കൊൽക്കത്ത:ഇന്ത്യയുടെ പേര് മാറ്റത്തെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ട് പോകണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വരുകയാണെങ്കില്‍ കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഒരു രാജ്യത്തിന് രണ്ട് പേരുകളുണ്ടാകാൻ പാടില്ലെന്നും ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ലോക നേതാക്കള്‍ ന്യൂഡല്‍ഹിയില്‍ ഉള്ളതിനാല്‍ പേര് മാറ്റാനുള്ള ശരിയായ സമയമാണിതെന്നും ദിലീപ് ഘോഷ് പറഞ്ഞു.മേദിനിപൂര്‍ എംപി കൂടിയാണ് ഇദ്ദേഹം.
അതേസമയം പ്രതിപക്ഷസഖ്യമായ ഇൻഡ്യയോടുള്ള ഭയമാണ് ബി.ജെ.പിയെ പേര് മാറ്റമെന്ന ചിന്തയിലേക്ക് എത്തിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.