KeralaNEWS

യോഗ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റില്‍ 

കൊച്ചി:യോഗ അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റില്‍.വെല്ലിങ്ടണ്‍ ഐലൻഡിലെ ആര്‍.എൻ.എ.എസ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്തു വരുന്ന പ്രതി, ആളൊഴിഞ്ഞ നേരം നോക്കി യോഗ ക്ലാസ്സില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

 മുളവുകാട് എസ്.എച്ച്‌.ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനേഖ് എൻ.ജെ, എല്‍ദോ എ.കെ, പൊലീസുകാരായ രാജേഷ്, തോമസ് ജോര്‍ജ്, അരുണ്‍ ജോഷി, രേഷ്മ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: