Month: September 2023
-
India
7ല്‍ 4 ഉം സ്വന്തമാക്കി; നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനവുമായി ഇന്‍ഡ്യ സഖ്യം
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയ്ക്ക് മികച്ച വിജയം.നാല് മണ്ഡലങ്ങളില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചപ്പോള്‍ ബിജെപി മൂന്നിടത്തായി ഒതുങ്ങി. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജാര്‍ഖണ്ഡിലെ ദുമ്രി, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുഗ്പുരി, ഉത്തര്‍പ്രദേശിലെ ഘോസി എന്നിവിടങ്ങളില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു. യുപിയിലെ ഘോസി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിംഗ് ആണ് വിജയിച്ചത്. ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെ 42,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (JMM) സ്ഥാനാര്‍ഥി ബേബി ദേവി വിജയിച്ചു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (AJSU) സ്ഥാനാര്‍ഥി യശോദാ ദേവിയെ 17153 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍, ധുപ്ഗുരി സീറ്റ്…
Read More » -
Kerala
കാലവര്‍ഷം 20 മുതല്‍ ദുര്‍ബലമാകും; സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം സെപ്റ്റംബർ 20 മുതല്‍ ദുര്‍ബലമാകും.സംസ്ഥാനത്ത് മഴക്കുറവ് 45 ശതമാനമാണ്.ഒക്ടോബര്‍ രണ്ടാം വാരം തുലാവർഷം എത്തുമെങ്കിലും കാലവര്‍ഷത്തിലെ മഴക്കുറവ് നികത്താൻ പര്യാപ്തമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ ഏഴ്വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 1818.5 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ 1007.3 എംഎം മഴയാണ് കിട്ടിയത്. ഏറ്റവും കുറഞ്ഞ മഴ ഇടുക്കിയിലാണ്–- 59 ശതമാനം. വയനാട് –-58, കോഴിക്കോട്, പാലക്കാട് 52, തൃശൂര്‍ 50 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. പത്തനംതിട്ടയിലാണ് അല്‍പ്പം ഭേദപ്പെട്ട മഴ ലഭിച്ചത്.ഇവിടെയും 22 ശതമാനമാണ് മഴക്കുറവ്. ഇപ്പോള്‍ ശക്തമായിരിക്കുന്ന കാലവര്‍ഷം ഇരുപതോടെ വിടവാങ്ങാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ മെറ്റ്ബീറ്റ് വെതര്‍ ഗവേഷകര്‍ പറയുന്നു. ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ പ്രതീക്ഷിക്കാം. ഒക്ടോബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
Read More » -
NEWS
ഐഎസ്എൽ പത്താം പതിപ്പ്; ഇത്തവണയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം പൂവണിയുമോ ?
കൊച്ചി: ഐഎസ്എൽ പത്താം പതിപ്പിൽ കിരീടത്തില്‍ കുറഞ്ഞതൊന്നും കോച്ച് ഇവാൻ വുകോമനോവിച്ച് ആഗ്രഹിക്കില്ല.മൂന്നുതവണ റണ്ണറപ്പായതാണ് ചരിത്രം.പക്ഷേ, എളുപ്പമല്ല. ഡ്യുറന്റ് കപ്പില്‍ പോലും മികച്ച പ്രകടനം നടത്താനായില്ല.ഗോകുലം കേരളയോട് വരെ തോറ്റു.സഹല്‍ അബ്ദുല്‍ സമദ് ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് ബൂട്ട് കെട്ടുന്നത്. രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് ആണിക്കല്ല്. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണയായിരിക്കും പ്രധാനതാരം.മുന്നേറ്റത്തില്‍ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയാണ്.പക്ഷെ താരം പരിക്കിന്റെ പിടിയിലാണ്. മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്, മാര്‍കോ ലെസ്കോവിച്ച് എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ്, പുതിയ താരം പ്രബീര്‍ ദാസ്, കെ പി രാഹുല്‍ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങള്‍. സഹലിന് പകരം മധ്യനിരയില്‍ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച് പരിഗണിക്കുക. ഗ്രീസില്‍ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവില്‍ ഇന്ത്യൻ…
Read More » -
Kerala
ഓണം ബംബർ നറുക്കെടുപ്പിന് ഇനി 10 ദിവസം;50 ലക്ഷം കടന്ന് ടിക്കറ്റ് വിൽപ്പന
തിരുവനന്തപുരം: സമ്മാനങ്ങള്‍ ഉയര്‍ത്തിയതോടെ തിരുവോണം ബമ്പർ ടിക്കറ്റ് വാങ്ങാൻ ആളുകളുടെ കൂട്ടയിടി.50 ലക്ഷത്തിന് മുകളിൽ കടന്നിരിക്കുകയാണ് ടിക്കറ്റ് വിൽപ്പന. ജുലൈ 27 നായിരുന്നു ഓണം ബംബര്‍ വില്‍പ്പന ആരംഭിച്ചത്.അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്.നിലവിൽ 67.5 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. 125.54 കോടി രൂപയാണ് ഇത്തവണ മൊത്തത്തിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും.
Read More » -
NEWS
അയര്‍ലൻഡില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു
ലീമെറിക്ക്: അയര്‍ലൻഡില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സുജ പ്രദീപ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. അയര്‍ലൻഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യൻ കള്‍ച്ചറല്‍ അസോസിയേഷൻ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ് സുജ.വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍.
Read More » -
Kerala
എം ഡി എം എയുമായി രണ്ട് യുവതികളടക്കം മൂന്നുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി:എം ഡി എം എയുമായി രണ്ട് യുവതികളടക്കം മൂന്നുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു..മുപ്പത്തടം തണ്ടിരിക്കല്‍ വീട്ടില്‍ ഷെമീര്‍ (44), മലപ്പുറം വാണിയമ്ബലം വണ്ടൂര്‍ തയ്യല്‍പറമ്ബില്‍ ശരണ്യ (23), മലപ്പുറം കോട്ടക്കല്‍ സൂഫി ബസാര്‍ കരുത്തോമാട്ടില്‍ വീട്ടില്‍ സഫീല നസ്റിന്‍(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1.18 ഗ്രാ്ം എംഡിഎംഎ കണ്ടെടുത്തു. കളമശേരി വട്ടേക്കുന്നം മുട്ടാര്‍ ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് മൂവരും പിടിയിലായത്. ഇവിടെ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Read More » -
Kerala
‘തൃശൂരിലെ കാര്യം തൃശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ’; രാമസിംഹനെതിരെ ബി.ജെ.പി
തൃശൂർ:രാമസിംഹൻ അബൂബക്കറിനെതിരെ ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ കെ.കെ. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കരുതെന്ന രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ജില്ലാ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. ‘കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ” എന്നാണ് അനീഷ് കുമാറിന്റെ കമന്റ്. ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. ”താങ്കള്‍ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബി.ജെ.പിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവില്‍ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാൻ താങ്കള്‍ക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നത്, കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ.. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്”-എന്നാണ് രാമസിംഹന്റെ മറുപടി
Read More » -
India
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്.യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം(യു.സി.എഫ്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023 ആഗസ്റ്റ് വരെ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കെതിരെ 525 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലാണ്.യു.പി കൂടാതെ ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്രിസ്തുമതവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നിലുള്ളത്. മണിപ്പൂര്‍ കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകര്‍ത്തത്. മണിപ്പൂരില്‍ ഏതാണ്ട് 642 ആരാധനാലയങ്ങള്‍ തകര്‍ത്തുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലെ കണക്ക്. 36 മണിക്കൂറിനുള്ളില്‍ മാത്രം 249 ചര്‍ച്ചുകള്‍ തകര്‍ത്തുവെന്നാണ് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നത്. അതേസമയം മണിപ്പൂരില്‍ നിന്നുള്ള വിവരങ്ങള്‍ യു.സി.എഫ് ഡാറ്റയില്‍ ഇല്ല. സമീപവര്‍ഷങ്ങളില്‍ രാജ്യത്ത് മുസ്‍ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ വര്‍ധിച്ചിരുന്നു. പലപ്പോഴും അതൊന്നും വാര്‍ത്തയാകാറുപോലുമില്ല. അതിക്രമങ്ങള്‍ക്കെതിരെ ഭരണകൂടവിഭാഗം നിശ്ശബ്ദത തുടരുകയാണ്.
Read More » -
India
കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി
റായ്പുര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശിയായ അമര്‍ സിങ് മാഞ്ചി(38)യാണ് മകൻ പവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്ബതുമണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യലഹരിയിലാണ് അമര്‍ സിങ് മാഞ്ചി രാത്രി വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മൂന്നുവയസ്സുള്ള മകൻ അച്ഛനുമായി കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് മകൻ കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം പിതാവ് ആദ്യംതന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം:ജോലാര്‍പ്പേട്ടയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319) 23നും എസ്‌എംവിടി ബംഗളൂരു –- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (16320) 24നും എറണാകുളം –-എസ്‌എംവിടി ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12683) 24നും റദ്ദാക്കി. തിരുവനന്തപുരം സെൻട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ — ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) 25ന് 1.45 മണിക്കൂര്‍ വൈകി പകല്‍ 2.15ന് ആകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. ന്യൂഡല്‍ഹി–- തിരുവനന്തപുരം സെൻട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) അന്നേദിവസം രണ്ട് മണിക്കൂര്‍ വൈകി രാത്രി 10.10ന് ആകും പുറപ്പെടുക.
Read More »