Month: September 2023

  • Kerala

    നാടന്‍ കോഴിയും ബ്രാന്‍ഡിയും;മൂലക്കുരുവിനൊരു വേറിട്ട ചികിത്സ

    പണ്ട്‌ പുറത്തുപറയാന്‍ നാണക്കേടുള്ള അസുഖമായിരുന്നു പൈൽസ് അഥവാ മൂലക്കുരു. ഇന്ന് ഇത്‌ സാര്‍വ്വത്രികമായിരിക്കുന്നു.എന്ത് ചികിത്സ ചെയ്താലും ഫലിക്കുകയുമില്ല.എന്നാൽ കോട്ടയം ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാട്‌’ എന്ന സ്ഥലത്ത്‌ ഒരു പാരമ്പര്യ വൈദ്യനുണ്ട്.നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ്‌ ഇദ്ദേഹത്തിന്റെ ചികില്‍സയുടെ മരുന്നുകൂട്ട്‌. രണ്ടും മൂലക്കുരുവിന്‌ വിരോധമുള്ള കാര്യങ്ങളാണ്.ആണുങ്ങള്‍ക്ക്‌ പിടക്കോഴി, പെണ്ണുങ്ങള്‍ക്ക്‌ പൂവന്‍ കോഴിയുമാണ്‌ മരുന്നിനുപയോഗിക്കുക. ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും. രണ്ടും വാങ്ങിക്കൊണ്ടു ചെല്ലണം.ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി.ഗവണ്‍മന്റ്‌ സ്ക്കൂളിനെതിര്‍വശത്താണ്‌ ഈ നാടന്‍ ചികില്‍സാലയം. വൈദ്യശാല എന്ന ബോര്‍ഡ്‌ പ്രതീക്ഷിച്ച് പോകരുത് – കോട്ടയമാണ്,‌ പാലായ്ക്കടുത്താണ്. ‘റബ്ബര്‍ വ്യാപാരം’ എന്നാണ്‌ ബോർഡ്.രാവിലെ തന്നെ ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരിക്കും.പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. ചിലരെ കസേരയില്‍ ഇരുത്തിയായിരിക്കും‌ കൊണ്ടുവന്നിരിക്കുന്നത്‌. രാവിലെ ഒന്നും കഴിച്ചില്ല,‍ ചികിത്സയ്ക്ക് മുൻപ് ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ’ എന്നൊന്നും ചോദിക്കരുത്.മറുപടി താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ‘ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത്‌ കഴിച്ചിട്ട്‌ വന്നോളൂ. കോഴിയോ,…

    Read More »
  • LIFE

    ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ

    കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് ലക്ഷ്മിപ്രിയയുടെ പോസ്റ്റ്. ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി…

    Read More »
  • Kerala

    കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

    തിരുവനന്തപുരം: കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി ജിആർ അനിൽ. 11ന് സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്. സമരം മൂലം സർക്കാർ നിശ്ചയിച്ച റേഷൻ വിതരണ സമയത്ത് കടകളിൽ നിന്നും വിതരണം നടക്കാത്ത സാഹചര്യമുണ്ടായാൽ അതിനെ ഗൗരവമായികണ്ട് ബന്ധപ്പെട്ട റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി ഇന്നലെ മന്ത്രി ചർച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിൻമേൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങൾ സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ…

    Read More »
  • Crime

    മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കൊണ്ടുവന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു

    കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കൊണ്ടുവന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തതായി എക്‌സൈസ്. എക്‌സൈസ് ചെക്ക്പോസ്റ്റില്‍ 960 ടെട്രാ പാക്കറ്റുകളിലായാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ സുരേഷ് ബാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥന്‍ വി, അഖിലേഷ് എം എം, ഡ്രൈവര്‍ സത്യന്‍ കെ ഇ എന്നിവരും പങ്കെടുത്തു.

    Read More »
  • NEWS

    18-ാമത് ജി20 ഉച്ചകോടി സമാപിച്ചു; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ഒമാന്‍

    മസ്കറ്റ്: ജി20 ഉച്ചകോടിയിലെ ക്ഷണത്തിന് നന്ദി അറിയിച്ച് ഒമാന്‍. സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നുവെന്നും മനുഷ്യ നാഗരികതയ്ക്ക് “ഒരു ഭാവി” സ്ഥാപിക്കുന്നതിനുള്ള ജി.20 ഉച്ചകോടിയുടെ ഇന്ത്യൻ അദ്ധ്യക്ഷ സ്ഥാനത്തിന്റെ വീക്ഷണത്തോട് ഒമാൻ പൂർണമായും യോജിക്കുന്നുവെന്നും ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിനിധീകരിച്ച് ഒമാൻ ഇന്‍റര്‍നാഷണല്‍ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലുള്ള ഒമാൻ സംഘമാണ് 18-ാമത് ജി.20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. ആഗോള നിലവാരം പുലർത്തുന്ന തൊഴിൽ മേഖലകളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട്  നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെയും ഒമാൻ സ്വാഗതം ചെയ്യുന്നതായി സയ്യിദ് അസദ് പ്രഭാഷണത്തിൽ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളെയും സേവിക്കുന്നതിനുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സമർപ്പണം സുസ്ഥിര സാമ്പത്തിക വളർച്ച സാക്ഷാത്കരിക്കുന്നതിൽ പ്രധാന…

    Read More »
  • LIFE

    റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍; ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി ഷാരൂഖിന്‍റെ ജവാന്‍

    മുംബൈ: ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി മൂന്നാം നാള്‍ ഷാരൂഖിന്‍റെ ജവാന്‍. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് ചിത്രത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയെന്നാണ് റെഡ് ചില്ലീസ് അറിയിക്കുന്നത്. മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ്. ഇതോടെ ചിത്രം മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക മുകളിലായിരുന്നു കളക്ഷന്‍. എന്നാല്‍ കളക്ഷന്‍ ചെറിയ തോതില്‍ താഴോട്ട് പോയതില്‍ ആശങ്ക വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്. അത് ശരിവയ്ക്കുന്ന പ്രകടനമാണ് വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച ഉണ്ടായത്. 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്. ഞായറാഴ്ച  ഇതിനകം ബുക്കിംഗ് ആപ്പ് കണക്കുകള്‍ പ്രകാരം റെക്കോഡ് കളക്ഷനാണ്  പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ഹിന്ദി മേഖലയിലാണ് വന്‍ കളക്ഷന്‍…

    Read More »
  • Kerala

    ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും; ഇടുക്കിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

    ഇടുക്കി: ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വരുന്ന വ്യാഴാഴ്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ ഇടുക്കിക്ക് ചരിത്രപരമായ നേട്ടമാണ് കൈവരിക. പട്ടയങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള അവസരമാണ് ഉണ്ടാവുകയെന്ന് മന്ത്രി അറിയിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷനിലൂടെ ബ്രഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തില്‍ 4998 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 7618.54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അഞ്ചുരുളി ജലാശയമാണ് പദ്ധതിയുടെ സ്രോതസ്. അഞ്ചുരുളിയില്‍ സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം പമ്പു ചെയ്ത് ചക്കക്കാനം പൂവേഴ്‌സ് മൗണ്ട്, ഈടന്‍ ഗാര്‍ഡന്‍, പാമ്പാടുംപാറ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജല സംഭരണികളിലെത്തിക്കുകയും അവിടെനിന്നും വിവിധ അളവുകളിലുള്ള വിതരണ ശ്രിംഖല വഴി…

    Read More »
  • Kerala

    സത്യപ്രതിജ്ഞക്ക് മുമ്പ് എകെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് ചാണ്ടി ഉമ്മൻ

    തിരുവനന്തപുരം: പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്ന് കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണി. തന്റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻചാണ്ടി ഇന്നില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മനാണെന്നും എകെ ആന്റണി പറഞ്ഞു. എംഎൽഎ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടിൽ സന്ദർശിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്റെ പിതാവിന് നൽകിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ല. സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന നാളെയാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത…

    Read More »
  • Crime

    പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ നാളെ ഇഡി ചോദ്യം ചെയ്യും

    കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ നാളെ ഇഡി ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് ആണ് സുധാകരൻ ഹാജരാകുക. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ കെ സുധാകരൻ ഹാജരാകുന്നത്. നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡിയ്ക്ക് സുധാകരൻ കത്ത് നൽകിയിരുന്നു. സെപ്റ്റംബർ 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് ഇഡിയെ അറിയിച്ചത്. തുടർന്നാണ് നാളെ ഹാജരാവുന്നത്. നേരത്തെ, മണിക്കൂറുകളോളം കെ സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു, തുടർന്നാണ് വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചത്. 2018ൽ   മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന്  മോൻസന്‍റെ  മുൻ ജീവനക്കാരൻ ജിൻസൺ  മൊഴി നൽകിയിരുന്നു. സമാനമായ ആരോപണം  പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം…

    Read More »
  • India

    മഹാരാഷ്ട്രയിലെ താനയിൽ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകർന്ന് വീണ് ആറു പേർ മരിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ താനയിൽ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകർന്ന് വീണ് ആറു പേർ മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ റൂഫിൽ വാട്ടർപ്രൂഫിംഗ് ജോലികൾക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുതൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പരിക്കുകൾ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
Back to top button
error: