ബെംഗളൂരു:മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്‍റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്.
ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ഉച്ചയോടെ ജോലി സ്ഥലത്തുനിന്നും ഇറങ്ങിയതിന് പിന്നാലെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയസ്തംഭനം ആണെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരി നോവ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan