കൊച്ചി: പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു ബസ് ജീവനക്കാർ അറസ്റ്റിൽ.ചോറ്റാനിക്കര എരുവേലി സ്വദേശികളായ അമൽ അശോകൻ (23), സന്ദീപ് മോഹനൻ(33) എന്നിവരാണ് അറസ്റ്റിലായത്.മുളന്തുരുത്തി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പതിനാറുകാരി പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതികൾ ബസിലും വീട്ടിലും വച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ്യാപിക നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan