Month: September 2023

  • Kerala

    തന്തയ്ക്ക് പിറക്കണം; ഗണേഷ് കുമാറിനെ പറ്റി കൂടുതൽ ഒന്നും പറയാനില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

    തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍‌ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ. നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിപ്പില്‍ പറഞ്ഞു. ‘എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്.ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്.അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയനോടായാലും. “ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി…

    Read More »
  • India

    ഇന്ത്യയുടെ പേര് മാറ്റത്തെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ട് പോകണം:പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവ്

    കൊൽക്കത്ത:ഇന്ത്യയുടെ പേര് മാറ്റത്തെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ട് പോകണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. പ‍ശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരുകയാണെങ്കില്‍ കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഒരു രാജ്യത്തിന് രണ്ട് പേരുകളുണ്ടാകാൻ പാടില്ലെന്നും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ലോക നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ ഉള്ളതിനാല്‍ പേര് മാറ്റാനുള്ള ശരിയായ സമയമാണിതെന്നും ദിലീപ് ഘോഷ് പറഞ്ഞു.മേദിനിപൂര്‍ എംപി കൂടിയാണ് ഇദ്ദേഹം. അതേസമയം പ്രതിപക്ഷസഖ്യമായ ഇൻഡ്യയോടുള്ള ഭയമാണ് ബി.ജെ.പിയെ പേര് മാറ്റമെന്ന ചിന്തയിലേക്ക് എത്തിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

    Read More »
  • India

    വിഷപാമ്ബാണ് ബി.ജെ.പി, ജനങ്ങള്‍ ജാഗ്രത പാലിക്കണം – ഉദയനിധി സ്റ്റാലിൻ

    ചെന്നൈ:സനാതന ധര്‍മ വിവാദം ആളിക്കത്തുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്ന് തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ.ബി.ജെ.പി വിഷപാമ്ബാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചു. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് ഒളിക്കാൻ ഇടം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ നടപടി പാഴ്‌വേലയാണെന്നും ഇരു പാര്‍ട്ടികള്‍ക്കും ഇടം നല്‍കരുതെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ജി 20 ഉച്ചകോടിക്ക് മുൻപ് ഡല്‍ഹിയില്‍ ചേരിയെ മറച്ചതാണ് നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനമെന്നും അദ്ദേഹം പൊതുയോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നേരത്തെ സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടിയിരുന്നു. പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    മോദിയെ മൈൻഡ് ചെയ്തില്ല;ജോ ബൈഡന് കൈകൊടുത്ത് എം കെ സ്റ്റാലിൻ

    ന്യൂഡൽഹി:ജി20 ഉച്ചകോടിയില്‍ ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രിയും അടുത്തുണ്ടെങ്കിലും ജോ ബൈഡന് ഹസ്‌ത ദാനം നല്‍കുന്ന ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചത്. സനാതന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ് തമിഴ്നാട് സർക്കാർ.പ്രധാനമന്ത്രി തൊട്ടടുത്ത് നിൽപ്പുണ്ടെങ്കിലും സ്റ്റാലിൻ മൈൻഡ് ചെയ്തില്ല.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി കൂടിയാണ് സ്റ്റാലിൻ. അതേസമയം നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ G 20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. G20 യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഉച്ചകോടി.

    Read More »
  • India

    ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ വെള്ളപ്പൊക്കം 

    ന്യൂഡൽഹി:ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ വെള്ളപ്പൊക്കം.ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വികസനം മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസന്റെ പരിഹാസം. രണ്ട് ദിവസമായി കനത്ത മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നത്.ഇതിന് പിന്നാലെയാണ് ഭാരത് മണ്ഡപം വെള്ളത്തിലായത്.ഉച്ചകോടിയുടെ ഒന്നാം ദിനമായ ശനിയാഴ്ചയും ഞായറാഴ്ചയും സാമാന്യം ശക്തമായ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. ഇതിന്റെ ഫലമായി ഡല്‍ഹിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നേരത്തെ തന്നെ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിരുന്നു.അതിനിടെ വെള്ളം കെട്ടിക്കിടക്കുക കൂടി ചെയ്തതോടെ ജനങ്ങളെ അത് കൂടുതൽ പ്രതിസന്ധിയിലാക്കി.

    Read More »
  • Kerala

    സ്ത്രീധനം കിട്ടിയില്ല ; ഗർഭിണിയായ ഭാര്യയെ കിണറ്റിൻ മുക്കിക്കൊല്ലാൻ ശ്രമം

    ഭോപ്പാല്‍: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം. രാകേഷ് കിര്‍ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷ കീറിനെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്.ഇതിന്റെ വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു.ഇവർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ രക്ഷിച്ചത്.  രണ്ടുമണിക്കൂറോളമാണ് ഇയാള്‍ യുവതിയെ കയറിൽ കെട്ടി കിണറ്റിലിട്ടത്. കയറില്‍ മുറുകെ പിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ടാണ് യുവതി മുങ്ങിമരിക്കാതെ രക്ഷപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഉഷയെ രാകേഷ് വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

    Read More »
  • India

    പീഡിപ്പിക്കാൻ ശ്രമിച്ച ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി; മൃതദേഹം അലമാരയില്‍

    പീഡിപ്പിക്കാൻ ശ്രമിച്ച ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി.ഗുജറാത്തിലെ ഖേഡയിലാണ് ക്രൂര സംഭവം.ഡാകോര്‍ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശര്‍മ്മ(75) ആണ് കൊല്ലപ്പെട്ടത്. മരിച്ചയാളെ മൂന്ന് ദിവസമായി കാണാതായിരുന്നു.ടൂറിന് പോയതാണെന്നായിരുന്നു മരുമകൾ ഭർത്താവിനോട് പറഞ്ഞിരുന്നത്. വീടിനുള്ളിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ അലമാരയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കണ്ടെത്തുകയായിരുന്നു.ജനനേന്ദ്രിയവും മുറിച്ചനിലയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.ഭർത്താവില്ലാത്ത നേരം നോക്കി ഇയാൾ പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.

    Read More »
  • India

    അന്യപുരുഷൻമാരുമായുള്ള ബന്ധം ഭർത്താവ് അറിയാതിരിക്കാൻ കൂട്ടബലാത്സംഗ നാടകം

    ജയ്പൂർ:രാജസ്ഥാനിലെ ഭിൽവാരയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. വിവാഹിതയായ യുവതി ഭർത്താവിൽ നിന്നും അന്യപുരുഷന്മാരുമായുള്ള ശാരീരിക ബന്ധം മറയ്ക്കാനാണ് ബലാത്സംഗക്കഥ ചമച്ചതെന്നും പോലീസ് അറിയിച്ചു. യുവതി പണത്തിനു വേണ്ടിയാണ് നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.തുടർന്ന് ഇതിൽ രണ്ടു യുവാക്കളുമായി തർക്കമുണ്ടാവുകയും ഇത് മറയ്ക്കാനായി 25കാരിയായ യുവതി പീഡന നാടകം നടത്തുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസമാണ് റോഡിൽ നഗ്നയായ നിലയിൽ യുവതിയെ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനോട് നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നയായി റോഡിൽ ഉപേക്ഷിച്ചെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.  പ്രതികൾ തന്നെ മർദിച്ചെന്നും മാനസികരോഗിയാണെന്ന് കരുതി നാട്ടുകാർ ആദ്യം സഹായിക്കാൻ തയ്യാറായില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ തെളിഞ്ഞത്. യുവതിയുടെ മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി…

    Read More »
  • Kerala

    കാനഡയിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പതിനൊന്ന് ലക്ഷവുമായി മുങ്ങിയ യുവതി പിടിയിൽ 

    ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനംചെയ്‌ത്‌ പുറക്കാട് സ്വദേശിനിയിൽനിന്നും 11- ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ.പാലക്കാട് മന്തക്കാട് പഞ്ചായത്ത് വലിയ വീട്ടിൽ നികിത (29) യെയാണ് അമ്പലപ്പുഴ എസ്‌എച്ച്‌ഒ എസ് ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്.  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപം ശ്യാംനിവാസിൽ വാടകയ്ക്ക് താമസിക്കവെയാണ് തട്ടിപ്പ്.ഭർത്താവിന്റെ വീട്ടിൽനിന്നും വഴക്കിട്ട് ഇറങ്ങിയ നികിത, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആണന്ന് വിശ്വസിപ്പിച്ച് പുറക്കാട് സ്വദേശിനി ഷാനിയുടെ വീട്ടിൽ പേയിങ് ഗസ്‌റ്റായി താമസിച്ചു വരികയായിരുന്നു. പാലക്കാടുള്ള ഇല്ലത്തെ നമ്പൂതിരിയുടെ മകളാണെന്നും കോടികളുടെ ആസ്‌തിയുണ്ടെന്നും ഇവർ ഷാനിയെ തെറ്റിദ്ധരിപ്പിച്ച്  കാനഡയിൽ ജോലി വാഗ്ദാനംചെയ്‌ത്‌ പലപ്പോഴായി 11 -ലക്ഷം രൂപ വാങ്ങി മുങ്ങുകയുമായിരുന്നു.   ഷാനിയുടെ പരാതിയിൽ കേസെടുത്ത പോലീസ് വണ്ടാനത്ത് ഒളിവിൽ കഴിഞ്ഞ നികിതയെ പിടികൂടുകയായിരുന്നു. പാലക്കാടും ആലപ്പുഴയിലെ വിവിധയിടങ്ങളിലും നികിത ഇത്തരത്തിൽ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു. എസ്‌ഐ വി എൽ ആനന്ദ്, ഗ്രേഡ് എസ്‌ഐ ഷാജി, സീനിയർ…

    Read More »
  • Kerala

    എറണാകുളം-കൊല്ലം മെമു സര്‍വീസ് റെയില്‍വേ നിര്‍ത്തലാക്കി

    കൊല്ലം: ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥികളുടെയും ഏക ആശ്രയമായിരുന്ന എറണാകുളം-കൊല്ലം മെമു സര്‍വീസ് റെയില്‍വേ നിര്‍ത്തലാക്കി. എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും, അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളം വരെയും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06422 മെമു സര്‍വീസാണ് നിര്‍ത്തലാക്കിയത്. നിലവില്‍, ഈ ട്രെയിൻ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴി സര്‍വീസ് നടത്താൻ തീരുമാനമായിട്ടുണ്ട്. മതിയായ യാത്രക്കാരില്‍ നിന്ന് ആരോപിച്ചാണ് റെയില്‍വേയുടെ നടപടി. രാത്രി 11 മണിക്ക് ആലപ്പുഴയില്‍ എത്തുന്ന ട്രിപ്പ് നഷ്ടമാണെന്ന പേരിലാണ് മുഴുവൻ ട്രിപ്പുകളും റദ്ദ് ചെയ്ത ശേഷം, മെമു കോട്ടയം റൂട്ടിലേക്ക് സര്‍വീസ് മാറ്റിയത്. വൈകുന്നേരം 5:30-ന് ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും, അവിടെ നിന്ന് രാത്രി 11-ന് എറണാകുളത്തേക്കുള്ള സര്‍വീസുകളാണ് ഇതോടെ തീരദേശ പാതയ്ക്ക് നഷ്ടമായിരിക്കുന്നത്. കായംകുളത്തിനും ആലപ്പുഴയ്ക്കും, എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലെ ചെറിയ സ്റ്റേഷനുകളില്‍ സജീവമാക്കി നിലനിര്‍ത്തിയതും ഈ മെമു സര്‍വീസായിരുന്നു. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ സമയം മെമുവിന്റെ സമയത്തിന് തൊട്ടുപിന്നിലായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പ്രധാന സ്റ്റേഷനുകളില്‍…

    Read More »
Back to top button
error: