
ചെന്നൈ:സനാതന ധര്‍മ വിവാദം ആളിക്കത്തുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്ന് തമിഴ്നാട് യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ.ബി.ജെ.പി വിഷപാമ്ബാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉദയനിധി സ്റ്റാലിൻ തുറന്നടിച്ചു.
തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് ഒളിക്കാൻ ഇടം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ നടപടി പാഴ്‌വേലയാണെന്നും ഇരു പാര്‍ട്ടികള്‍ക്കും ഇടം നല്‍കരുതെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ജി 20 ഉച്ചകോടിക്ക് മുൻപ് ഡല്‍ഹിയില്‍ ചേരിയെ മറച്ചതാണ് നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനമെന്നും അദ്ദേഹം പൊതുയോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
നേരത്തെ സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടിയിരുന്നു. പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan