KeralaNEWS

നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം; ട്രാഫിക് നിയമലംഘനങ്ങള്‍  പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സ് ആപ്പ് നമ്ബറിലേയ്ക്ക് മെസ്സേജ് ചെയ്യാം

 തിരുവനന്തപുരം:കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്.

എന്നാല്‍, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്.

ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ‘ശുഭയാത്ര’ വാട്‌സ് ആപ്പ് നമ്ബറിലേയ്ക്ക് നിങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടും.

നിങ്ങളുടെ സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സ് ആപ്പ് ആയി അയക്കേണ്ടത് 9747001099 എന്ന നമ്ബറിലേയ്ക്കാണ്.

കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടികള്‍ വിവരം നല്‍കിയ ആളെ അറിയിക്കുകയും ചെയ്യും. ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: