Month: September 2023

  • Kerala

    കെഎസ്ഇബി ഓവര്‍സീയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറി; അടിച്ചുപൂസായി ഓഫീസിലെത്തിയ ഓവര്‍സീയര്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്‍ അടിച്ചു തകര്‍ത്തു

    തൃശൂര്‍: കെഎസ്ഇബി ഓഫീസില്‍ മദ്യപിച്ച് എത്തിയ ഓവര്‍സിയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തു. ഓവര്‍സീയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറിയാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന നമ്പര്‍ വണ്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ കോലഴി സ്വദേശി പട്ടത്ത് ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുവന്നൂര്‍ സബ് ഡി വിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എസ് സാജുവിന്റെ കാറാണ് ജയപ്രകാശ് അടിച്ചു തകര്‍ത്തത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം നടന്നത്. ഓഫിസിലേക്ക് മദ്യപിച്ചെത്തിയ ജയപ്രകാശ് മറ്റൊരു ഓവര്‍സിയറായ കൊറ്റനല്ലൂര്‍ സ്വദേശി സിനിലിനെ അസഭ്യം പറയുകയും ഇത് വാര്‍ക്കു തര്‍ക്കത്തിലും സംഘര്‍ഷത്തിലേക്കുമെത്തുകയായിരുന്നു. മറ്റു ജീവനക്കാര്‍ ഇടപ്പെട്ടതോടെ ജയപ്രകാശ് ഓഫിസില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് തൂപ്പു വെട്ടുവാനായി ജീവനക്കാന്‍ ഉപയോഗിക്കുന്ന വാളുമായി എത്തി ഒഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സിനിലാണ് ഇരിക്കുന്നതെന്നു കരുതി കാറിന്റെ വലത് വശത്ത് ഡ്രൈവര്‍ സീറ്റിനടുത്തുള്ള…

    Read More »
  • India

    ബംഗ്ലാദേശിലേക്കുള്ള പുതിയ റെയില്‍പാതയിലെ പരീക്ഷണോട്ടം വിജയം; തുറക്കുന്നത് പുതിയ ചരക്ക് പാത

    അഗര്‍ത്തല: ബംഗ്ലാദേശുമായി ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇന്ത്യ. ബംഗ്ലാദേശിലെ ഗംഗാസാഗര്‍ മുതല്‍ ത്രിപുരയിലെ നിശ്ചിന്താപൂര്‍ വരെ പുതുതായി നിര്‍മ്മിച്ച റെയില്‍ പാളത്തിലൂടെ നടത്തിയ പരീക്ഷണ ഓട്ടം വിജയം. വ്യാഴാഴ്ചയായിരുന്നു ഈ പാതയിലൂടെയുള്ള സാങ്കേതിക പരീക്ഷണോട്ടം നടത്തിയത്. ഇതോടെ ഇന്ത്യ അയല്‍ രാജ്യവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ഗതാഗതബന്ധം ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയെ ബംഗ്ലാദേശിലെ ബ്രാഹ്‌മന്‍ബാരിയ ജില്ലയിലെ ഗംഗാസാഗറുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ റെയില്‍ ലിങ്കിന്റെ ഭാഗമാണ് ഈ 6.7 കിലോമീറ്റര്‍ റെയില്‍ പാത. നിശ്ചിന്താപൂര്‍ റെയില്‍വേ സ്റ്റേഷനെ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനായി (എല്‍സിഎസ്) പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ത്രിപുര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഇത് തലസ്ഥാനമായ അഗര്‍ത്തലയേയും ബംഗ്ലാദേശിലെ അഖൗരയേയും ട്രെയിന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കവും കൂടാതെ യാത്രാ സൗകര്യവും സുഗമമാകുമെന്നും ത്രിപുര സര്‍ക്കാര്‍ വ്യക്തമാക്കി. ത്രിപുരയില്‍ നിലവില്‍ എട്ട് നോട്ടിഫൈഡ് എല്‍സിഎസുകളാണുള്ളത്. ഇത്…

    Read More »
  • Kerala

    മരണശേഷം കുടുംബ പെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്ക് വീതിച്ചു നല്‍കണം; ആവശ്യം തള്ളി സര്‍ക്കാര്‍

    പാലക്കാട്: തന്റെ മരണശേഷം കുടുംബ പെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്കും വീതിച്ചു നല്‍കണമെന്ന മുന്‍ ജീവനക്കാരന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. കുടുംബപെന്‍ഷന്‍ രണ്ടു ഭാര്യമാര്‍ക്കായി വീതിച്ചു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍വീസ് ചട്ടങ്ങള്‍ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. കൊളീജിയറ്റ് വകുപ്പ് മുന്‍ ജീവനക്കാരനാണ് രണ്ടു ഭാര്യമാര്‍ക്കും കുടുംബപെന്‍ഷന്‍ വീതിച്ചു നല്‍കണമെന്ന ആവശ്യവുമായി ഹര്‍ജി നല്‍കിയത്. വിരമിച്ച ജീവനക്കാര്‍ക്കു സര്‍വീസ് ചട്ടം ബാധകമല്ലെന്നായിരുന്നു അപേക്ഷകന്റെ വാദം. ഇത് പരിശോധിച്ച കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണു സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാരന്‍, ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായതിനാല്‍ പെന്‍ഷനുണ്ടെന്നും അതിനു പുറമേയാണു കുടുംബപെന്‍ഷന്‍ ലഭിക്കേണ്ടതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം നിയമപരമായി വിവാഹം കഴിച്ചവര്‍ക്കു മാത്രമേ കുടുംബ പെന്‍ഷന് അര്‍ഹതയുള്ളൂ എന്നും സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കു പെന്‍ഷന്…

    Read More »
  • Crime

    സഹതടവുകാരികളുടെ പരാതി; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

    തിരുവനന്തപുരം: സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങരയില്‍നിന്ന് മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി. ഇതുസംബന്ധിച്ച് അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയാണ് ജയില്‍ മാറ്റാനായി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രീഷ്മയെ മാവേലിക്കര ജയിലിലേക്കു മാറ്റി. ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജി വിദ്യാധരന്‍ ജയില്‍ മാറ്റാനായി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും ജയില്‍ സൂപ്രണ്ടിനോടു കോടതി നിര്‍ദേശിച്ചു. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ജാതകദോഷം തീര്‍ക്കാന്‍ സുഹൃത്തായ പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഈ കേസിലെ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍…

    Read More »
  • Crime

    സൗദി വനിതയെ ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പരാതി

    കൊച്ചി: വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം. കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരയായ യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു…

    Read More »
  • Kerala

    ശൗചാലയം വൃത്തിയാക്കാൻ വിസമ്മതിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടതായി പരാതി

    തൃശൂർ: മെഡിക്കല്‍ കോളേജില്‍ ശൗചാലയം വൃത്തിയാക്കാൻ വിസമ്മതിച്ച നഴ്‌സിങ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടതായി പരാതി.മുളംകുന്നത്തുകാവ് സ്വദേശിനി ശ്രീകലയാണ് പരാതിക്കാരി.  നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ച തന്നെ ശുചിമുറി കഴുകി വൃത്തിയാക്കുന്ന ജോലിയില്‍ നിയോഗിച്ചത് എതിര്‍ത്തപ്പോള്‍ പിരിച്ചുവിട്ടെന്നാണ് പരാതി.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. നഴ്‌സിങ് അസിസ്റ്റന്റായാണ് ജോലിയില്‍ പ്രവേശിച്ചതെന്നും മാലിന്യം തരംതിരിക്കാനും ശൗചാലയം കഴുകാനുമാണ് തന്നെ നിയോഗിച്ചതെന്നും മുളംകുന്നത്തുകാവ് സ്വദേശി ശ്രീകലയുടെ പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇത്തരം ജോലിചെയ്യാൻ കഴിയില്ലെന്ന് എഴുതി നല്‍കാൻ ഹെഡ്നഴ്‌സ് ആവശ്യപ്പെട്ടു.ഇക്കാര്യം എഴുതിനല്‍കിയപ്പോള്‍ പിരിച്ചു വിടുകയായിരുന്നു എന്നും ശ്രീകല പറയുന്നു.

    Read More »
  • Kerala

    അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് കച്ചവടവും; കൊച്ചിയിൽ രണ്ട് സ്പാകള്‍ക്കെതിരെ കേസ്

    കൊച്ചി:അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് കച്ചവടവും നടത്തിയ സംഭവത്തിൽ കൊച്ചിയിൽ രണ്ട് സ്പാകള്‍ക്കെതിരെ പോലീസ് കേസെടുത്തു.കൊച്ചി സിറ്റിയിലെ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച്‌ വെള്ളിയാഴ്ച്ച വൻ റെയ്ഡ് നടന്നിരുന്നു.  സിറ്റിയിലെ ആയുര്‍വേദ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചടവും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ അക്ബര്‍ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. 83 ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കടവന്ത്രയിലുള്ള VAJRA BEAUTY PARLOUR & SPA എന്ന സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിനും പാലാരിവട്ടത്തുള്ള ESSENTIAL BODYCARE BEAUTY & SPA എന്ന സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

    Read More »
  • Kerala

    കോട്ടയത്ത് ഉടമ അറിയാതെ വാഹനം പണയം വെച്ച്‌ പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

    കോട്ടയം:വാകത്താനത്ത് ഉടമ അറിയാതെ വാഹനം പണയം വെച്ച്‌ പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ആലപ്പാട്ട് വീട്ടില്‍ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവലയില്‍ പണയില്‍ വീട്ടില്‍ ജിഷ്ണു എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 24 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ ഷിനു കൊച്ചുമോനാണ് വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടിയാണ് സുഹൃത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ വാങ്ങിയെടുത്തത്. അതിനുശേഷം, ഷിനുവും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേര്‍ന്ന് വാഹനം പുളിക്കല്‍ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്ബതിനായിരം രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു. വാഹനം തിരികെ ലഭിക്കാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ തിരുവനന്തപുരം നെടുമങ്ങാട് നിന്നും പിടികൂടിയത്. ഷിനു കൊച്ചുമോന്റെ പേരില്‍ കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം,…

    Read More »
  • India

    തമിഴ്‌നാട്ടില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മലയാളി ഡോക്‌ടര്‍ മരിച്ചു

    ചെന്നൈ:തമിഴ്‌നാട്ടില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മലയാളി ഡോക്‌ടര്‍ മരിച്ചു.തിരുവാരൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്‌ടറായ ഇടുക്കി പശുപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സിന്ധുവിനെ ഡെങ്കിപ്പനി ബാധിച്ച്‌ അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിന്ധുവിന് ടൈഫോയിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. വിദഗ്‌ധ പരിശോധനക്കായി സിന്ധുവിന്‍റെ രക്ത സാമ്ബിളുകള്‍ ചെന്നൈയിലേക്ക് അയച്ചു. എന്നാല്‍, ഫലം വരുന്നതിന് മുമ്ബ് സിന്ധു മരിക്കുകയായിരുന്നു.  ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഇവിടെ‌ മൂന്ന് പേരാണ് മരിച്ചത്. തിരുവാരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 പേര്‍ ചികിത്സയിലാണ്.

    Read More »
  • Kerala

    വൈദ്യുതാഘാതമേറ്റ് അട്ടപ്പാടിയിലും ആറ്റിങ്ങലിലും രണ്ടു പേർ മരിച്ചു

    പാലക്കാട്:അട്ടപ്പാടിയില്‍ അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടെ 13 കാരനും ആറ്റിങ്ങലില്‍ യുവാവും വൈദ്യുതാഘാതമേറ്റ് മരിച്ചു.അട്ടപ്പാടിയിൽ മുക്കാലി സ്വദേശി സോമൻ – സുജിത ദമ്ബതികളുടെ മകൻ ആദര്‍ശ് ആണ് മരിച്ചത്. മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചു. മറ്റൊരു സംഭവത്തില്‍, തിരുവനന്തപുരം ആറ്റിങ്ങലില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷ്(25) ആണ് മരണപ്പെട്ടത്. ആറ്റിങ്ങല്‍ മാമത്ത് ആണ് സംഭവം. മാമത്ത് വാഹന കമ്ബനി ഡിസ്പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്.

    Read More »
Back to top button
error: