
ബെംഗളുരു:7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി ബെംഗളുരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍.
കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.)ന്റെ പിടിയിലായത്.
വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്.
ഇവരില്‍നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം മെഫെഡ്രോണ്‍ ക്രിസ്റ്റല്‍, 80 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം എം.ഡി.എം.എ. എക്സ്റ്റസി പൗഡര്‍ എന്നിവ പിടിച്ചെടുത്തു.
എട്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് കാറുകള്‍, ഒരു സ്‌കൂട്ടര്‍, തൂക്കം നോക്കുന്ന യന്ത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan