IndiaNEWS

ഡൽഹിയിലെ ചേരികൾ മറച്ചുകെട്ടി ജി20 സമ്മേളനം

ന്യൂഡൽഹി: ചേരികൾ മുഴുവൻ മറച്ചുകെട്ടി ജി20 സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി.എയർപോർട്ട് മുതൽ പ്രധാന വേദിയായ പ്രകൃതി മൈതാൻ വരെയുള്ള ചേരികൾ പ്ലാസ്റ്റിക് കൊണ്ട് ഭംഗിയായി മറച്ചിട്ടുണ്ട്. ഡൽഹിയിലെ പ്രധാന റോഡുകൾക്ക് പിന്നിലുള്ള ചേരികളും മറച്ചു. യാഥാർഥ്യത്തിനു നേരേ മറച്ചു കെട്ടിയിയിരിക്കുന്ന മറയ്ക്ക് മേൽ മോഡിയുടെ ചിരിച്ച മുഖം ആവോളം പതിച്ചിട്ടുമുണ്ട്.
തീർന്നില്ല, ആ ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ട്.പകർത്തിയ ക്യാമറകൾ വാങ്ങി വിഷ്വൽ ഡിലീറ്റ് ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.ജി20 ഉച്ചകോടി പ്രമാണിച്ച് രണ്ട് ദിവസം സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ പുറത്തിറക്കരുതെന്നും കല്പ്പനയുണ്ട്.
പ്രകൃതി മൈതാനിലെ ഭാരത്‌ മണ്ഡപത്തിനടുത്തായുള്ള ചേരിയുള്ളവരെ ഒഴിപ്പിച്ചു. 57 ഓളം വീടുകൾ പൊളിച്ചു മാറ്റി.ഇവിടെയുള്ള സ്ത്രീകളും കുട്ടികളുമടക്കം എവിടെ ഉറങ്ങുന്നതെന്നോ ഭക്ഷണം പാകം ചെയ്യുന്നതെന്നോ ഭരണകൂടത്തിന് എന്തിനറിയണം?
ബ്രിട്ടണും അമേരിക്കയ്ക്കും മറ്റു രാജ്യങ്ങൾക്കും മുൻപിൽ തിളങ്ങുന്ന ഇന്ത്യയാവണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വല്യ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാവുമെന്ന് നമ്മോട് തന്നെ പറയുന്ന ഭരണാധികാരി പക്ഷേ, ആഗോള പട്ടിണി ഇണ്ടെക്സിൽ 121 രാജ്യത്തെ കണക്കെടുത്തപ്പോൾ നാം 107ആം സ്ഥാനത്ത് ഉറച്ചു നിൽക്കുന്നുണ്ടെന്നതിനെപ്പറ്റി മിണ്ടുന്നുമില്ല.
.
.

Back to top button
error: