KeralaNEWS

ചാമ്പ്യൻസ് ട്രോഫി വള്ളംകളി; കൊച്ചി വാട്ടർ മെട്രോയും ജേതാക്കൾ

കൊച്ചി:എറണാകുളം മറൈൻ ഡ്രൈവിൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ടീം വിജയതീരമണിഞ്ഞു.
ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ വള്ളവും ജേതാക്കളായി.വീറും വാശിയും നിറഞ്ഞ മത്സരം കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്.
വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിന്റെ രണ്ടാം മത്സരത്തിലാണ് എതിരാളികളെ വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോപ്പിക്കല്‍ ടൈറ്റന്‍സ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിയായത്.
ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ സംഘടിപ്പിച്ച പ്രാദേശിക വള്ളംകളി മത്സരത്തില്‍ എ ഗ്രേഡ് വിഭാഗത്തിലാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി താണിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജേതാക്കൾക്കുള്ള സമ്മാനദാനം ടി.ജെ. വിനോദ് എം.എൽ.എ.യും രണ്ടാം സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം സബ് കളക്ടർ പി. വിഷ്ണുരാജും നിർവഹിച്ചു.

മൂന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ മാലിനി കുറുപ്പ്, ബെൻസി ബെന്നി എന്നിവർ ചേർന്ന് നിർവഹിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: