Month: September 2023
-
NEWS
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാക് പോരാട്ടം
കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് മത്സരത്തില്‍ മഴ കളി മുടക്കിയ കൊളംബോയില്‍ തന്നെയാണ്, ഇന്നും മത്സരം. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. പരിക്കേറ്റ ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍ കൂടി എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാകും. ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്ത് കൂട്ടുന്നു. ഇന്ത്യയ്ക്കെതിരെ 35 റണ്‍സിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകള്‍ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്. അതിനിടെ മത്സരാവേശം കെടുത്താൻ കൊളംബോയില്‍ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയില്‍ കനത്ത മഴ പെയ്തിരുന്നു.
Read More » -
India
യുവതിയേയും മകനേയും കൊന്നത് കാമുകൻ;കൊലയ്ക്ക് പിന്നില്‍ യുവതിയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമെന്ന് പ്രതി
ബംഗളൂരു: കോള്‍സെന്റര്‍ ജീവനക്കാരിയുടെയും മകന്റെയും കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.മുപ്പത്തിമൂന്നുകാരിയായ നവനീതയും മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ കാമുകനായ ബംഗളൂരു സ്വദേശി ശേഖറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. മകനൊപ്പമായിരുന്നു താമസം. ഇതിനടയില്‍ ശേഖറുമായി പ്രണയത്തിലായി. അടുത്തിടെ മറ്റൊരാളുമായി യുവതി ബന്ധം സ്ഥാപിച്ചതാണ് കൃത്യത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയേയും മകനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു നവനീതയുടെ മൃതദേഹം. ഭര്‍ത്താവ് ചന്ദ്രുവാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തിരുന്നു. ശ്രുജനു പുറമെ യുവതിയ്ക്ക് ഒരു മകൻ കൂടിയുണ്ട്.
Read More » -
India
ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ച മേഘാലയയിലെ രണ്ടു ചെറുപട്ടണങ്ങൾ
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ.മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് ഉണ്ടായത്. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. വർഷത്തിൽ 1200 സെ.മീ. മഴ ലഭിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും മഴയുള്ള സംസ്ഥാനമാണ്. ഗാനോൾ, ഉമിയം, ഉംങ്ങൊട് ഉംഖേം, ഡംറിങ്, ഉമിയം മൌഫ്ളങ്, ഖ്‌രി എന്നിങ്ങനെ നിരവധി നദികൾ മേഘാലയത്തിലുണ്ട്.പക്ഷേ മേഘാലയ അന്നുമിന്നും അറിയപ്പെടുന്നത് ചിറാപ്പുഞ്ചിയുടെ പേരിലാണ്. ചിറാപ്പുഞ്ചി, മൗസിന്റ്രം..ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈ ചെറുപട്ടണങ്ങൾ ലോകമെങ്ങും പ്രസിദ്ധിയാർജിച്ചത് ലോകത്ത് ഏറ്റവും മഴ പെയ്യുന്ന പ്രദേശങ്ങൾ എന്ന നിലയിലാണ്. മൗസിന്റ്രത്താണ് ഏറ്റവും കൂടുതൽ മഴ, ഒരു വർഷം 111.81 സെന്റിമീറ്റർ മഴയാണത്രേ ഇവിടെ പെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ 10 മടങ്ങ് കൂടുതൽ. ചിറാപ്പുഞ്ചി തൊട്ടുപിന്നാലെയുണ്ട്, പ്രതിവർഷം 111.77 സെന്റിമീറ്റർ മഴ ഇവിടെ പെയ്യുന്നു. ഇരു സ്ഥലങ്ങളും തമ്മിൽ 15 കിലോമീറ്റർ ദൂരമേയുള്ളൂ.…
Read More » -
Kerala
എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം
കോട്ടയം:എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ–എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുണെ–എറണാകുളം ബൈ വീക്ക്‌ലി, മഡ്ഗാവ്–എറണാകുളം എക്സ്പ്രസ് എന്നിവ കോട്ടയത്തേക്ക് നീട്ടണമെന്നാണ് ആവശ്യം. 6 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകളൊന്നും കോട്ടയത്തിന് അനുവദിച്ചിട്ടില്ല.അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ജനങ്ങൾക്ക്.എന്നാൽ ക്രോസിങ്ങിനായി പിടിച്ചിടൽ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ല.ഇതു മാത്രമല്ല, മുൻപുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി. 6 പ്ലാറ്റ്ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക…
Read More » -
Kerala
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അഥവാ മുറിഞ്ഞപുഴ വെള്ളച്ചാട്ടം
കോട്ടയം-കുമളി അഥവാ കെ.കെ. റോഡില്‍(എൻ.എച്ച് 220)കുട്ടിക്കാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കിടയില്‍ മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇതിനു പേരുണ്ട്. കുട്ടിക്കാനത്തേക്കുള്ള വഴിയില്‍ ഒരു നല്ല വളവിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. വര്‍ഷകാലത്ത് അതിശക്തമാകുന്ന ഈ വെള്ളച്ചാട്ടം വേനല്‍ക്കാലം ആകുമ്പോഴേക്കും ശോഷിക്കുന്നു. കുട്ടിക്കാനം മലനിരകളില്‍നിന്നാണ് ഉദ്ഭവം. വിനോദസഞ്ചാരികള്‍ക്ക് കുളിക്കാന്‍ സൗകര്യത്തിനുവേണ്ടി പ്രത്യേകം കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമുകള്‍ തീര്‍ത്തിട്ടുണ്ട്. കെ.കെ റോഡിലെ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ വെള്ളച്ചാട്ടം. വേനലില്‍ ജീവനറ്റുപോകുമെങ്കിലും മഴ പെയ്തു തുടങ്ങിയാല്‍ വളഞ്ഞങ്ങാനത്തിനും ജീവന്‍വയ്ക്കും. പതഞ്ഞുപതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച കാണുവാന്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഈ വഴി കടന്നുപോകുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ട് വണ്ടിനിര്‍ത്തി ഒരു ഫോട്ടോയെങ്കിലും പകര്‍ത്താതെ ആരും കടന്നുപോകാറില്ല. ഇടുക്കിയില്‍ എണ്ണിത്തീരാവുന്നതിലധികം വെള്ളച്ചാട്ടങ്ങള്‍ കാണാമെങ്കിലും വളഞ്ഞങ്ങാനത്തിന് ഒരു പ്രത്യേകഭംഗി തന്നെയുണ്ട്. ധാരാളം കുഞ്ഞുകടകളും ചായക്കടകളും ഉള്ളതിനാല്‍ പതിവുയാത്രക്കാരുടെ വിശ്രമസ്ഥലമാണിവിടം.ഐസ് പോലെ നല്ല തണുത്ത വെള്ളച്ചാട്ടത്തില്‍ ഒരു കുളി…
Read More » -
Kerala
കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് ഫീഡർ സർവീസ്
കൊച്ചി:കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്.പുതിയ ഫീഡർ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്ര എളുപ്പമാകും. മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ നഗരങ്ങളിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം കളമശ്ശേരി മണ്ഡലത്തിൽ പുതുതായി 8 കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിച്ചത്.മണ്ഡലത്തിലെ എല്ലാ മേഖലകളിലേക്കും കെ.എസ്.ആർ.ടി.സിയുടേയും ഫീഡർ സർവീസിൻ്റെയും സേവനം ലഭ്യമാക്കി യാത്രാസൗകര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് കളമശ്ശേരി.
Read More » -
Kerala
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ എന്ന് സൂചന.ഉമ്മൻചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം കൊണ്ട് വിജയ ദീപം തെളിക്കാൻ നെട്ടോട്ടമോടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചാണ്ടി ഉമ്മനും മുൻപില്‍ ഓടിയത്’ ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ തന്നെയായിരുന്നു. ചാണ്ടി ഉമ്മന്റെ പ്രചാരണത്തിലും വിജയത്തിലും പഞ്ചു ഡയലോഗുകള്‍ അടിച്ച് കോട്ടയം പാര്‍ലമെന്റ് സീറ്റിലേക്കുള്ള കോണ്‍ഗ്രസ് മത്സരാര്‍ത്ഥിയായി അച്ചു ഉമ്മൻ മാറുന്ന അതി വിദഗ്‌ദ്ധമായ കാഴ്ചയാണ് പ്രമുഖ മാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് സൈബറിടങ്ങളിലൂടെയും കാണാൻ കഴിയുന്നത്, കോണ്‍ഗ്രസ് നേതൃത്വം ഇതിനായി കൃത്യമായ പിആര്‍ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ. പുതുപ്പള്ളിയില്‍ എട്ടില്‍ ആറു പഞ്ചായത്തും ഭരിക്കുന്ന ഇടതുമുന്നണിയില്‍ നിന്നുകൊണ്ട് തന്നെ സിപിഎമ്മിനെ കാലുവാരിയ കേരള കോണ്‍ഗ്രസിന്റെ വോട്ടുറപ്പിക്കാനും അച്ചുവിലൂടെ കോണ്‍ഗ്രസിന് സാധിക്കും എന്നതാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ റിസൽട്ട് വന്നദിവസം വരെ അച്ചു ഉമ്മന് കൃത്യമായ സ്‌പെയ്‌സ് നല്കാൻ കോണ്‍ഗ്രസിനും അവരുടെ സൈബര്‍…
Read More » -
Kerala
ഇതൊരു ആൾക്കൂട്ടക്കൊലപാതകമാണ്; നല്ല ഒന്നാന്തരം ‘മോബ് ലിഞ്ചിങ്’: ഡോ.സിന്ധു ജോയ് എഴുതുന്നു
ലണ്ടൻ: ഇതൊരു ആൾക്കൂട്ടക്കൊലപാതകമാണ്; നല്ല ഒന്നാന്തരം ‘മോബ് ലിഞ്ചിങ്’. സോഷ്യൽ മീഡിയ ഉൾപ്പെടെ സകല മാധ്യമങ്ങൾക്കും കല്ലെറിഞ്ഞു കൊല്ലാനും കൈകൊട്ടിച്ചിരിക്കാനും യോഗ്യനായ ഒരു ഇരയെ ലഭിച്ചിരിക്കുന്നു; മുപ്പത്തിമൂന്നു വയസുള്ള ഒരു ചെറുപ്പക്കാരനെ തന്നെ. അയാൾ മാത്രമല്ല, നിറഗർഭിണിയായ അയാളുടെ ഭാര്യപോലും ഈ ക്രൂരത അനുഭവിക്കുന്നു. മിതമായി പറഞ്ഞാൽ, മനുഷ്യത്വരഹിതമാണ് ഈ വേട്ടയാടൽ. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മൂന്നാംവട്ടവും മത്സരിച്ചു തോറ്റതാണോ ജെയ്ക്ക് സി തോമസ് ചെയ്ത അപരാധം? ജനാധിപത്യപ്രക്രിയയുടെ ഭാഗമാണത്; ജയവും തോൽവിയുമുണ്ടാകാം. ഇതേ, പുതുപ്പള്ളി മണ്ഡലത്തിൽ ഞാനും മത്സരിച്ചു തോറ്റതാണ്. എറണാകുളം പാർലമെന്റ് മണ്ഡലത്തിലും മത്സരിച്ചു; അവിടെയും പരാജയപ്പെട്ടു. അന്ന്, സോഷ്യൽ മീഡിയ ഇത്രയൊന്നും രൗദ്രഭാവം പ്രാപിച്ചിട്ടില്ലായിരുന്നുവെന്നത് വാസ്തവം. മറ്റു ചിലവയായിരുന്നു അന്നത്തെ ട്രെൻഡ്! പുതുപ്പള്ളി തെരെഞ്ഞെടുപ്പിൽ ഇതുവരെ ഒരഭിപ്രായവും ഞാൻ പറഞ്ഞിട്ടില്ല. നിരവധി മാധ്യമ സുഹൃത്തുക്കൾ ബന്ധപ്പെട്ടിരുന്നു. പക്ഷേ, രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായം പറയാൻ തൊഴിൽപരമായ പരിമിതി ഉള്ളതുകൊണ്ട് പ്രതികരിച്ചില്ല എന്നുമാത്രം. എങ്കിലും, പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ സാകൂതം…
Read More » -
India
എട്ടുനോമ്പ്: വിശ്വാസം കരുത്തേകുന്ന എട്ടു ദിനങ്ങൾ !
കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ പിന്തുടർന്നു പോരുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് എട്ടുനോമ്പ് അഥവാ എട്ടു നോയമ്പ്.എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ എട്ടാം തിയതി വരെ പരിശുദ്ധ കന്യകാമറിയത്തിനായി സമർപ്പിച്ചിട്ടുള്ള ദേവാലയങ്ങളിൽ സമുചിതമായ രീതിയിൽ എട്ട് നോമ്പ് ആഘോഷിക്കുന്നു. ഉപവാസമെടുത്തും പ്രാാർഥനകളിൽ പങ്കെടുത്തുമാണ് വിശ്വാസികൾ ഈ ദിവസങ്ങൾ ആഘോഷിക്കുന്നത്. മാതാവിന്‍റെ പിറന്നാളാഘോഷമെന്നും പിറവിത്തിരുന്നാൾ എന്നുമെല്ലാം എട്ടുനോമ്പ് അറിയപ്പെടുന്നു.കേരളത്തിൽ കോട്ടയത്തെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ് ഏറ്റവും വലിയ എട്ടുനോമ്പ് ആചരണങ്ങൾ നടക്കുന്നത്. എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ അഞ്ച് പ്രധാന ദേവാലയങ്ങളെക്കുറിച്ച് വായിക്കാം.ഒപ്പം രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ മരിയൻ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ വേളാങ്കണ്ണി പള്ളിയുടെ ചരിത്രവും. 1. മണർകാട് മർത്ത മറിയം കത്തീഡ്രൽ എട്ടുനോയമ്പ് ആചരണത്തിന്‍റെ ആരംഭസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് കോട്ടയം ജില്ലയിലെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ. മാതാവിന്‍റെ പിറവിത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോയമ്പ് കാലത്ത് ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നത്. ആഗോള…
Read More » -
Kerala
മോഷ്ടാക്കള്‍ കറങ്ങുന്നു; മുണ്ടക്കയത്ത് വാഹനമോഷണം പതിവ്
മുണ്ടക്കയം:കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു വാഹനങ്ങളാണ് മുണ്ടക്കയം ടൗണില്‍നിന്നു മോഷണം പോയത്.ചൊവ്വാഴ്ച വര്‍ക്‌ഷോപ്പില്‍ നല്‍കാനായി കൊണ്ടുവന്ന വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തു കണ്ടെത്താനായില്ല.തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ മുണ്ടക്കയം ബൈപാസ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.എന്നാല്‍, ബൈക്കിന്‍റെ എന്‍ജിന്‍ ഭാഗം, ബാറ്ററി, ഒരു ടയര്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു.സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുൻപ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേര്‍ന്നു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കാണാതെ പോയിരുന്നു.പിന്നീടു നടത്തിയ അന്വേഷണത്തില്‍ ടൗണിനോടു ചേര്‍ന്നുതന്നെ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും മുണ്ടക്കയം ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ വന്നതോടെ ബൈക്കിന്‍റെ ഉടമസ്ഥൻതന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളത്തു പോലീസ് പരിശോധനയ്ക്കിടെ മോഷ്ടാക്കള്‍ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിനോടു ചേര്‍ന്നുള്ള സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന്‍റെ…
Read More »