Month: September 2023
-
India
മണിപ്പൂരില്‍ വീണ്ടും കലാപം; ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു, സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്ക്
ഇംഫാൽ: ജി 20 ഉച്ചകോടി ദില്ലിയില്‍ പുരോഗമിക്കേ കേന്ദ്രസര്‍ക്കാരിന് സമ്മര്‍ദ്ദമായി മണിപ്പൂരില്‍ വീണ്ടും കലാപം. തെഗ്നോപാല്‍ ജില്ലയിലെ പലേല്‍ മേഖലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ ചര്‍ച്ചയാകുകയും എന്നാല്‍ ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വം പ്രധാനമന്ത്രി ശ്രമിക്കുകയും ചെയ്യുന്ന മണിപ്പൂര്‍ കലാപം ജി 20 ഉച്ചകോടിക്കിടെ വീണ്ടും പുകയുന്നു. ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയായ തെഗ്നോപാലിലെ പലേലില്‍ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനുള്ള സായുധ സംഘങ്ങളുടെ ശ്രമമാണ് കലാപം വീണ്ടും ആളിക്കത്തിക്കുന്നത്. മെയ്തെയ് വിഭാഗവും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഗ്രാമങ്ങളെ ആക്രമിക്കാന്‍ നടത്തിയ ശ്രമം അസം റൈഫിള്‍സും ബിഎസ്എഫും ചേര്‍ന്ന് തടഞ്ഞു. വെടിവെയ്പടക്കം മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. ചികിത്സയിലുണ്ടായിരുന്ന 37കാരന്‍ ഇന്ന് രാവിലെ മരിച്ചു. എണ്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പത്തിലേറെ മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരവുമുണ്ട്. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചെങ്കിലും…
Read More » -
Local
ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി
കുട്ടനാട്: ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി. എഎസ് അജിത്, വി കെ കുഞ്ഞുമോൻ, എംഡി ഉദയ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവർക്കെതിരെയുള്ള നടപടിയുണ്ടായത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ഇവർ നടത്തിയതെന്നാണ് സിപിഎം നിലപാട്. അടുത്തിടെ ഇവർ സിപിഐയിൽ ചേർന്നിരുന്നു. അതിനിടെ,പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്കെതിരെ കുട്ടനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഗ വഞ്ചകരെന്നും ഒറ്റുകാരെന്നുമാണ് പോസ്റ്ററുകളിലുള്ളത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിൽ 222 പേർ കഴിഞ്ഞയാഴ്ച സിപിഐയിൽ ചേർന്നിരുന്നു. അതേസമയം, ഇവർക്ക് അംഗത്വം നൽകിയത് സിപിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സിപിഎമ്മിന് കുട്ടനാട്ടിലെ തലവേദന. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ…
Read More » -
Kerala
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
തൃശൂർ: അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളിൽ പരിശോധനയ്ക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു. ഓണമാഘോഷിക്കാന്‍ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്. പ്രദേശത്തെ ലയങ്ങള്‍ക്ക് സമീപമുള്ള…
Read More » -
Crime
മലയാളി വിദ്യാർത്ഥി കർണാടക കോളാറിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ കർണാടക കോളാറിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി 2-ാം വർഷ വിദ്യാർത്ഥിയായ ചെങ്ങന്നൂർ തോനയ്ക്കാട് മധുസദനത്തിൽ എം.അഖിലേഷ് (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു. നാളെ ഗൃഹപ്രവേശനത്തിനു നാട്ടിലെത്താൻ വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കോളജിൽ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ഇവർ പറഞ്ഞു. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സംസ്കാരം നാളെ10 നു വീട്ടുവളപ്പിൽ നടക്കും.
Read More » -
Crime
കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവം: അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് (2) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. എന്നാൽ കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് മുക്കം സി ഐ സുമിത്ത് കുമാർ പറഞ്ഞു. പൂർണ്ണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ശ്വാസകോശ വാൽവിന് പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നെന്നാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചിരിക്കുന്നത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മാതാവ് കുട്ടിയെ ഉറക്കിയ ശേഷം കുളിമുറിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് ജിന്‍സി പൊലീസിനെ അറിയിച്ചത്.. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ…
Read More » -
India
ഭാരതമെന്ന പേരിനോട് വിയോജിപ്പില്ല, എന്നാല്‍ ബിജെപി അതിന് നല്‍കുന്ന പ്രാധാന്യത്തിനു പിന്നിൽ ദുരുദ്ദേശം: കെസി വേണുഗോപാല്‍
തിരുവനന്തപുരം: ഭാരതമെന്ന പേരിനോട് ആര്‍ക്കും വിയോജിപ്പില്ലെന്നും എന്നാല്‍ ബിജെപി അതിന് നല്‍കുന്ന പ്രാധാന്യത്തിനു പിന്നിലെ ദുരുദ്ദേശം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് കെസി വേണുഗോപാല്‍. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ഇന്ത്യയുടെ ആത്മാവ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാരക്കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റത്തിരഞ്ഞെടുപ്പ്, ഭാരതം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ കുറിപ്പ്: ഭരണഘടന വരെ പൊളിച്ചെഴുതാന്‍ ആഗ്രഹിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നതു യാഥാര്‍ഥ്യമാണ്. ഈ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ഇന്ത്യയുടെ ആത്മാവ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. ഇതോടെ ജനങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ ഒളിച്ചോടുന്ന മോദിക്ക് ഇന്ത്യയെന്ന പേരിനോടു മമത കുറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാരക്കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റത്തിരഞ്ഞെടുപ്പ്, ഭാരതം എന്നീ…
Read More » -
LIFE
പ്രണയത്തിൽ ചാലിച്ച ഫാമിലി എന്റർടെയ്നർ ആരോമലിന്റെ ആദ്യത്തെ പ്രണയം 22ന് തീയേറ്ററുകളിൽ
ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ” ആരോമലിന്റെ ആദ്യത്തെ പ്രണയം” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ അയാൾ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാൻ കഴിയും. തീർത്തും പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്ഥമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. നായികയാകുന്നത് അമാന ശ്രീനി. ഒപ്പം സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു. സംവിധാനം- മുബീൻ റൗഫ് (Mubeen Rouf), ബാനർ, നിർമ്മാണം – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ്, കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ്…
Read More » -
Crime
യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞവർ അറസ്റ്റിൽ
ഗാന്ധിനഗർ: തിരുവോണ നാളിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിലായി. ആര്‍പ്പുക്കര , വില്ലൂന്നി കോളനിയില്‍ പിഷാരത്ത് വീട്ടില്‍ വിഷ്ണുദത്ത് (23),സഹോദരൻ സൂര്യദത്ത്(22) വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് പാലത്തൂര്‍ വീട്ടില്‍ ടോണി തോമസ് (23). വില്ലൂന്നി ആലുംപറമ്പില്‍ വീട്ടില്‍ ബാലു (24), വില്ലൂന്നി തൊമ്മന്‍ കവലഭാഗത്ത് പനത്തറ വീട്ടില്‍ അശ്വിന്‍(20), വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് പടിഞ്ഞാറേ പുല്ലത്തില്‍ വീട്ടില്‍ അഭില്‍ദേവ് (21) വില്ലൂന്നി കല്ലുപുരക്കല്‍ വീട്ടില്‍ എബിന്‍ടോമി (23) ,തെള്ളകം അടിച്ചിറ ഭാഗത്ത് തടത്തില്‍ പറമ്പില്‍ വീട്ടില്‍ നാദിര്‍ഷ (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് ആർപ്പൂക്കര വില്ലൂന്നി ഭാഗത്തു ചതയ ദിനത്തോടനുബന്ധിച്ച് കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടിരുന്ന വില്ലുന്നി നിവാസികളായ യുവാക്കളെ ബൈക്കിൽ എത്തിയ പ്രതികൾ കത്തി, ബിയർ കുപ്പി, പെപ്പർ സ്പ്രൈ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ പ്രതികൾ യുവാക്കളെ തെറി വിളിച്ചത് ചോദ്യം ചെയ്തതിനാണ് ഇവരെ…
Read More » -
Kerala
പൂവച്ചലില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സുചന, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശിയായ 15 വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരഞ്ജനാണ് പ്രതി. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ ഇടിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകനായ ആദി ശേഖര്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു.
Read More » -
Health
ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? മെഡിക്ലെയിമിന്റെ പരിധിയിൽ വരാത്ത രോഗങ്ങൾ ഇതൊക്കെ
ജീവിതത്തിൽ ഇൻഷുറൻസിന്റെ പ്രാധാന്യം വളരെ വലുതാണ്. പ്രധാനമായും ആരോഗ്യ ഇൻഷുറൻസിന്റെ. കാരണം, അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നും സംരക്ഷിക്കുന്നതാണ് ആരോഗ്യ ഇൻഷുറൻസുകൾ. മെഡിക്കൽ മേഖലയിലെ രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയിൽ സമീപ കാലത്ത് വാൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചികിത്സാച്ചെലവുകൾ കുത്തനെ ഉയരാനും ഇത് കാരണമായി. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസ് ഒരു കുടുംബത്തിന് സഹായകമാകുന്നത്. ആരോഗ്യ ഇൻഷുറൻസ് പോളിസികളും മെഡിക്ലെയിം പോളിസികളും വ്യത്യസ്തമാണ് എന്ന എത്ര പേർക്കറിയാം? അവയുടെ കവറേജും വ്യത്യസ്തമാണ്. മെഡിക്ലെയിം ലഭിക്കാത്ത രോഗങ്ങളും ചികിത്സകളും ഉണ്ട്. എന്താണ് മെഡിക്ലെയിം? മെഡിക്ലെയിം പോളിസി എന്നത് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അസുഖമോ പരിക്കോ ഉണ്ടായാൽ ആശുപത്രി ചെലവുകൾ, ചികിത്സകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാണ്. പോളിസിയിൽ എത്ര തുകയാണോ കവറേജ് ആയി നൽകുക എന്ന വ്യക്തമാക്കിയിട്ടുള്ളത് അതിനനുസരിച്ചാണ് ഇൻഷ്വർ ചെയ്തയാൾ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം അടയ്ക്കുന്നത്. മെഡിക്ലെയിം പോളിസികൾ…
Read More »