പാലക്കാട്:അട്ടപ്പാടിയില്‍ അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടെ 13 കാരനും ആറ്റിങ്ങലില്‍ യുവാവും വൈദ്യുതാഘാതമേറ്റ് മരിച്ചു.അട്ടപ്പാടിയിൽ മുക്കാലി സ്വദേശി സോമൻ – സുജിത ദമ്ബതികളുടെ മകൻ ആദര്‍ശ് ആണ് മരിച്ചത്.
മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചു.
മറ്റൊരു സംഭവത്തില്‍, തിരുവനന്തപുരം ആറ്റിങ്ങലില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷ്(25) ആണ് മരണപ്പെട്ടത്. ആറ്റിങ്ങല്‍ മാമത്ത് ആണ് സംഭവം. മാമത്ത് വാഹന കമ്ബനി ഡിസ്പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan