Month: September 2023

  • Kerala

    കോന്നി താലൂക്കിന്റെ പരിധിയിലായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ ഇനി കോഴഞ്ചേരി താലൂക്കിൽ

    പത്തനംതിട്ട:കോന്നി താലൂക്കിന്റെ പരിധിയിലായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ ഇനി കോഴഞ്ചേരി താലൂക്കിന്റെ ഭാഗമാകും.ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.  മുൻപ് കോഴഞ്ചേരി താലൂക്കിലായിരുന്ന ഈ രണ്ട് വില്ലേജുകളും 2013ല്‍ രൂപീകരിച്ച കോന്നി താലൂക്കിന്റെ ഭാഗമാകുകയായിരുന്നു. രണ്ട് വില്ലേജുകളിലെയും ആളുകള്‍ക്ക് വേഗത്തില്‍ എത്താല്‍ കഴിയുന്നത് പത്തനംതിട്ട ആസ്ഥാനമായ കോഴഞ്ചേരി താലൂക്കിലാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോന്നി താലൂക്ക് രൂപീകരണ ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കോന്നി നിയമസഭ മണ്ഡല പരിധിയിലെ മുഴുവൻ വില്ലേജുകളും ചേര്‍ത്താണ് 2013ല്‍ കോന്നി താലൂക്ക് രൂപീകരിച്ചത്. അന്ന് കോന്നി എം.എല്‍.എ കൂടിയായിരുന്ന അടൂര്‍ പ്രകാശായിരുന്നു റവന്യൂവകുപ്പ് മന്ത്രി. നിലവില്‍ കോഴഞ്ചേരി താലൂക്കില്‍ 13 വില്ലേജുകളും കോന്നി താലൂക്കില്‍ 12 വില്ലേജുകളുമാണുള്ളത്.

    Read More »
  • Kerala

    മഴയ്ക്ക് ശമനം; ഇന്ന് ആറ് ജില്ലകളില്‍ മാത്രം മഴമുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപനമുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി നിലവില്‍ മധ്യപ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന്…

    Read More »
  • NEWS

    യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി, വനിതാ സിംഗിള്‍സ് കിരീടം 19കാരി കോക്കോ ഗഫിന്

    ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത കിരീടം അമേരിക്കയുടെ കോക്കോ ഗഫിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ അറീന സബര്‍ലന്‍കെയെ തോല്‍പ്പിച്ചായിരുന്നു 19കാരി ആദ്യ ഗ്രാന്റ് സ്ലാം നേടിയത്. ആദ്യം സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു കോക്കോയുടെ മുന്നേറ്റം.2-6, 6-3, 6-2 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഇതോടെ ലോക മൂന്നാം നമ്പര്‍ താരമായി കോക്കോയുടെ റാങ്കിങ് ഉയരും. ഈ ജയത്തോടെ സറീസ വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന കൗമാരക്കാരി എന്ന നേട്ടവും കോക്കോയ്ക്ക് സ്വന്തം.  

    Read More »
  • Kerala

    സ്പീക്കര്‍ ഷംസീര്‍ രാജിക്കൊരുങ്ങുന്നു? ലക്ഷ്യം മന്ത്രിസഭാ പുനസംഘടന

    തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി സൂചന. സിപിഎം നേതൃത്വത്തുവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്. ഇതിന് ആക്കംകൂട്ടി എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങി. ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്. 2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ…

    Read More »
  • NEWS

    സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

    തിരുവനന്തപുരം:സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.തിരുവനന്തപുരം, കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് റിയാദില്‍ മരിച്ചത്. 24 വര്‍ഷമായി റിയാദിലെ ഒരു കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം, കടയ്ക്കാവൂര്‍ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ് ബിന്ദു രാജ് നടേശൻ. ഭാര്യ: അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസില്‍ കഞ്ചാവു കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

    പുനലൂര്‍: കെഎസ്‌ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കക്കോട് മുല്ലശ്ശേരി വീട്ടില്‍ ആര്‍.പ്രദീപ്കുമാര്‍, മധ്യപ്രദേശ് അനുപുര്‍ സ്വദേശി രമേഷ് കുമാര്‍ ജയ്‌സ്വാള്‍ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പുനലൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മധ്യപ്രദേശിലെ ബിലാസ്പുരില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാര്‍ഗം ഇവര്‍ ചാലക്കുടിയില്‍ എത്തി. അവിടെ നിന്ന് ബസില്‍ കായംകുളത്തേക്കും തുടര്‍ന്ന് പുനലൂരിലും എത്തിയപ്പോഴാണ് പിടിയിലായത്. അതേസമയം ചടയമംഗലം പോലീസും റൂറല്‍ ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി. പള്ളിക്കല്‍ സ്വദേശി ജംഷീര്‍ (25), ആറ്റിങ്ങല്‍ ആലംകോട് സ്വാദേശി അനസ് (32), കടക്കല്‍ മുക്കുന്നം സ്വാദേശികളായ റമീസ് (21), നിജാം (21) എന്നിവരാണ് പിടിയിലായത്. കാര്‍ വടകയ്ക്കെടുത്ത സംഘം കഞ്ചാവും എംഡിഎംഎയുമായി എത്തിയെന്ന…

    Read More »
  • India

    ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം; സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി. രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേല്‍ കടന്നു കയറരുതെന്ന് റഷ്യയുടെ പേര് പരാമര്‍ശിക്കാത്ത പ്രസ്താവന പറയുന്നു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോ?ഗിക്കുമെന്ന ഭീഷണി അം?ഗീകരിക്കാനാകില്ല. ബലപ്രയോഗത്തിലൂടെയല്ല നയതന്ത്ര, സംവാദ മാര്‍ഗങ്ങളിലൂടെയാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടേണ്ടതെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ സമവായ നീക്കങ്ങളെ ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചു. ജൈവ ഇന്ധന…

    Read More »
  • Kerala

    മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എല്‍ജെഡി; ആര്‍ജെഡിയുമായി ലയിക്കും

    കോഴിക്കോട്: എല്‍ഡിഎഫിലെ അവഗണനയ്‌ക്കെതിരെ ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയാറായിട്ടില്ലെന്നതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ഇക്കാര്യം എല്‍ഡിഎഫിനോട് ആവശ്യപ്പെടും. കാലിക്കറ്റ് സര്‍വകലാശാലയില്‍ പാര്‍ട്ടിക്ക് അര്‍ഹപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിട്ടിലെന്നും വിമര്‍ശനം ഉയര്‍ന്നതായി ചില സംസ്ഥാന നേതാക്കള്‍ പറഞ്ഞു. എല്‍ജെഡിക്ക് രാജ്യസഭാ എംപി സ്ഥാനം നല്‍കിയാല്‍ പോര. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് പാര്‍ട്ടിക്ക് വേണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം, ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) രാഷ്ട്രീയ ജനതാദളില്‍ (ആര്‍ജെഡി) ലയിക്കാന്‍ കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകള്‍ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകര്‍ത്തിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. വിശാല പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’യുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ ജനതാദളിന് ദേശീയ രാഷ്ട്രീയത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആര്‍ജെഡിയില്‍ ലയിക്കാനുള്ള…

    Read More »
  • India

    കുതിപ്പ് തുടര്‍ന്ന് ആദിത്യ; മൂന്നാം ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഇസ്രോ

    ബംഗളൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചു. ഭൂമിക്കും സൂര്യനുമിടയിലെ ഒന്നാം ലെഗ്രാഞ്ച് ഒന്ന് എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥ മാറ്റം നടത്തണം. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും. ഒന്നാം ലെഗ്രാഞ്ച് പോയിന്റിലെത്താന്‍ വേണ്ടത് 125 ദിവസമാണ്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍…

    Read More »
  • India

    ത്രിപുരയിൽ ബൂത്തുപിടിത്തം വഴി ബിജെപി ജയം

    അഗർത്തല: ത്രിപുരയിൽ ബിജെപി ജയിച്ച രണ്ടു മണ്ഡലങ്ങളിലും വ്യാപകമായ ആക്രമണവും ബൂത്തുപിടിത്തവും.ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ മാത്രമാണ് മിക്ക ബൂത്തുകളിലും കടത്തിവിട്ടത്. മറ്റു വോട്ടുകളില്‍ ബഹുഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബിജെപി ഗുണ്ടാസംഘം ചെയ്തു. സംസ്ഥാന മന്ത്രി ബികാഷ് ദേബ്ബര്‍മ, എംഎല്‍എ രാംപെദ ജമാതിയ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ ആയുധധാരികളായ നൂറുകണക്കിനുപേര്‍ രണ്ടു മണ്ഡലത്തിലും തമ്ബടിച്ചാണ് അട്ടിമറി നടത്തിയത്. കേന്ദ്ര– -സംസ്ഥാന ഭരണത്തിന്റെ മറവില്‍ സംവിധാനങ്ങളെയാകെ ബിജെപി ദുരുപയോഗം ചെയ്യുകയായിരുന്നു. സിപിഐ എമ്മിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. വോട്ട് ചെയ്യാൻ പുറത്തിറങ്ങിയാല്‍ വീട് കത്തിക്കുമെന്നായിരുന്നു ഭീഷണി. സിപിഐ എം നിശ്ചയിച്ച പോളിങ് ഏജന്റുമാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് തടയാൻ ആയുധധാരികള്‍ കാവല്‍നിന്നു. ബോക്സാനഗറില്‍ 16ഉം ധൻപുരില്‍ 19ഉം പോളിങ് ഏജന്റുമാര്‍ക്ക് മാത്രമാണ് ബൂത്തുകളില്‍ എത്താനായത്. എന്നാല്‍, ഇവരെയും ബലം പ്രയോഗിച്ച്‌ പുറത്താക്കി. പോളിങ് ഉദ്യോഗസ്ഥരും പൊലീസും കണ്ടില്ലെന്ന് നടിച്ചു. ഫെബ്രുവരിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബോക്സാനഗറില്‍ സിപിഐ എം സ്ഥാനാര്‍ഥി ഷംസുല്‍ ഹഖിന്…

    Read More »
Back to top button
error: