KeralaNEWS

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ജനം ടിവി റിപ്പോർട്ടറടക്കം രണ്ടുപേർ അറസ്റ്റിൽ

ചേലക്കര: പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ജനം ടിവി റിപ്പോർട്ടറടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടിൽ രഘു (38), രണ്ടാം പ്രതി വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടിൽ ബാദുഷ (20) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രഘു ബിജെപിയുടെ സജീവ പ്രവർത്തകനാണ്‌. ജനം ടിവിയുടെ തിരുവില്വാമല റിപ്പോർട്ടായി ജോലി ചെയ്യുന്നുണ്ട്‌.

രഘു പണം വാഗ്‌ദാനം ചെയ്ത് ബാദുഷയുടെ സഹായത്തോടെ സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരനെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

വടക്കാഞ്ചേരി ഇൻസ്പെക്ടർ കെ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ എസ്ഐ ടി സി അനുരാജ്, എഎസ്ഐ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്കുമാർ, ഗീത, സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് മോൻ, അനീഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: