ചെന്നൈ: നടി വിജയലക്ഷ്മി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ പൊലീസ് ചോദ്യം ചെയ്യും.വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ചാണ് നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ചൊവ്വാഴ്ച ഹാജരാകാമെന്ന് സീമാൻ തുടര്‍ന്ന് അറിയിച്ചു.
വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, ബലാത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉള്‍പ്പെടെയുള്ള വകുപ്പുകളിലായാണ് സീമാനെതിരെ കേസ്. വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നല്‍കിയിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan