
പത്തനംതിട്ട: പന്തളം കുളനട – മാന്തുക ഗ്ലോബ് ജംക്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം.
സ്കൂട്ടര്‍ യാത്രികരായ കാരക്കാട് പ്ലാവുനില്‍ക്കുന്നതില്‍ മേലേതില്‍ വിഷ്ണു, പെണ്ണുക്കര മാടമ്ബറപ്പ് മോടിയില്‍ വിശ്വജിത്ത് എന്നിവരാണ് മരണപ്പെട്ടത്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന അമല്‍ജിത്ത് എന്നയാളെ പരുക്കുകളോടെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 11.30 ന് എം സി റോഡിലാണ് അപകടം.
അതേസമയം തിരുവല്ലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തിരുവല്ല കച്ചേരിപ്പടിയില്‍ ശനിിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു, ആസിഫ് അഷ്റഫ് എന്നിവരാണ് മരിച്ചത്.മഞ്ഞാടി പുതുപ്പറമ്ബില്‍ അരുണ്‍ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan