കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ബലൂണുമായുള്ള ദമ്പതികളുടെ ഓട്ടമത്സരത്തിനിടെ തലയിടിച്ച് വീണ ഭർത്താവ് മരിച്ചു.രാജപുരം പേഴുംകാട്ടിൽ പി എം ബേബി (56) യാണ് മരിച്ചത്.
ഞായറാഴ്ച രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ബലൂണുമായുള്ള ദമ്പതിമാരുടെ ഓട്ടമത്സരത്തിനിടെ ബേബി തലയടിച്ചു വീഴുകയായിരുന്നു. മുന്നിൽ നിന്നിരുന്ന ഭാര്യ വിന്നിങ് പോയിന്റിനടുത്തേയ്ക്ക് എത്തുന്നതിനിടെ പുറകെ വശം തിരിഞ്ഞ് ഓടുകയായിരുന്ന ബേബി ബാലൻസ് തെറ്റി തലയിടിച്ച് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan