Month: September 2023
-
Crime
വാടകവീട്ടിലെ മദ്യപാനം ചോദ്യംചെയ്ത കൗമാരക്കാരന് അമ്മയുടെയും ‘ബോയ്ഫ്രണ്ട്‌സി’ന്റയും ക്രൂരമര്‍ദനം; വടിക്ക് തല്ലി, വായില്‍ മദ്യമൊഴിച്ചു കുടിപ്പിച്ചു
കണ്ണൂര്‍: വാടക വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പതിനഞ്ചുവയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച മാതാവിന്റെ ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം മുഹമ്മദ് നൗഫലിനെയാ(20)ണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിന് രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടകവീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു വാടകവീട്ടില്‍കഴിയുന്ന മുപ്പത്തിയാറുകാരിക്കും യുവതിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂന്ന് ആണ്‍സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കുട്ടിയുടെ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കൂട്ടത്തില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുന്ന കുട്ടിയെ അമ്മയും ആണ്‍സുഹൃത്തുക്കളും മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുകൂടാതെ മദ്യം വായയില്‍ ഒഴിപ്പിച്ചു കുടിപ്പിച്ചതായും പരാതിയിലുണ്ട്. പ്രതികള്‍ സ്ഥിരമായ വീട്ടിലെത്തുന്നതും അമ്മയുടെ ഒത്താശയോടെ മദ്യപിച്ചുകൊണ്ടു മണിക്കൂറുകളോളം ബഹളമുണ്ടാക്കുന്നതും കാരണം പഠിക്കാന്‍ കഴിയാത്ത കുട്ടി എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയില്‍ ബാലാവകാശസംരക്ഷണ നിയമപ്രകാരംകേസെടുത്ത ശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയത്. ഒളിവില്‍ പോയ മറ്റു പ്രതികളെ…
Read More » -
India
മണിപ്പുര്‍ സംഘര്‍ഷ വീഡിയോ പങ്കുവച്ചതിന് കേസ്; വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സീറോ മലബാര്‍ സഭാ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ. അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചതിന് മദ്ധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. പിന്നാലെ കനത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ മാസമാണ് വാട്ട്സാപ്പ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം. പിന്നാലെ 13-ാം തീയതി വൈദികനെ കാണാതായി. പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി സാഗറിലെ ബിഷപ്പ് ഹൗസിലെത്തിയതിന് പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്. തന്റെ ശരീരം ദഹിപ്പിക്കണമെന്ന് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും രൂപത പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മണിപ്പുര്‍ കലാപത്തില്‍ ഇതുവരെ 175 പേര്‍ മരിച്ചെന്ന് പോലീസിന്റെ കണക്ക്. 1,138 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങളാണ് അവകാശികളില്ലാതെ കിടക്കുന്നത്. കലാപം തുടങ്ങിയ മെയ്…
Read More » -
NEWS
സന്ദര്‍ശക, വിദ്യാര്‍ഥി വിസ നിരക്കുകള്‍ ഉയര്‍ത്തി യുകെ; അടുത്തമാസം പ്രാബല്യത്തിലാകും
ലണ്ടന്‍: സന്ദര്‍ശക, വിദ്യാര്‍ഥി വിസ നിരക്കുകള്‍ ഉയര്‍ത്തി യുകെ. വിദ്യാര്‍ഥി വീസയില്‍ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വര്‍ധിപ്പിച്ചത്. ഇതോടെ വിദ്യാര്‍ഥി വിസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി. ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസ ഫീസില്‍ 15 പൗണ്ട് വര്‍ധിപ്പിച്ചു. 115 പൗണ്ട് (11,000ലധികം രൂപ) ആണ് സന്ദര്‍ശന വിസയ്ക്കുള്ള പുതിയ അപേക്ഷ ഫീസ്. ഒക്ടോബര്‍ നാലു മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുക. എമിഗ്രേഷന്‍ ഫീസിലും ഒക്ടോബര്‍ നാലു മുതല്‍ വര്‍ധനയുണ്ടാകും. പൊതുമേഖലയിലെ ശമ്പളം ഉയര്‍ത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വിസ നിരക്കുകള്‍ യുകെ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫീസ് നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ജൂലൈയില്‍ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. മറ്റുവിഭാഗങ്ങളിലുള്ള വിസ നിരക്കുകളിലും വിവധ സേവനങ്ങളിലുമെല്ലാം വര്‍ധനയുണ്ട്. വിസ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും പ്രതികൂലമായി ബാധിക്കും. യുകെയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറ്റവുമധികം പഠനത്തിനായി എത്തിയിട്ടുള്ളത്.
Read More » -
Kerala
മേയറമ്മയ്ക്ക് ജോലിത്തിരക്കില്‍ കൂട്ടായി കുഞ്ഞു ദുവ; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം
തിരുവനന്തപുരം: കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മേയറുടെ കസേരയിലിരുന്ന് ഫയല്‍ പരിശോധിക്കുകയാണ് ആര്യ. കൈയില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. ഗര്‍ഭിണിയായിരുന്ന സമയത്തും ആര്യ, ജോലി നിര്‍വഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് ആര്യക്കും ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2022 സെപംറ്റബറിലായിരുന്നു ഇരുവരുടേയും വിവാഹം. ബാലസംഘം-എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബവും ഒപ്പംനിന്നു. സിപിഎം ചാല ഏരിയ കമ്മിറ്റി അംഗമാണ് ആര്യ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. സഭയിലെ ഏറ്റവും പ്രായം തുറഞ്ഞ അംഗമാണ് സച്ചിന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. ഗോവിന്ദന്‍ മാഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് വിമര്‍ശനം; പാര്‍ട്ടി യോഗത്തില്‍…
Read More » -
India
മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് നിതീഷ്; ബഹിഷ്‌കരണത്തെച്ചൊല്ലി ‘ഇന്ത്യ’യില്‍ ഭിന്നത
ന്യൂഡല്‍ഹി: ഏതാനും വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ തീരുമാനത്തില്‍ ഭിന്നത. താന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും മുന്നണിയിലെ പ്രമുഖ നേതാവുമായ നിതീഷ് കുമാര്‍ രംഗത്തെത്തി. എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്) ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്ന 14 വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ മുന്നണി വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ”എനിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഞാന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കിഷ്ടമുള്ളത് എഴുതും. അവര്‍ക്ക് അവകാശങ്ങളുണ്ട്, ഞാന്‍ ആര്‍ക്കും എതിരല്ല” -അദ്ദേഹം പറഞ്ഞു. അര്‍ണബ് ഗോസ്വാമി (റിപ്പബ്ലിക് ടി.വി.), അമന്‍ ചോപ്ര (ന്യൂസ് 18), അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18), അദിതി ത്യാഗി (ഇന്ത്യ എക്‌സ്പ്രസ്), ചിത്ര ത്രിപാഠി (ആജ് തക്), ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ), പ്രാചി പരാശര്‍ (ഇന്ത്യ ടി.വി.),…
Read More » -
LIFE
മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പ് 22ന് തീയേറ്ററുകളിൽ
തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം…
Read More » -
Crime
സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മറിയ ഉമ്മന്‍; ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മറിയ ഉമ്മന്‍. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മറിയ ഉമ്മന്‍ പരാതി നല്‍കി. മറിയ ഉമ്മനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടതുപക്ഷം സമൂഹ മാധ്യമ ഹാന്‍ഡിലുകളില്‍ നിന്നുമാണ് വ്യക്തി അധിക്ഷേപം നടത്തുന്നത്. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ മറിയ ഉമ്മന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയിലും ഉമ്മന്‍ ചാണ്ടിയുടെ രണ്ട് പെണ്‍ മക്കള്‍ക്കെതിരെയും സിപിഎം സൈബര്‍ അധിക്ഷേപം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇളയ മകള്‍ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി പ്രതിയായ കേസില്‍ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി നന്ദകുമാര്‍ ഹെല്‍മെറ്റ് വച്ച് വന്നത് വാര്‍ത്തയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. ‘ജീവിച്ചിരിക്കുമ്പോള്‍ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികള്‍, മരണ ശേഷവും…
Read More » -
Crime
എന്തൊരു കാലമാണിത്! യാത്രക്കാരന്റെ ബാഗിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന എയർപോർട്ട് ജീവനക്കാരുടെ ദൃശ്യങ്ങൾ വൈറൽ
ന്യൂയോർക്ക്: യാത്രക്കാരന്റെ ബാഗിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന എയർപോർട്ട് ജീവനക്കാരുടെ ദൃശ്യങ്ങൾ വൈറൽ. മിയാമി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാരാണ് യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും മറ്റ് വസ്തുക്കളും മോഷ്ടിച്ചത്. ജൂൺ 29 നാണ് സംഭവം നടന്നത്. യാത്രക്കാരുടെ ലഗേജിൽ നിന്ന് 600 ഡോളറും മറ്റ് വസ്തുക്കളും ഉദ്യോഗസ്ഥർ മോഷ്ടിച്ചെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ വർഷം 20-കാരനായ ജോസു ഗോൺസാലസ്, 33-കാരനായ ലാബറിയസ് വില്യംസ് എന്നിവരെ അറസ്റ്റ് ചെയ്തു. ചെക്ക് പോയിന്റിൽ മോഷണം നടന്നുവെന്ന ആരോപണം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. എക്‌സ്‌റേ മെഷീനിലേക്കുള്ള കടത്തുന്ന വാലറ്റുകളിൽ നിന്നും പേഴ്‌സുകളിൽ നിന്നും പണം മോഷ്ടിക്കാൻ ജീവനക്കാർ ശ്രമിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ വാലറ്റിനുള്ളിൽ കൈ വയ്ക്കുന്നതും പണം സ്വന്തം പോക്കറ്റിലേക്കിടുന്നതും ദൃശ്യങ്ങളിൽ കാണാം. ചോദ്യം ചെയ്യലിൽ ഇരുവരും നേരത്തെ നടത്തിയ നിരവധി മോഷണങ്ങൾ ഏറ്റുപറഞ്ഞു. പ്രതിദിനം ശരാശരി…
Read More » -
Crime
മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്ത കേസ് ഒത്തുത്തീർപ്പനായി കൈക്കൂലി; പണമില്ലെങ്കിൽ ടാബ് വിൽക്കാൻ നിര്‍ദ്ദേശിച്ച പൊലീസുകാരുടെ തൊപ്പി തെറിച്ചു
ഇടുക്കി: ഇടുക്കി അടമാലിയിൽ വിനോദ സഞ്ചാരികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഹൈവെ പെട്രോളിംഗ് സംഘത്തിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ഷിബി ടി ജോസഫ്, സി പി ഓ സുധീഷ് മോഹൻ, ഡ്രൈവർ പി സി സോബിൻ ടി സോജൻ എന്നിവർക്കെതിരെയാണ് നടപടി. മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്ത കേസ് ഒത്തുത്തീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് നടപടി. പൊലീസ് ആവശ്യപ്പെട്ട പണം നൽകാൻ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ് വിൽക്കാൻ അടിമാലിയിലേയ്ക്ക് അയച്ചു. പ്രഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇടുക്കി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.
Read More » -
Crime
പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയില്‍; മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുന്നു
തിരുവനന്തപുരം : പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് പൊലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്. പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പി.എസ്.എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് അന്വേഷിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥയും തട്ടിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Read More »