറിയണം? ബ്രിട്ടണും അമേരിക്കയ്ക്കും മറ്റു രാജ്യങ്ങൾക്കും മുൻപിൽ തിളങ്ങുന്ന ഇന്ത്യയാവണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വല്യ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാവുമെന്ന് നമ്മോട് തന്നെ പറയുന്ന ഭരണാധികാരി…

    Read More »
  • India

    ചോരുന്ന കോച്ചുകളുടെ ഓട്ടയടക്കാതെ വന്ദേഭാരതിന്റെ നിറം മാറ്റിയിട്ട് എന്ത് ഗുണം?

    ഇടുങ്ങിയ നീളൻ വഴി, അഴുക്കുപുരണ്ട നിലത്ത് വിഴുപ്പ് പുതച്ചുറങ്ങുന്ന മനുഷ്യർ.വണ്ടി ഓരോ സ്റ്റേഷൻ നിർത്തുമ്പോഴും ഇടുങ്ങിയ ഈ‌ ഇടനാഴിയിൽ കൂടുതൽ തെരുവുകളുടെ പുഴുങ്ങൽ ശ്വസിച്ചു തുടങ്ങുന്നു. തലക്ക് മുകളിലെ മൂന്നു ഫാനും തിരിയുന്നില്ല.മുഖമുയർത്തി ചുറ്റും കണ്ണോടിച്ച് താഴെ കൈകുഞ്ഞുമായി ഇരിക്കുന്ന സ്ത്രീ ചെറിയ കഷ്ണം കടലാസ് വീശിക്കൊണ്ട് എന്തൊക്കൊയോ പിറുപിറുക്കുന്നു.ഉച്ചവെയിലുളളതിനാലാകാം തെളിയാത്ത ലൈറ്റുകളെ കുറിച്ച് ആർക്കും പരാതിയുമില്ല.അല്ലെങ്കിൽ തന്നെ ഉള്ളിലെ ദൈന്യതകൾ കൊണ്ട് മുഖം ഇരുണ്ടുമൂടിയവർക്ക് പുറത്ത് ലൈറ്റ് തെളിഞ്ഞാലെന്ത്,ഇല്ലെങ്കിലെന്ത്..? വാതിൽക്കലേക്ക് നീങ്ങാമെന്ന് നോക്കിയാൽ കാല് കുത്താനിടമില്ലാത്ത നിലയിൽ തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യർ.കൂടുതലും അന്യസംസഥാന തൊഴിലാളികൾ. മൂന്നുപേർക്കിരിക്കാവുന്ന നീളൻ സീറ്റിൽ അഞ്ചും ആറും പേരിരിക്കുന്നു.തങ്ങൾ റിസർവ് ചെയ്ത ഇരിപ്പിടങ്ങളിൽ അഭയാർഥികളായി കൂടിയവരെ ഉൾക്കൊള്ളാൻ തയ്യാറല്ല മിക്കവരും. സീറ്റുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ ബാഗുകൾ അടുക്കി അതിനുമുകളിലും, സാധനങ്ങൾ നിറച്ച് നാട്ടിലേക്ക് കരുതിയ പെയിന്റ് പാട്ടകൾക്കു മുകളിലുമിരിക്കുന്നു ചിലർ.യാത്രക്കാരിലധികവും അതിഥി തൊഴിലാളികളാണ്.ചെറു പ്രായത്തിൽ കുടുംബത്തെ പോറ്റാൻ ഇറങ്ങിയവർ മുതൽ കൂടും കുടുംബവുമായി ഇറങ്ങിത്തിരിച്ച വർ വരെ. മുഷിഞ്ഞ…

    Read More »
  • Kerala

    ദമ്പതിമാരുടെ ഓട്ടമത്സരത്തിനിടെ തലയിടിച്ച്‌ വീണ ഭർത്താവ് മരിച്ചു

    കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ബലൂണുമായുള്ള ദമ്പതികളുടെ ഓട്ടമത്സരത്തിനിടെ തലയിടിച്ച്‌ വീണ ഭർത്താവ് മരിച്ചു.രാജപുരം ‍പേഴുംകാട്ടിൽ പി എം ബേബി (56) യാണ് മരിച്ചത്. ഞായറാഴ്ച രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ബലൂണുമായുള്ള ദമ്പതിമാരുടെ ഓട്ടമത്സരത്തിനിടെ ബേബി തലയടിച്ചു വീഴുകയായിരുന്നു. മുന്നിൽ നിന്നിരുന്ന ഭാര്യ വിന്നിങ് പോയിന്റിനടുത്തേയ്ക്ക് എത്തുന്നതിനിടെ പുറകെ വശം തിരിഞ്ഞ് ഓടുകയായിരുന്ന ബേബി ബാലൻസ് തെറ്റി തലയിടിച്ച്‌ വീഴുകയായിരുന്നു.  തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

    Read More »
  • Kerala

    വീണ്ടും റയിൽവേയുടെ പകൽക്കൊള്ള !!

    തിരുവനന്തപുരം:യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കി.മാത്രമല്ല,പല ട്രെയിനുകളും സൂപ്പർഫാസ്റ്റ് ആക്കാനും റയിൽവെ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കേണ്ടിയും വരും.സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്. കോവിഡ് കാലത്ത് റെയില്‍വേ ഉയര്‍ത്തിയ യാത്രാ നിരക്കും ഇതുവരെ കുറച്ചിട്ടില്ല. കോവിഡിന് മുമ്ബ് മിനിമം ചാര്‍ജ് 10 രൂപയായിരുന്നു. അത് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച്‌ 30 രൂപയാക്കി. ഈ വര്‍ധന ഇതുവരെ കുറയ്ക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് ഉണ്ടായിരുന്നത് നിര്‍ത്തലാക്കിയതും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.ഇതിനു പിന്നാലെയാണ് അണ്‍ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കി യാത്രക്കാർക്ക് ഇരുട്ടടി നൽകിയത്. തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ഡീ റിസര്‍വ്ഡ് കോച്ചുകള്‍ ഉണ്ടായിരുന്നത് ഈമാസം 18 മുതല്‍ ഒരു കോച്ച്‌ മാത്രമേ ഉണ്ടാകൂ. ഇതിനുപുറമെ ഈ മാസം 15 മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍…

    Read More »
  • Kerala

    വീട്ടിലും ബസിലും വെച്ച് പീഡിപ്പിച്ചു ;  പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ ബസ് ജീവനക്കാർ അറസ്റ്റിൽ 

    കൊച്ചി: പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു ബസ് ജീവനക്കാർ അറസ്റ്റിൽ.ചോറ്റാനിക്കര എരുവേലി സ്വദേശികളായ അമൽ അശോകൻ (23), സന്ദീപ് മോഹനൻ(33) എന്നിവരാണ് അറസ്റ്റിലായത്.മുളന്തുരുത്തി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനാറുകാരി പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതികൾ ബസിലും വീട്ടിലും വച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

    Read More »
  • NEWS

    50വയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80 ശതമാനം വർദ്ധിച്ചതായി പഠനം

    ആ​ഗോളതലത്തിൽ 50 വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80 ശതമാനം കൂടിയെന്ന് പഠനം. 30 വർഷത്തിന് ഇടയിലാണ് ഈ വൻകുതിപ്പുണ്ടായത് എന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർ​ഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം വ്യക്തമാക്കുന്നു. ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങളിൽ നിന്നായി 29ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ​ഗവേഷകർ കണ്ടെത്തി. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു. 1990-നും 2019നും ഇടയിൽ ക്രമാനു​ഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക…

    Read More »
  • NEWS

    ആത്മബലം തിരിച്ചറിഞ്ഞു പ്രയത്‌നിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ജീവിതം ലഭിക്കും, അല്ലാത്തവർക്ക് എന്നും അപരനെ ആശ്രയിക്കേണ്ടി വരും

    വെളിച്ചം രാജാവ് നായാട്ടിന് പോയതായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തില്‍ രാജാവിന് പരിക്കേറ്റു.  തൊട്ടടുത്ത് കണ്ട കുടിലില്‍ അദ്ദേഹം അഭയം തേടി. രാജാവാണ്  വന്നതെന്നറിയാതെ വീട്ടുടമ അദ്ദേഹത്തെ ശുശ്രൂഷിച്ചു.  ഭക്ഷണവും മരുന്നും നല്‍കി.  ആ വീട്ടില്‍ നിറയെ ശില്പങ്ങള്‍ കണ്ട രാജാവ് ചോദിച്ചു: “താങ്കള്‍ ശില്പിയാണോ…?” “അല്ല, ഞാനൊരു വിറകുവെട്ടുകാരനാണ്.  വിറക് ആര്‍ക്കും വേണ്ടാത്തതുകൊണ്ട് ശില്പമുണ്ടാക്കുന്നു. പക്ഷേ, ഇതൊന്നും  വാങ്ങാന്‍ ആരും വരാറില്ല.” വീട്ടുടമ മറുപടി പറഞ്ഞു. രാജാവ് അയാളോട്, ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ആവശ്യപ്പെട്ടു. ശേഷം രാജാവ് സ്വന്തം കൊട്ടാരത്തിലേക്ക് മടങ്ങി.  രാജാവിന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ശില്പങ്ങള്‍ പട്ടണത്തില്‍ കൊണ്ടുപോയി. അയാള്‍ അത്ഭുതപ്പെട്ടു.  പ്രതീക്ഷിച്ചതിലും പത്തിരട്ടിവിലക്കാണ് ആളുകള്‍ ആ ശില്പങ്ങള്‍ വാങ്ങിയത്.  തന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങളെല്ലാം ചന്ദനമായിരുന്നു എന്ന് അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്. ശില്പങ്ങള്‍ വാങ്ങാന്‍ രാജാവിന് താല്‍പര്യമുണ്ടെന്നറിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോഴാണ് അന്ന് കുടിലിലേക്ക് വന്നത് രാജാവാണെന്ന് അയാള്‍ തിരിച്ചറിഞ്ഞത്. രാജാവ് അയാള്‍ക്ക് ധാരാളം ഭൂമി ദാനമായി നല്‍കി.  ഒപ്പം കുറെ സമ്മാനങ്ങളും.…

    Read More »
  • Business

    2000 രൂപ നോട്ടുകൾ മാറാൻ ബാങ്കിലോട്ട് ഓടുന്നതിന് മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ദില്ലി: സമയപരിധി അവസാനിക്കുന്നതിന് മുൻപ് 2000 രൂപ നോട്ടുകൾ മാറ്റാനുള്ള പ്ലാനിലാണെങ്കിൽ ബാങ്കുകളിൽ എത്തുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. 2023 മെയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചത്. എന്നാൽ ഇവ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി സെപ്റ്റംബർ 30 ആണ്. പൊതുജനകൾക്ക് ഈ മാസം അവസാനിക്കുമ്പോഴേക്ക് ബാങ്കുകളിൽ എത്തി നോട്ടുകൾ നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. ബാങ്കിനെ ആശ്രയിച്ച് എക്സ്ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് പ്രക്രിയ വ്യത്യാസപ്പെടാം. 2000 രൂപ നോട്ടുകൾ മാറ്റുന്ന കാര്യത്തിൽ, ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ,  നോട്ടുകൾ മാറാൻ ബാങ്കിൽ പോകുമ്പോൾ, ഈ നാല് കാര്യങ്ങൾ മനസ്സിൽ വയ്ക്കുക. നോട്ടുകളുടെ വിശദാംശങ്ങൾ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ കാലഹരണപ്പെട്ട നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനായി എത്തുമ്പോൾ, നൽകുന്ന തുകയും വസ്തുതയും ശരിയാണെന്ന് ഉറപ്പിക്കുക. നിങ്ങളുടെ വിവരങ്ങൾ ആരും ചൂഷണം ചെയ്യുന്നില്ലെന്ന് ഇത് ഉറപ്പാക്കും. സാധുവായ…

    Read More »
  • Kerala

    പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ

    തൃശൂർ: പുതുപ്പള്ളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ യുഡിഎഫിനു വോട്ട് ചെയ്തെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. ആറുമാസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിക്ക് കമ്മ്യൂണിസ്റ്റ് മുഖമില്ല. മോദിയിൽ നിന്നാണ് പിണറായി  പഠിക്കുന്നതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഭാരതം ‘ഇന്ത്യയെ’ കണ്ട് പേടിച്ചുണ്ടാക്കിയതാണ്ട്. ജി 20യിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. എന്നാൽ മോദി ഇത്തരം വേദികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്‍റെ  മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത്  മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, എന്തു കൊണ്ടാണ് പ്രതികരിക്കാത്തത്? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോൺഗ്രസിന് കിട്ടി.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന്…

    Read More »
Back to top button
error: