ന്യൂഡൽഹി:ജി20 ഉച്ചകോടിയില്‍ ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രിയും അടുത്തുണ്ടെങ്കിലും ജോ ബൈഡന് ഹസ്‌ത ദാനം നല്‍കുന്ന ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചത്.
സനാതന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ് തമിഴ്നാട് സർക്കാർ.പ്രധാനമന്ത്രി തൊട്ടടുത്ത് നിൽപ്പുണ്ടെങ്കിലും സ്റ്റാലിൻ മൈൻഡ് ചെയ്തില്ല.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി കൂടിയാണ് സ്റ്റാലിൻ.
അതേസമയം നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ G 20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. G20 യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഉച്ചകോടി.