Month: September 2023

  • Kerala

    മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാ​ദ ഹർജി: പിൻവലിക്കാൻ അനുമതി തേടി ഐ.ജി ലക്ഷ്‌മൺ 

        മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടി ഐജി ജി ലക്ഷ്മൺ. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നു എന്നാരോപിച്ച് നൽകിയ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്. മോൻസൻ മാവുങ്കൽ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ തന്നെ പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ആരോപണം. കേസ് റദ്ദാക്കാൻ വേറെ ഹർജി നൽകും. “മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ ‘അധികാരകേന്ദ്രം’ സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നു. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും തീർപ്പാക്കുന്നു” നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിർദേശം നൽകുന്നതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. വിവാദമായതോടെ ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്നതിനാൽ അഭിഭാഷകനാണ് ഹർജി നൽകിയതെന്നുമായിരുന്നു ലക്ഷ്മണയുടെ വിശദീകരണം. കേസിൽ ലക്ഷ്‌മണിന് നേരത്തെ അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി. ഇടക്കാല ഉത്തരവു പാലിച്ച സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തിയത്.

    Read More »
  • NEWS

    ഏഷ്യാകപ്പ്: നാളെ ഇന്ത്യ – ശ്രീലങ്ക ഫൈനൽ

    കൊളംബോ: ഏഷ്യ കപ്പ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ടൂര്‍ണമെന്റിലെ കരുത്തരായ ഇന്ത്യയും ഏറ്റുമുട്ടും. സെപ്തംബര്‍ 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍. അതേസമയം ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസ് തോൽവി. 266 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ  ഒരു പന്ത് ശേഷിക്കെ 259 റൺസിന് പുറത്താകുകയായിരുന്നു. അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തിൽ 12 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ മൂന്ന് പന്തിലും മുഹമ്മദ് ഷമിക്ക് റൺസെടുക്കാനായില്ല. നാലാം പന്ത് ഫോറടിച്ച് ഷമി പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു. നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസൊന്നു​മെടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമയും ഒമ്പത് പന്തിൽ അഞ്ച് റൺസുമായി അരങ്ങേറ്റക്കാരൻ തിലക് വർമയും മടങ്ങിയതോടെ തന്നെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നിരുന്നു.…

    Read More »
  • Kerala

    തിരുവല്ലയിൽ നിയന്ത്രണം വിട്ട  ബൈക്ക് മതിലിലിടിച്ച്‌ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

    തിരുവല്ല: നിയന്ത്രണം വിട്ട  ബൈക്ക് മതിലിലിടിച്ച്‌ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തിരുവല്ല കച്ചേരിപ്പടിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്ബില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്ബില്‍ അരുണ്‍ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റ് റോഡില്‍ കിടന്ന അരുണിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അരുണും വിഷ്ണുവും ആസിഫും ഒരുമിച്ചാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.  ഇടിയുടെ ആഘാതത്തില്‍ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് നിഗമനം.മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം

    കൊല്ലം: റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം.കൊല്ലം അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളര്‍ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെട്ടാണ് മരണം. വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു. ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ബൈപ്പാസില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോട് പറഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.സംഭവത്തില്‍ റോഡ് റോളര്‍ ഓടിച്ചിരുന്ന ഡ്രൈവറ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Kerala

    തീരദേശത്തേയും ഹൈറേഞ്ചിനെയും ബന്ധിപ്പിച്ച് കൊല്ലം-കുമളി കെഎസ്ആർടിസി സർവീസ്

    കൊല്ലം: കൊല്ലത്ത് നിന്നും കുമളിയിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. വഴി :കണ്ണനല്ലൂർ -കുണ്ടറ -ഭരണിക്കാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് -മുണ്ടക്കയം -കുട്ടിക്കാനം -പീരുമേട് -വണ്ടിപ്പെരിയാർ ★കൊല്ലം – കുമളി★ ●കൊല്ലം : 04.30 AM ●അടൂർ : 5.45 AM ●പത്തനംതിട്ട : 06.15 AM ●റാന്നി : 06:40 AM ●എരുമേലി : 07.10 AM ●മുണ്ടക്കയം : 07.30-45 AM ●കുമളി : 09.15 AM ★കുമളി – കൊല്ലം★ ●കുമളി : 11.40 AM ●മുണ്ടക്കയം : 01.20-50 PM ●എരുമേലി : 02.15 PM ●റാന്നി : 02.40 PM ●പത്തനംതിട്ട : 03.15 PM ●അടൂർ : 04.00 PM ●കൊല്ലം : 05.30 PM

    Read More »
  • India

    ഉത്തർപ്രദേശിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് 1500 രൂപ വീതം പ്രഖ്യാപിച്ച് യോഗി സർക്കാർ

    ലക്നൗ: ഉത്തർപ്രദേശിൽ മനുഷ്യരേക്കാൾ മൂല്യം പശുവിനെന്ന് വീണ്ടും തെളിയിച്ച് സർക്കാർ നടപടി. സംസ്ഥാനത്തെ വിധവകൾക്കും വൃദ്ധർക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനേക്കാൾ കൂടുതൽ തുക അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് നൽകി യോഗി ആദിത്യ നാഥ് സർക്കാരിന്റെ ഉത്തരവ്. ഭർത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകൾക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധർക്കും പ്രതിമാസം 1,000 രൂപയാണ് യുപിയിലെ സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ. ഇതേസമയം, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് പശുവൊന്നിന് 1500 രൂപ വീതമാണ് നൽകുന്നത്. 13.7 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് സംസ്ഥാനത്തെ 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി പരിപാലിക്കുന്നത്. ഇതിൽ 11.9 ലക്ഷം പശുക്കൾ പശു സംരക്ഷണ കേന്ദ്രങ്ങളിലാണുള്ളത്. 1,85,000 പശുക്കൾ മുഖ്യമന്ത്രി സഹഭഗീത യോജനയ്ക്ക് കീഴിലായി വ്യക്തികളാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിൽ കന്നുകാലി ഭക്ഷണത്തിനായി ഒരു വർഷം 2,500 കോടിയിലധികമാണ് സർക്കാർ ചെലവഴിക്കുന്നത്.

    Read More »
  • Kerala

    ഓണം ബംപര്‍ ഷെയര്‍ ഇട്ട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

    ഷെയർ ഇട്ട് ലോട്ടറി വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ്. ലോട്ടറി തുക ഒരിക്കലും ലോട്ടറി വകുപ്പ് വീതിച്ച്‌ നല്‍കില്ല. അതായത്, അഞ്ച് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെങ്കില്‍ അവരഞ്ചു പേര്‍ക്കുമായി സമ്മാന തുക വീതിച്ചു നല്‍കില്ല. ഈ അഞ്ച് പേരില്‍ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും സമ്മാന തുക എത്തുക. ഷെയര്‍ ഇട്ട് ലോട്ടറി വാങ്ങുന്നവര്‍ ആരുടെ അക്കൗണ്ടിലേക്കാണോ സമ്മാനത്തുക എത്തേണ്ടത് അയാളെ ചുമതലപ്പെടുത്തുക. ഈ വ്യക്തിയുടെ വിവരങ്ങള്‍ മാത്രം ലോട്ടറി വകുപ്പിന് നല്‍കിയാല്‍ മതി. എത്ര ആളുകളാണ് ഷെയറിട്ടത് അവരുടെ എല്ലാവരുടെയും പേരുകളില്‍ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തിയാലും മതിയാകും. ഈ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിക്കണം. അതേസമയം സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന ആളുടെ കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍…

    Read More »
  • NEWS

    നിശബ്ദ കൊലയാളി; മൊബൈൽ ഫോണുമായി അധികം ചങ്ങാത്തം വേണ്ട

    ഈ‌ ‍ഡിജിറ്റൽ യുഗത്തിൽ മൊബൈല്‍ ഫോണ്‍ ജീവിതത്തിന്റെ തന്നെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്.പലരും ഒന്നും രണ്ടും മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒന്നോർക്കുക, മൊബൈൽ ഫോൺ ഒരു നിശബ്ദ കൊലയാളിയാണ്.  അതിവേഗം വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലം പല തരത്തിലുള്ള രോഗങ്ങളും പടരുകയാണ്. പലരും രാവും പകലും ഫോണില്‍ ചിലവഴിക്കുന്നു. രാത്രി വൈകുവോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പിന്നീട് അത് തലയ്ക്ക് സമീപം വെച്ച്‌ ഉറങ്ങുകയും ചെയ്യുന്നത് പലതരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോള്‍ മൊബൈല്‍ ഫോണിനെയും ആരോഗ്യ വിദഗ്ധര്‍ നിശബ്ദ കൊലയാളി എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അമിതമായ ഫോണ്‍ ഉപയോഗം നിങ്ങളെ ക്രമേണ രോഗിയാക്കും. ഇത് തലവേദന, കണ്ണിന് ആയാസം, ഉറക്കത്തിന്റെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഇതുകൂടാതെ, നിങ്ങള്‍ വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് ഡ്രൈവിംഗില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കും. വാഹനാപകടങ്ങളുടെ സാധ്യത വര്‍ധിച്ചേക്കാം. അതിലുപരിയാണ് റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങൾ. മൊബൈല്‍ ഫോണ്‍ റേഡിയേഷൻ ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ…

    Read More »
  • India

    200 വർഷം പഴക്കമുള്ള ഹിന്ദി 2500 വർഷം പഴക്കമുള്ള ഭാഷകളേക്കാൾ മുകളിലാണോ…?: ഉദയനിധി സ്റ്റാലിൻ

    ചെന്നൈ: ആര്യൻമാരുടെ ഭാഷയാണ് ഹിന്ദിയെന്നും അത് ഇന്ത്യയൊട്ടാകെ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തെക്കേ ഇന്ത്യയിൽ 4 ക്ലാസിക് ഭാഷയുണ്ട്. പിന്നെ ഒഡിയ ഉണ്ട്. 2500-2700 പഴക്കമുണ്ട് ഈ‌ ഭാഷകൾക്കെല്ലാം. കഷ്ടിച്ച് 200 വർഷം പഴക്കമുള്ള ഹിന്ദിക്ക് ദേശീയ ഭാഷയാകാൻ എന്ത് പൈതൃകം, ചരിത്ര യോഗ്യത ???? ഉദയനിധി ചോദിച്ചു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നീ ദ്രാവിഡ ഭാഷകളുടെ മുന്നിൽ നിൽക്കുവാൻ പോലും ഹിന്ദി ഭാഷക്ക് യോഗ്യതയില്ല.സ്വന്തമായി എന്ത് അസ്ഥിത്വമാണ് ഹിന്ദിക്കു ഉള്ളത്. സ്വന്തമായി ഉണ്ടായ ഭാഷയാണോ ഹിന്ദി ?? ഉറുദു അല്ലെ ഹിന്ദിയുടെ ജന്മഭാഷ. സിന്ധു നദിക്കരയിൽ താമസിച്ചിരുന്ന ആര്യന്മാർ മാത്രമാണ് ഉറുദു, പേർഷ്യൻ ഹിന്ദി സംസാരിച്ചിരുന്നത്. ആര്യന്മാരുടെ ഇന്ത്യയിലേക്ക് അധിനിവേശം ഇല്ലായിരുനെങ്ങിൽ ഇന്ത്യയിൽ ദ്രാവിഡന്മാർ മാത്രമേ ഉണ്ടാകുകയുള്ളായിരുന്നു. ഉറുദു ,പേർഷ്യൻ സമ്മിശ്ര ഭാഷയിൽ നിന്നും രൂപം കൊണ്ട ഹിന്ദി ദ്രാവിഡ ഭാഷയായ തമിഴ് ഭാഷയെക്കാളും എങ്ങനെ കേമമാകും..?? ആര്യന്മാർ വരുന്നതിലും മുൻപ്…

    Read More »
  • Kerala

    കള്ള് കുടിയൻമാർ അറിയണം, നിപ വരുന്ന വഴി

    മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെടുന്നത്. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വാലിന്റെ കാഷ്ഠം, മൂത്രം,ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. ലോകത്ത് ആദ്യമായി മലേഷ്യയില്‍ ആണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.മലേഷ്യയില്‍ വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും രോഗം പകരും. പന്നിപോലെയുള്ള മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ വൈറസിന്റെ ഒരു സ്വഭാവമാണ്.കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം…

    Read More »
Back to top button
error: