
നിലവില്‍ സ്വകാര്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജ് മോഡ്, ടയര്‍ എക്സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്‌ഇബി ആപ് വരുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്കാവും. തിരുവനന്തപുരത്തെ സാങ്കേതിക വിഭാഗമാണ് ആപ് തയ്യാറാക്കിയത്.
ഒരു മാസം മുമ്ബ് തയ്യാറാക്കിയ ആപ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് നോക്കിയിരുന്നു. അതില്‍നിന്ന് ലഭിച്ച അഭിപ്രായം കൂടി പരിഗണിച്ച് മാറ്റം വരുത്തിയാണ് അന്തിമ രൂപം പുറത്തിറക്കുന്നത്. നിലവില്‍ കെഎസ്‌ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനുകളിലാണ് ആപ് ഉപയോഗിക്കുക.
ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകളാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്. പൊതുവായ ആപ് കൂടി വരുന്നതോടെ കൂടുതല്‍ സുഗമമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ടാഗ് മാതൃകയില്‍ ആപില്‍ മുൻകൂറായി പണമടച്ച് സ്റ്റേഷനുകളിലെത്തി ചാര്‍ജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും വാഹന ഉടമകള്‍ സ്വന്തമായാണ് ചാര്‍ജ് ചെയ്യേണ്ടത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan