IndiaNEWS

ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ വെള്ളപ്പൊക്കം 

ന്യൂഡൽഹി:ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ വെള്ളപ്പൊക്കം.ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വികസനം മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസന്റെ പരിഹാസം.

രണ്ട് ദിവസമായി കനത്ത മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നത്.ഇതിന് പിന്നാലെയാണ് ഭാരത് മണ്ഡപം വെള്ളത്തിലായത്.ഉച്ചകോടിയുടെ ഒന്നാം ദിനമായ ശനിയാഴ്ചയും ഞായറാഴ്ചയും സാമാന്യം ശക്തമായ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. ഇതിന്റെ ഫലമായി ഡല്‍ഹിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് നേരത്തെ തന്നെ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിരുന്നു.അതിനിടെ വെള്ളം കെട്ടിക്കിടക്കുക കൂടി ചെയ്തതോടെ ജനങ്ങളെ അത് കൂടുതൽ പ്രതിസന്ധിയിലാക്കി.

Back to top button
error: