IndiaNEWS

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗ്യാസ് ഏജൻസി ഉടമ അറസ്റ്റിൽ

ജയ്പൂർ: ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിക്കൊടുത്ത എൽപിജി സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്‌തു. ജുൻജുനു ജില്ലയിലാണ് സംഭവം.
നർഹർ സ്വദേശി സന്ദീപ് കുമാറി(30)നെയാണ് ചാരവൃത്തി ആരോപിച്ച് രാജസ്ഥാൻ പൊലീസും സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.നർഹർ സൈനിക ക്യാമ്പിലെ വിവരങ്ങൾ ചോർത്തി നൽകിയതിന് പ്രതിഫലമായി സന്ദീപ് പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയിരുന്നതായും പൊലീസ് അറിയിക്കുന്നു.
ജൂലൈയിൽ സൈന്യത്തിന്‍റെ പ്രധാന വിവരങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ഹാൻഡ്‌ലർമാർ സന്ദീപിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെപ്റ്റംബർ 12ന് പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്‍റലിജൻസ് ഡിജിപി ഉമേഷ് മിശ്ര വെളിപ്പെടുത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: