Month: September 2023
-
Crime
ആലുവയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം മറ്റു ചിലരിലേക്കും; ക്രിസ്റ്റലിന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തേക്കും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റല്‍ രാജിന്റെ സുഹൃത്തുകളിലേക്കും പോലീസ് അന്വേഷണം നീളുന്നുണ്ട്. സുഹൃത്തുകള്‍ ആരെങ്കിലും ഇയാളെ കൃത്യം നടത്താന്‍ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിന്റെ രണ്ട് സുഹൃത്തുക്കള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ വഴിയാണ് പ്രതി മോഷണമുതല്‍ വില്‍ക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം, പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ വീണ്ടും പോക്‌സോ ചുമത്തി പെരുമ്പാവൂര്‍ പോലീസും കേസെടുത്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആലുവയിലേതിന് സമാനമായി മോഷ്ടിക്കാനെത്തിയ പ്രതി വീട്ടിലെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ക്രിസ്റ്റല്‍ രാജിനെതിരെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റല്‍ രാജ്. ആലുവയിലും പെരുമ്പാവൂരിലും നിത്യസന്ദര്‍ശകനായ ക്രിസ്റ്റല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുപരിചിതന്‍ കൂടിയാണ്. പ്രതി ക്രിസ്റ്റല്‍ അന്ന് രാത്രി കുട്ടിയുടെ വീട്ടില്‍…
Read More » -
Kerala
കാപ്പാട് ബീച്ചിലെ കുതിര ചത്തു; ചത്തത് പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തില്‍ കഴിയവെ
കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയകുതിര ഞായറാഴ്ച കാലത്ത് ചത്തു. കഴിഞ്ഞ മാസം 19-നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടര്‍ന്ന് അഞ്ചുഡോസ് വാക്സില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളില്‍ സവാരി നടത്തിയിരുന്നു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചത്തത്. പ്രാരംഭ നിഗമനത്തില്‍ കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകള്‍ക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവര്‍, ഉടമസ്ഥര്‍ ഉള്‍പ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതര്‍ അറിയിച്ചു. കുതിരയെ കടിച്ച നായ പ്രദേശത്തെ പശുവിനേയും കടിച്ചിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസംവരെ കുതിര. കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Read More » -
NEWS
വിലാപഭൂമിയായി മൊറോക്കോ: ഭൂകമ്പത്തില്‍ മരണം 2000 കടന്നു
റബാത്ത്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. 1400 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമന്‍ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറന്‍ പൗരാണിക നഗരമായ മാരിക്കേഷില്‍നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് പര്‍വതമേഖലയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പര്‍വത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അല്‍ ഹൗസ്, ഔറസാസത്, അസിലാല്‍, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളില്‍ ആളുകള്‍ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിന്റെ തെക്കന്‍ മേഖല വരെ എത്തി. മൊറോക്കോയിലെ നിരവധി പൗരാണിക സ്മാരകങ്ങളും ഭൂകമ്പത്തില്‍ നിലംപൊത്തി. മൊറോക്കോയിലെ അഗാദിറില്‍…
Read More » -
Kerala
സോളാര്‍ പീഡനക്കേസ് ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന; നേതൃത്വം നല്‍കിയത് ഗണേഷെന്ന് സിബിഐ
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യം. ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും…
Read More » -
NEWS
സൗഹൃദമത്സരത്തില്‍ ജര്‍മനിയെ അട്ടിമറിച്ച് ജപ്പാൻ; ജയം 4-1ന്
സൗഹൃദമത്സരത്തിൽ ജര്‍മനിയെ അട്ടിമറിച്ച് ജപ്പാൻ. 4-1 എന്ന സ്കോറിനാണ് ജര്‍മനിയെ ജപ്പാൻ തകര്‍ത്തത്.2024ലെ യുറോ കപ്പിനൊരുങ്ങുന്ന ജര്‍മനിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ജപ്പാനുമായുള്ള പരാജയം. ജര്‍മനിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണ് ജപ്പാനെതിരായ മത്സരത്തിലുണ്ടായത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജര്‍മനി തോറ്റിരുന്നു. ഒമ്ബത് മാസം മാത്രമാണ് ഇനി യുറോ കപ്പിന് ബാക്കിയുള്ളത്.
Read More » -
India
നടി വിജയലക്ഷ്മി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെതിരെ കേസ്
ചെന്നൈ: നടി വിജയലക്ഷ്മി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ പൊലീസ് ചോദ്യം ചെയ്യും.വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ചാണ് നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ചൊവ്വാഴ്ച ഹാജരാകാമെന്ന് സീമാൻ തുടര്‍ന്ന് അറിയിച്ചു. വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, ബലാത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉള്‍പ്പെടെയുള്ള വകുപ്പുകളിലായാണ് സീമാനെതിരെ കേസ്. വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നല്‍കിയിരുന്നു.
Read More » -
Kerala
യോഗ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊച്ചി:യോഗ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റില്‍.വെല്ലിങ്ടണ്‍ ഐലൻഡിലെ ആര്‍.എൻ.എ.എസ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്തു വരുന്ന പ്രതി, ആളൊഴിഞ്ഞ നേരം നോക്കി യോഗ ക്ലാസ്സില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മുളവുകാട് എസ്.എച്ച്.ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനേഖ് എൻ.ജെ, എല്‍ദോ എ.കെ, പൊലീസുകാരായ രാജേഷ്, തോമസ് ജോര്‍ജ്, അരുണ്‍ ജോഷി, രേഷ്മ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
Read More » -
Kerala
ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്‌ഇബിയുടെ സ്വന്തം ആപ്
പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ കെഎസ്‌ഇബിയുടെ പുതിയ ആപ്ലിക്കേഷൻ.ഒരു മാസത്തെ ട്രയല്‍ റണ്ണിനുശേഷം “കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷൻ’ ഈ മാസം അവസാനം പുറത്തിറക്കും. നിലവില്‍ സ്വകാര്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജ് മോഡ്, ടയര്‍ എക്സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്‌ഇബി ആപ് വരുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. തിരുവനന്തപുരത്തെ സാങ്കേതിക വിഭാഗമാണ് ആപ് തയ്യാറാക്കിയത്. ഒരു മാസം മുമ്ബ് തയ്യാറാക്കിയ ആപ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് നോക്കിയിരുന്നു. അതില്‍നിന്ന് ലഭിച്ച അഭിപ്രായം കൂടി പരിഗണിച്ച് മാറ്റം വരുത്തിയാണ് അന്തിമ രൂപം പുറത്തിറക്കുന്നത്. നിലവില്‍ കെഎസ്‌ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനുകളിലാണ് ആപ് ഉപയോഗിക്കുക. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകളാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്. പൊതുവായ ആപ് കൂടി വരുന്നതോടെ കൂടുതല്‍ സുഗമമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ടാഗ് മാതൃകയില്‍ ആപില്‍ മുൻകൂറായി പണമടച്ച് സ്റ്റേഷനുകളിലെത്തി ചാര്‍ജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും…
Read More » -
Kerala
കേരള പോലീസിൽ എസ്ഐ ആണെന്നും പറഞ്ഞ് വിവാഹം; 175 പവനും 45 ലക്ഷം രൂപയും സ്ത്രീധനം; സ്ഥലം വിറ്റ് കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീഡനം; തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കേരള പോലീസിൽ എസ്ഐ ആണെന്നും പറഞ്ഞ് 175 പവനും 45 ലക്ഷം രൂപയും സ്ത്രീധനം വാങ്ങി തമിഴ്നാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും പിന്നീട് സ്ഥലം വിറ്റ് കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത മലയാളി യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയെ തുടര്‍ന്ന് വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള റോണി കോട്ടേജില്‍ റോണി (28) ആണ് അറസ്റ്റിലായത്.സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തിനും പണത്തിനും പുറമെ യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. 2022 ഒക്‌ടോബര്‍ 31-നായിരുന്നു ഇവരുടെ വിവാഹം. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്‌ഇൻസ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. 175 പവൻ സ്വര്‍ണവും 45 ലക്ഷം രൂപയുമാണ് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്‌നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമിയും കൂടി റോണിയുടെ പേരില്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന്…
Read More » -
NEWS
വീണ്ടും തോൽവി ; കേരള ബ്ലാസ്റ്റേഴ്സിനെ ആറ് ഗോളിന് തകർത്ത് അല്‍ വസല്‍ എഫ്.സി
ദുബായ്:പ്രിസീസണിൽ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്.യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ അല്‍ വസലുമായുള്ള പരിശീലന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോല്‍വി. ശനിയാഴ്ച ദുബൈയിലെ സഅബീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറ് ഗോളിനാണ് അല്‍ വസല്‍ എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാണികളെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചെങ്കിലും അല്‍ വസലിന്‍റെ പ്രതിരോധ നിരയെ മറികടക്കാൻ കഴിഞ്ഞില്ല. കളിയുടെ ആദ്യ പകുതി പിന്നിടും മുമ്ബേ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. നേരത്തെ കൊൽക്കത്തയിൽ നടന്ന ഡുറണ്ട് കപ്പിൽ ഗോകുലം കേരളയോടു പോലും തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
Read More »