KeralaNEWS

അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് കച്ചവടവും; കൊച്ചിയിൽ രണ്ട് സ്പാകള്‍ക്കെതിരെ കേസ്

കൊച്ചി:അനാശാസ്യ പ്രവര്‍ത്തനവും മയക്കുമരുന്ന് കച്ചവടവും നടത്തിയ സംഭവത്തിൽ കൊച്ചിയിൽ രണ്ട് സ്പാകള്‍ക്കെതിരെ പോലീസ് കേസെടുത്തു.കൊച്ചി സിറ്റിയിലെ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച്‌ വെള്ളിയാഴ്ച്ച വൻ റെയ്ഡ് നടന്നിരുന്നു.

 സിറ്റിയിലെ ആയുര്‍വേദ സ്പാകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചടവും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ അക്ബര്‍ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.

83 ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കടവന്ത്രയിലുള്ള VAJRA BEAUTY PARLOUR & SPA എന്ന സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിനും പാലാരിവട്ടത്തുള്ള ESSENTIAL BODYCARE BEAUTY & SPA എന്ന സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Signature-ad

ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Back to top button
error: