Month: September 2023
-
Kerala
രണ്ടു വര്‍ഷമായി ഒരു പദവിയിലും ഇല്ല, ഒഴിവാക്കപ്പെട്ടപ്പോള്‍ വിഷമം തോന്നി; വിഴുപ്പലക്കാനില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ അര്‍ഹതയുള്ളവരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കുന്നതായി ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് താന്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളിലേക്കെത്തിയത്. പ്രവര്‍ത്തക സമിതി രൂപീകരണ വേളയില്‍, തന്നെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലഭിച്ച പദവിയിലേക്കു തന്നെ തെരഞ്ഞെടുത്തപ്പോള്‍ മാനസിക വിഷമം തോന്നിയിരുന്നു. ആര്‍ക്കും തോന്നാവുന്ന മാനസിക വിക്ഷോഭങ്ങളാണ്. എന്നാല്‍ പാര്‍ട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സംസാരിച്ചപ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് ബോധ്യപ്പെട്ടു. ഒരു പദവിയും ഇല്ലാതെയാണ് രണ്ടു വര്‍ഷക്കാലത്തോളമായി പാര്‍ട്ടിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നത്. പദവിയിലിരുന്നപ്പോഴും ഒരാള്‍ക്കും അപ്രാപ്യനായിരുന്നില്ല. ഒരു പദവിയും ഇല്ലെങ്കിലും നാളെയും കോണ്‍ഗ്രസിനായി പ്രവര്‍ത്തനം തുടരും. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം. രണ്ടു പതിറ്റാണ്ട് മുമ്പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിച്ചപ്പോള്‍ ഒരു അസ്വസ്ഥതയുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങി…
Read More » -
Crime
ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ എട്ടുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍
ന്യൂഡല്‍ഹി: നഗരത്തില്‍ ഇരുപതുകാരനെ എട്ടംഗസംഘം കുത്തിക്കൊന്നു. സംഗം വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ദില്‍ഷാദ് എന്ന യുവാവാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരാണ് കസ്റ്റഡിയിലുള്ളവര്‍. കഴിഞ്ഞ കൊല്ലം നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. ദില്‍ഷാദും പ്രതികളും സംഗംവിഹാര്‍ സ്വദേശികളാണ്. പരിക്കേറ്റ ദില്‍ഷാദിനെ മജീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ ദില്‍ഷാദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ദില്‍ഷാദ് മരിച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിനെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി പേര്‍ സംഭവം നോക്കിനില്‍ക്കുന്നതും ഒരുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
Read More » -
Kerala
മംഗളൂരു-കാസർകോട് സെക്ഷനിൽ രണ്ടാം വന്ദേഭാരതിനായി സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
കാസർകോട്:രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിനായി സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ലോക്കോപൈലറ്റുമാർക്ക് എൻജിൻ വൈദ്യുതി ഓഫാക്കാനുള്ള നിർദേശം നൽകുന്ന ബോർഡുകളാണിവ. വന്ദേഭാരത് മംഗളൂരുവിൽ തുടങ്ങി കാസർകോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്. ഇതിനുമുൻപ് ജൂലൈ ഏഴിനായിരുന്നു വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. വൈകാതെ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇക്കുറി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച് വ്യക്തത വരുന്നതോടൊപ്പം ഇവയുടെ കാര്യത്തിലും സ്ഥിരീകരണമുണ്ടാകും. നിലവിൽ കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിന് 16 കോച്ചുകളാണുള്ളത്. എന്നാൽ പുതുതായി പുറത്തിറങ്ങുന്ന ട്രെയിനുകളെല്ലാം എട്ട് കോച്ചുകളുള്ളവയായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ പുറത്തിറക്കാനുള്ള റെയിൽവേയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്.
Read More » -
Crime
നടുറോഡില്‍ യുവതിയേയും കുടുംബത്തേയും മര്‍ദ്ദിച്ചു; നടക്കാവ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരിയായ യുവതിയെ മര്‍ദ്ദിച്ച നടക്കാവ് എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ വിനോദിനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്ഐ വിനോദ് ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന നാലുപേര്‍ക്ക് എതിരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. അത്തോളി സ്വദേശി അഫ്‌ന അബ്ദുള്‍ നാഫിക്കിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. അഫ്ന ചികിത്സയിലാണ്. ശനിയാഴ്ച അര്‍ധരാത്രി 12.30 ഓടെ കൊളത്തൂരിലായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്ഐയുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി. സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന്…
Read More » -
India
നായിഡുവിന്റെ ജയില്‍വാസം: ഇന്ന് ടിഡിപിയുടെ ആന്ധ്രാ ബന്ദ്; ആഘോഷമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്
അമരാവതി: അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍.ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറിയും വീട്ടില്‍ നിന്നുള്ള ഭക്ഷണവും അനുവദിച്ച് കോടതി. സുരക്ഷാഭീഷണിയുള്ളതിനാല്‍ 73 വയസുകാരനായ നായിഡുവിനെ പ്രത്യേകം തമാസിപ്പിക്കാന്‍ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെന്‍ട്രല്‍ പ്രിസണ്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബര്‍ 22 ന് നായിഡുവിനെ കോടതിയില്‍ ഹാജരാക്കും. അതിനിടെ, ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെതിരെ അന്ധ്രപ്രദേശില്‍ പ്രതിഷേധം. ടിഡിപി ഇന്ന് ആന്ധ്രപ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനു പുറമെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിജയവാഡ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ ഞായറാഴ്ച രാത്രി തന്നെ ഹൈക്കോടതിയെ സമീപിക്കാനും ടിഡിപി തീരുമാനിച്ചിരുന്നു. അര്‍ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ നീക്കം. അതേസമയം, ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ ആഘോഷമാക്കി. ജാമ്യം നിഷേധിച്ചത് പടക്കം പൊട്ടിച്ചാണ് വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.…
Read More » -
India
ചൈനയുടെ ഭീഷണി; തുറമുഖങ്ങൾ അമേരിക്കൻ പടക്കപ്പലുകൾക്കായി തുറന്നുകൊടുത്ത് ഇന്ത്യ
ന്യൂഡൽഹി: മുംബൈ തുറമുഖത്ത് അമേരിക്കൻ പടക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും താവളമടിച്ച് അറ്റകുറ്റപ്പണി നടത്താൻ സഹായിക്കുന്ന രണ്ടാം മാസ്റ്റര്‍ ഷിപ്പ് റിപ്പയര്‍ കരാര്‍ (എംഎസ്‌ആര്‍എ) ഒപ്പിട്ട് ഇന്ത്യ. അമേരിക്കൻ നാവികസേനയും കേന്ദ്ര ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ മാസഗോണ്‍ ഡോക്ക്ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡുമാണ് (എംഡിഎല്‍) രാജ്യത്തിന്റെ പരമാധികാരത്തെ മുള്‍മുനയിലാക്കുന്ന കരാര്‍ വ്യാഴാഴ്ച ഒപ്പിട്ടത്. ഇന്തോ– -പസഫിക് മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമായതോടെയാണ് ഇന്ത്യയെ കൂട്ടുപിടിച്ച് ‘തന്ത്രപരമായ സൈനിക സഹകരണം’ വര്‍ധിപ്പിക്കുന്നത്.ഫലത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അമേരിക്കൻ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യൻ തീരത്ത് തമ്ബടിക്കാനാവും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഇരു രാഷ്ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായുള്ള ആദ്യ എംഎസ്‌ആര്‍എ കരാര്‍ ജൂലൈയില്‍ നടപ്പാക്കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കുള്ള ആദ്യ കരാര്‍ പ്രകാരം ചെന്നൈ കട്ടുപ്പള്ളിയിലെ ലാര്‍സൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് (എല്‍ ആൻഡ് ടി) ഷിപ്പ്യാര്‍ഡിലാണ് അമേരിക്കൻ പടക്കപ്പലുകളും മറ്റും അറ്റകുറ്റപ്പണി നടത്തുക. മോദി ഈ വര്‍ഷം ജൂണില്‍ നടത്തിയ അമേരിക്കൻ…
Read More » -
India
ലഡാക്കിനോട് ചേർന്ന തർക്കപ്രദേശമായ ന്യോമയിൽ വ്യോമത്താവളം നിർമ്മിക്കാൻ ഇന്ത്യ
ന്യൂഡൽഹി:ലഡാക്കിലെ ന്യോമയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിര്‍മ്മിക്കാൻ ഇന്ത്യ.12 ന് ഇതിന്റെ ശിലാസ്ഥാപനം നടക്കും. ജി20 ഉച്ചകോടി അവസാനിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നാണ് നിരീക്ഷണം.കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെല്‍റ്റില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷൻ (ബിആര്‍ഒ) ആണ് പുതിയ എയര്‍ഫീല്‍ഡ് നിര്‍മിക്കുന്നത്. മൊത്തം 218 കോടി രൂപ ചെലവ് വരും. സെപ്തംബര്‍ 12 ന് ജമ്മുവിലെ ദേവകിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിയ്‌ക്ക് ശിലാസ്ഥാപനം നടത്തും.
Read More » -
India
പ്രധാനമന്ത്രിയെ അഭിനന്ദിക്കാത്തവര്‍ മഹാഭാരതത്തിലെ ശകുനികൾ: നടൻ ഹരീഷ് പേരടി
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ലോക നേതാക്കള്‍ ഇന്ത്യയിലുണ്ട്.പല നിര്‍ണായക തീരുമാനങ്ങളും ഉച്ചകോടിയില്‍ എടുക്കുകയും ചെയ്തു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ ഹരീഷ് പേരടി രംഗത്തെത്തി. ഈ സമയത്ത് അദ്ദേഹത്തെ അഭിനന്ദിക്കാത്തവര്‍ മഹാഭാരതത്തിലെ ശകുനികളാണെന്ന് അദ്ദേഹം കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: G-20..യുടെ ഗ്ലോബല്‍ കീരിടം..ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം..ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാവുന്നു…ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം …ഇന്ത്യാ-ഗള്‍ഫ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി..G- 20 യെ G-21 ആക്കാൻ വേണ്ടി കൂടെ ചേരാൻ ആഫ്രിക്കൻ യൂണിയൻ…ലോകം മുഴുവൻ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം …ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളര്‍ന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്ച്ച.. മോദിജി..ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവര്‍ എല്ലാം ഏത് രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികള്‍ മാത്രമാണ്…ചൂതുകളികളൂടെ…
Read More » -
Kerala
വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്:വനംവകുപ്പു ചോദ്യം ചെയ്തു വിട്ടയച്ച ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ഓടംതോട് കാനാട്ട് വീട്ടില്‍ സജീവ് (54) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ കവളുപാറയിലുള്ള തോട്ടത്തില്‍ റബര്‍ ടാപ്പിങ്ങിനു പോയ സജീവൻ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റബര്‍ തോട്ടത്തില്‍ ചത്ത നിലയില്‍ പുലിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. റബര്‍ ടാപ്പിങ്ങ് കഴിഞ്ഞ് സാധാരണ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തുന്ന സജീവിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ ചെയ്‌തെങ്കിലും എടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹോദരൻ രാജീവും സുഹൃത്തുക്കളും വൈകിട്ട് നാലരയോടെ കവളുപാറയിലെ തോട്ടത്തിലെത്തിയപ്പോഴാണ് വീടിന്റെ മുൻഭാഗത്തെ തിണ്ണയില്‍ സജീവ് കിടക്കുന്നതായി കണ്ടത്. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 11ന് ഓടംതോട്ടിലെ റബര്‍ തോട്ടത്തില്‍ പുലി ചത്ത സംഭവവുമായി…
Read More » -
Kerala
കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകര്‍ത്തു; സംഘര്‍ഷം
കായംകുളം: സഭ തര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകര്‍ത്തത് സംഘര്‍ഷവസ്ഥക്കിടയാക്കി. ഓര്‍ത്തഡോക്സ് വിഭാഗം പെരുന്നാളിന്റെ മറവില്‍ കല്ലറകള്‍ തകര്‍ത്തതായാണ് പരാതി. ഞായറാഴ്ച രാവിലെ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വട്ടപ്പറമ്ബില്‍ പടീറ്റതില്‍ മറിയാമ്മ സാമുവലിന്റെ കല്ലറയില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായാണ് പ്രധാന പരാതി. കൂടാതെ ആനി ഭവനില്‍ സാറാമ്മ കൊച്ചുകുട്ടി, കോലോലില്‍ തെക്കതില്‍ ഈശോ നൈനാൻ, കുളത്തിന്റെ കിഴക്കതില്‍ മത്തായി, ചിന്നമ്മ എന്നിവരുടെ സ്ലാബുകളും, കുരിശുകളും തകര്‍ത്തതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് വൈകുന്നേരത്തോടെ യാക്കോബായക്കാര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതോടെ വൻ പൊലിസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. യാക്കോബായ വിഭാഗത്തിന്റെ പരാതിയില്‍ പൊലിസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. തുടര്‍ന്ന് ഇരു കൂട്ടരുമായും ചര്‍ച്ച നടത്തിയാണ് സംഘര്‍ഷ സാഹചര്യം ഒഴിവാക്കിയത്.സ്ഥലത്ത് പോലീസ് കാവൽ തുടരുകയാണ്.
Read More »