KeralaNEWS

കാപ്പാട് ബീച്ചിലെ കുതിര ചത്തു; ചത്തത് പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തില്‍ കഴിയവെ

കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയകുതിര ഞായറാഴ്ച കാലത്ത് ചത്തു. കഴിഞ്ഞ മാസം 19-നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടര്‍ന്ന് അഞ്ചുഡോസ് വാക്സില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളില്‍ സവാരി നടത്തിയിരുന്നു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചത്തത്.

പ്രാരംഭ നിഗമനത്തില്‍ കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകള്‍ക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവര്‍, ഉടമസ്ഥര്‍ ഉള്‍പ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Signature-ad

കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതര്‍ അറിയിച്ചു. കുതിരയെ കടിച്ച നായ പ്രദേശത്തെ പശുവിനേയും കടിച്ചിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസംവരെ കുതിര. കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Back to top button
error: