
മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയില്‍ നിസാര്‍ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസില്‍ മുഹമദ് ഫര്‍സാദ് (21) എന്നിവരെയാണ് പിടികൂടിയത്.കോഴിക്കോട് കോര്‍പ്പറേഷൻ ഓഫീസിന് സമീപത്തു വച്ചാണ് സംഭവം.
ആന്ധ്രയില്‍ നിന്നും വെള്ളയില്‍ ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അൻപത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയില്‍ നിന്നും വാഹനം വന്നത്. വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വരും പിടികൂടിയ കഞ്ചാവിനെന്ന് പൊലീസ് പറഞ്ഞു.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ. ഇ ബൈജു ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും, ടൗണ്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan