കടുത്തുരുത്തി:കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു.മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം.
മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്.ഇന്നലെ വൈകൂന്നേരം 5.45 ഓടെയാണ് സംഭവം. കല്ലറ സെന്‍റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നത് കണ്ട കൂട്ടുകാരന്‍ വൈഷ്ണവിന്‍റെ നേതൃത്വത്തില്‍ ഉടന്‍തന്നെ രക്ഷപെടുത്തി കുളത്തിന് കരയ്‌ക്കെത്തിച്ചു. ഈ സമയം ഇതുവഴിയെത്തിയ കാര്‍ ഡ്രൈവറുടെ സഹായത്തോടെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan