ചെന്നൈ:തമിഴ്‌നാട്ടില്‍ ഡെങ്കിപ്പനി ബാധിച്ച് മലയാളി ഡോക്‌ടര്‍ മരിച്ചു.തിരുവാരൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്‌ടറായ ഇടുക്കി പശുപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സിന്ധുവിനെ ഡെങ്കിപ്പനി ബാധിച്ച് അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിന്ധുവിന് ടൈഫോയിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. വിദഗ്‌ധ പരിശോധനക്കായി സിന്ധുവിന്‍റെ രക്ത സാമ്ബിളുകള്‍ ചെന്നൈയിലേക്ക് അയച്ചു. എന്നാല്‍, ഫലം വരുന്നതിന് മുമ്ബ് സിന്ധു മരിക്കുകയായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഇവിടെ മൂന്ന് പേരാണ് മരിച്ചത്. തിരുവാരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 പേര്‍ ചികിത്സയിലാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan