Month: September 2023

  • Crime

    മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന: അന്വേഷണ റിപ്പോർട്ട് നീളുന്നു, സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയിൽ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പ് നൽകുന്ന വിശദീകരണം. ധനമന്ത്രിയുടെ നിർദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്ന് നികുതി വകുപ്പും, റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നൽകി. വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അന്വേഷണത്തിന് നിർദ്ദേശിച്ചത്. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്ന് മാത്യു കുഴൽനാടൻ പരാതിയിൽ ചൂണ്ടിക്കാട്ടി. 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നും കുഴൽനാടൻ ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ഐജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിൻറെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല.…

    Read More »
  • LIFE

    ലാലേട്ടൻ ആരാധകരില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയ ‘വാലിബന്‍’ അപ്ഡേറ്റ് നാളെ

    മോഹൻലാൽ ആരാധകരിൽ മാത്രമല്ല, സിനിമാപ്രേമികളിൽ ഒട്ടാകെ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിലെ പുതുതലമുറ സംവിധായകരിൽ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹൻലാൽ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന യുഎസ്പി. പ്രഖ്യാപന സമയം മുതൽ പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബൻറെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂൺ രണ്ടാം വാരം ആയിരുന്നു. സിനിമയുടെ റിലീസ് തീയതിയുൾപ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും അറിയിച്ചിട്ടില്ല. അതേസമയം ചിത്രം സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് നാളെ പുറത്തെത്തും. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മൾ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ. വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാൾ നാളെയാണ്. ആയതിനാൽത്തന്നെ…

    Read More »
  • Crime

    മല്ലു ട്രാവലറിനെതിരായ സൗദി യുവതിയുടെ പീഡന പരാതി: ഷാക്കീർ വിദേശത്ത്, അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി

    കൊച്ചി: മല്ലു ട്രാവലർ ഷാക്കീർ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്. ഷാക്കീർ വിദേശത്തായതിനാൽ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി. തൻറെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷാക്കീർ തന്നെ കടന്നുപിടിച്ചെന്നും തൻറെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇതിനോടകം പുറത്തുവന്നു. പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിനെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ യാത്രാ വിഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ…

    Read More »
  • India

    മാറ്റം അനിവാര്യം, ജനം ആഗ്രഹിക്കുന്നെന്നു; വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഉറപ്പിച്ച് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം

    ഹൈദരാബാദ്: വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഉറപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതി യോഗം അവസാനിച്ചു. ഹൈദരാബാദിൽ ഇന്ന് ചേർന്ന വിശാലപ്രവർത്തകസമിതി യോഗവും അവസാനിച്ചു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ സംഘടനയുടെ കെട്ടുറപ്പ് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചെന്ന് കോൺഗ്രസ് വ്യക്തമാക്കി. മാറ്റം അനിവാര്യമെന്നും അത്‌ ജനം ആഗ്രഹിക്കുന്നെന്നും പ്രവർത്തക സമിതി പ്രസ്താവനയിൽ പറഞ്ഞു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമനബില്ലിനെയും ശക്തമായി എതിർക്കാൻ തീരുമാനിച്ച് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൻറെ ആദ്യദിനം പ്രമേയം പാസ്സാക്കിയിരുന്നു . സനാതനധർമ വിവാദത്തിലടക്കം തലയിടാതെ കരുതലോടെ ലോക്സഭാ തെരഞ്ഞെടുപ്പ് നയങ്ങൾ രൂപീകരിക്കാനാണ് കോൺഗ്രസ് നീക്കം. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി സംസ്ഥാനഘടകങ്ങളോട് നിർദേശിച്ചു. തെലങ്കാന സംസ്ഥാനരൂപീകരണത്തിന് ശേഷം ആദ്യമായി കോൺഗ്രസിൻറെ ഏറ്റവും വലിയ സംഘടനായോഗം ഹൈദരാബാദിൽ നടത്താൻ തീരുമാനിച്ചത് വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ്. പക്ഷേ, പ്രവർത്തകസമിതിയിൽ പ്രധാനമായും ലക്ഷ്യമിട്ടത് ഡിസംബറിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻറെ…

    Read More »
  • LIFE

    വിശാല്‍ നായകനായ മാര്‍ക്ക് ആന്‍റണി ബോക്സോഫീസില്‍ കുതിപ്പ് തുടരുന്നു; ആദ്യദിനം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്നും 8.35 കോടി, രണ്ടാം ദിനമോ ?

    ചെന്നൈ: വൻ സ്വീകരണമാണ് വിശാൽ നായകനായ മാർക്ക് ആൻറണി ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മൌത്ത് പബ്ലിസിറ്റി ഒന്നാം ദിനത്തിൽ ബോക്സ് ഓഫീസിലും പ്രകടനമായിരുന്നു. ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 8.35 കോടി നേടി. വിശാലിൻറെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അതേ സമയം രണ്ടാം ദിനത്തിൽ ചിത്രം 9 കോടിക്ക് അടുത്ത് കളക്ഷൻ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ചിത്രത്തിൻറെ മൊത്തം കളക്ഷൻ 17.3 കോടിയായിരിക്കുകയാണ്. അതേ സമയം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഞായറാഴ്ചയും മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് വിലയിരുത്തൽ. sacnilk.com ൻറെ കണക്കുകൾ പ്രകാരമാണിത്. അതേ സമയം ഈ തുകയിൽ കൂടിയേക്കാം അവസാന കണക്കിൽ എന്നും വിവരമുണ്ട്. അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെർഫോമൻസ് വൻ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആൻറണി എന്ന നായകനായി വിശാൽ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ…

    Read More »
  • NEWS

    സൈനിക സഹകരണം വർധിപ്പിക്കാന്‍ ചര്‍ച്ചകളുമായി റഷ്യയും ഉത്തര കൊറിയയും; റഷ്യയുടെ ആണവ സന്നാഹങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ട് കിം

    മോസ്കോ: സൈനിക സഹകരണം വർധിപ്പിക്കാൻ ചർച്ചകളുമായി റഷ്യയും ഉത്തര കൊറിയയും. റഷ്യൻ സന്ദർശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൈഗുവും ചർച്ച നടത്തി. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. കിം ജോങ് ഉൻ റഷ്യയിലെ രണ്ട് പോർ വിമാന ഫാക്ടറികൾ സന്ദർശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനങ്ങളും ഹൈപ്പർ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരിൽക്കണ്ടു. റഷ്യയിലെ കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലാണ് കിം എത്തിയത്. റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അപൂർവ്വമായി മാത്രമേ കിം സ്വന്തം രാജ്യത്ത് നിന്ന് പുറത്തുപോകാറുള്ളൂ. കിമ്മിൻറെ റഷ്യൻ സന്ദർശനത്തെ വാർത്താ ഏജൻസിയായ കെസിഎൻഎ വിശേഷിപ്പിച്ചതിങ്ങനെ- “ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തൻ പ്രതാപകാലം തുറക്കുകയാണ്.” അതേസമയം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള…

    Read More »
  • Social Media

    പൊലീസ് സ്റ്റേഷന്റെ പരിസരത്ത് വീഡിയോ റീൽ ചിത്രീകരിച്ചതിന് രണ്ട് പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ; എന്ത് ക്രിമിനൽ കുറ്റമാണ് യുവാക്കൾ ചെയ്തത് ? പൊലീസ് നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം

    ഉത്തർപ്രദേശിലെ ഗോണ്ടയിലെ വസീർഗഞ്ച് പൊലീസ് സ്റ്റേഷന്റെ പരിസരത്ത് വീഡിയോ റീൽ ചിത്രീകരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി റീൽ ചിത്രീകരിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുകയാണ്. അറസ്റ്റ് ചെയ്യാൻ തക്കതായ എന്ത് ക്രിമിനൽ കുറ്റമാണ് യുവാക്കൾ ചെയ്തത് എന്നാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഒരു വിഭാഗം ചോദിക്കുന്നത്. യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു പൊലീസ് അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചതിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പോസ്റ്റ്. ഉത്തർപ്രദേശിലെ വസീർഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് സംഭവം. യുവാക്കൾ ചിത്രീകരിക്കാൻ ശ്രമിച്ച വീഡിയോയുടെ ആദ്യഭാഗവും പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ പൊലീസ് സ്റ്റേഷൻ പശ്ചാത്തലം ആക്കി ഒരു യുവാവ് സെൽഫി…

    Read More »
  • Kerala

    നിപ ജാ​ഗ്രത: കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം, പരീക്ഷകൾ മാറ്റി, 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ

    കോഴിക്കോട്: നിലവിലുള്ള നിപ വൈറസ് സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിർദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാർ അറിയിച്ചു. സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലൂടെ നടക്കും. ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരും. ഡീനും എച്ച്.ഒ.ഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും. യു.ജി, പി.ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരും പ്രഖ്യാപിത കണ്ടെയ്‌ൻമെൻ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും ജീവനക്കാരും സ്ഥിരമോ കരാറോ ആയവരും ജില്ലാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കരുത്. ഡേ സ്കോളർമാർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണം, ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കരുത്. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാവരും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. സാമൂഹിക അകലവും കൈ ശുചിത്വവും. എല്ലാവരും പരസ്പരം 3 അടി അകലം പാലിക്കണം. കൈകൾ എപ്പോഴും ശുചിത്വം…

    Read More »
  • Sports

    ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് ശക്തമായ ടീമുമായി ഓസ്ട്രേലിയ; സ്റ്റീവ് സ്മിത്തും കമിൻസും തിരിച്ചെത്തി

    മെൽബൺ: ഏകദിന ലോകകപ്പിന് മുമ്പ് അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തും പാറ്റ് കമിൻസും ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈയിന് പരിക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. കമിൻസിൻറെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഓസീസിനെ നയിക്കുന്ന മിച്ചൽ മാഷും ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ട്. മാറ്റ് ഷോർട്ട്, സ്പെൻസർ ജോൺസൺ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങൾ. ഏകദിന ലോകകപ്പ് ടീമിൽ ഇല്ലാത്ത മാർനസ് ലാബുഷെയ്ൻ, തൻവീർ സംഗ, നഥാൻ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കിൽ പകരം ലാബുഷെയ്ൻ ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്. ലോകകപ്പ് ടീമിലുള്ള ആഷ്ടൺ ആഗർ വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളിൽ മൊഹാലി, ഇൻഡോർ, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങൾ.…

    Read More »
  • Kerala

    ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

         തനിക്കെതിരെ പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് നടനും ബിഗ് ബോസ് താരവും ഫാഷൻ മോഡലുമായ  ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെൽക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോടു കൂടിയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്. രഹ്‌നയാണ് ഷിയാസിന്റെ ഭാവി വധു. ഷിയാസിനെതിരെ പീഡനപരാതിയിൽ പൊലീസ് കേസെടുത്ത വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എൻഗേജ്‌മെന്റ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പീഡന പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് കേസ് എടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നടത്തി പല സ്ഥലങ്ങളിലെ  ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള…

    Read More »
Back to top button
error: