
കഴിഞ്ഞമാസം 24 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ ഷിനു കൊച്ചുമോനാണ് വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടിയാണ് സുഹൃത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ വാങ്ങിയെടുത്തത്. അതിനുശേഷം, ഷിനുവും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേര്‍ന്ന് വാഹനം പുളിക്കല്‍ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്ബതിനായിരം രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു.
വാഹനം തിരികെ ലഭിക്കാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ തിരുവനന്തപുരം നെടുമങ്ങാട് നിന്നും പിടികൂടിയത്.
ഷിനു കൊച്ചുമോന്റെ പേരില്‍ കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan