Month: September 2023
-
India
മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി
ബെംഗളൂരു:മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്‍റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ഉച്ചയോടെ ജോലി സ്ഥലത്തുനിന്നും ഇറങ്ങിയതിന് പിന്നാലെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം ആണെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരി നോവ.
Read More » -
Kerala
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ അവസരം
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാനുള്ള സുവർണ്ണാവസരമാണ് കെ എസ് ഇ ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും തീർപ്പാക്കാം. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രം. അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രം. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രം. വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും വിശദവിവരങ്ങൾക്ക് കെ എസ്…
Read More » -
India
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗ്യാസ് ഏജൻസി ഉടമ അറസ്റ്റിൽ
ജയ്പൂർ: ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിക്കൊടുത്ത എൽപിജി സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്‌തു. ജുൻജുനു ജില്ലയിലാണ് സംഭവം. നർഹർ സ്വദേശി സന്ദീപ് കുമാറി(30)നെയാണ് ചാരവൃത്തി ആരോപിച്ച് രാജസ്ഥാൻ പൊലീസും സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്. ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.നർഹർ സൈനിക ക്യാമ്പിലെ വിവരങ്ങൾ ചോർത്തി നൽകിയതിന് പ്രതിഫലമായി സന്ദീപ് പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയിരുന്നതായും പൊലീസ് അറിയിക്കുന്നു. ജൂലൈയിൽ സൈന്യത്തിന്‍റെ പ്രധാന വിവരങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ഹാൻഡ്‌ലർമാർ സന്ദീപിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെപ്റ്റംബർ 12ന് പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്‍റലിജൻസ് ഡിജിപി ഉമേഷ് മിശ്ര വെളിപ്പെടുത്തി.
Read More » -
India
7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി ബെംഗളുരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍
ബെംഗളുരു:7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി ബെംഗളുരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍. കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.)ന്റെ പിടിയിലായത്. വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം മെഫെഡ്രോണ്‍ ക്രിസ്റ്റല്‍, 80 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം എം.ഡി.എം.എ. എക്സ്റ്റസി പൗഡര്‍ എന്നിവ പിടിച്ചെടുത്തു. എട്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് കാറുകള്‍, ഒരു സ്‌കൂട്ടര്‍, തൂക്കം നോക്കുന്ന യന്ത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » -
Kerala
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ കള്ളവോട്ടും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ കള്ളവോട്ട്. ഏഴര ലക്ഷത്തിലധികം പേരെ അംഗങ്ങളായി ചേര്‍ത്തെങ്കിലും പകുതിയിലേറെ പേർക്കും അംഗത്വ കാർഡ് ഉണ്ടായിരുന്നില്ല. വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പടെ നല്‍കി വ്യാപകമായി അംഗത്വം എടുപ്പിച്ചതായാണ് സംശയം. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ പരമാവധി വോട്ടുകള്‍ നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അംഗങ്ങളുടെ എണ്ണം ഇത്രയേറെ വര്‍ധിച്ചത്. ഒന്നര മാസത്തിലധികം നീണ്ട മെമ്ബര്‍ഷിപ്പ് ക്യാമ്ബയിനൊപ്പമായിരുന്നു ഓണ്‍ലൈനായുള്ള വോട്ടെടുപ്പും. 5 സംസ്ഥാനങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇങ്ങനെ കണ്ടെത്തിയ പകുതിയോളം കള്ള വോട്ടുകളാണ് തള്ളിയത്. മൂന്നരക്കോടിയിലേറെ രൂപയാണ് അംഗത്വഫീസ് ഇനത്തില്‍ മാത്രം ഇങ്ങനെ പിരിഞ്ഞുകിട്ടിയത് വോട്ട് ലക്ഷ്യമിട്ട് സംഘടനയില്‍ അംഗങ്ങളാക്കിയ യുവാക്കളുടെ എണ്ണം 7,69,277 ആണ്. ഇതില്‍ അംഗത്വഫീസ് അടയ്ക്കാത്തതിനാല്‍ 39,717 വോട്ടുകള്‍ അസാധുവാകുമെന്നാണ് വിവരം.ഇതിന് പിന്നാലെയായിരുന്നു കള്ളവോട്ട്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തില്‍ എറണാകുളം കുന്നത്തുനാട്ടില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വോട്ടുചേര്‍ക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും…
Read More » -
Kerala
കല്‍പ്പറ്റയില്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം
വയനാട്:കല്‍പ്പറ്റയില്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം. അപകടത്തില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ വയോധികന് പരിക്കേറ്റു. പുഴമുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ്(67) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോട് കൂടിയാണ് അപകടം. അപകടത്തിൽ ബേക്കറിയിലെ ഗ്ലാസ് അലമാരകൾക്കും മറ്റും നാശം സംഭവിച്ചിട്ടുണ്ട്. ബേക്കറിക്കുള്ളിലെ സാധനങ്ങളും നശിച്ചു. ആളുകള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നത്.
Read More » -
Kerala
ബൈക്കില്‍ മരംവീണ് അധ്യാപകന് പരിക്ക്
വടക്കാഞ്ചേരി: ബൈക്കില്‍ മരംവീണ് യാത്രികന് പരിക്ക്.മച്ചാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ചാന്ദനു അനിലിനാണ് പരിക്കേറ്റത്. എങ്കക്കാട് സെന്‍ററില്‍ ഇന്നലെ രാവിലെ 11നാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ മരംവീണാണ് അധ്യാപകന് പരിക്കേറ്റത്.എങ്കക്കാട് പോസ്റ്റ്‌ഓഫീസിനു സമീപം നിന്നിരുന്ന മരമാണ് വീണത്. പരിക്കേറ്റ ചാന്ദനുവിനെ നാട്ടുകാര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read More » -
Kerala
മലപ്പുറത്ത് ഇരുചക്ര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് അധ്യാപകന്‍ മരിച്ചു
മലപ്പുറം:വളാഞ്ചേരിയില്‍ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് കോളജ് അധ്യാപകന്‍ മരിച്ചു.പുറമണ്ണൂര്‍ മജ്ലിസ് കോളജ് അധ്യാപകന്‍ തിരുവേഗപ്പുറ ചെമ്ബ്ര സ്വദേശി പ്രസാദ് (32) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് മൂച്ചിക്കല്‍ – കരിങ്കല്ലത്താണി ബൈപാസിനു സമീപമാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നടക്കാവിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read More » -
Kerala
ചാമ്പ്യൻസ് ട്രോഫി വള്ളംകളി; കൊച്ചി വാട്ടർ മെട്രോയും ജേതാക്കൾ
കൊച്ചി:എറണാകുളം മറൈൻ ഡ്രൈവിൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ടീം വിജയതീരമണിഞ്ഞു. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ വള്ളവും ജേതാക്കളായി.വീറും വാശിയും നിറഞ്ഞ മത്സരം കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിന്റെ രണ്ടാം മത്സരത്തിലാണ് എതിരാളികളെ വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോപ്പിക്കല്‍ ടൈറ്റന്‍സ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിയായത്. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ സംഘടിപ്പിച്ച പ്രാദേശിക വള്ളംകളി മത്സരത്തില്‍ എ ഗ്രേഡ് വിഭാഗത്തിലാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി താണിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജേതാക്കൾക്കുള്ള സമ്മാനദാനം ടി.ജെ. വിനോദ് എം.എൽ.എ.യും രണ്ടാം സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം സബ് കളക്ടർ പി. വിഷ്ണുരാജും നിർവഹിച്ചു. മൂന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ മാലിനി കുറുപ്പ്, ബെൻസി…
Read More » -
Kerala
എസി ബസിൽ 20 രൂപയ്ക്ക് യാത്ര ചെയ്യാം; കെഎസ്ആർടിസി ജനത സർവീസ് തിങ്കളാഴ്ച മുതൽ; കന്നിയാത്ര കൊല്ലം – തിരുവനന്തപുരം റൂട്ടിൽ
തിരുവനന്തപുരം:കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കളാഴ്ച തുടങ്ങും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുന്നത്. മിനിമം ചാർജ് 20 രൂപയാണ്. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 22 രൂപയാണ്.ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയ്ക്കുള്ള നിരക്കാണിത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും. കെഎസ്ആർടിസിയുടെ പതിവുനിറം മാറിയാണ് ബസുകൾ രംഗത്തിറങ്ങുന്നത്.ആദ്യം കൊല്ലം – തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ചാണ് സർവീസുകൾ.
Read More »