വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പടെ നല്‍കി വ്യാപകമായി അംഗത്വം എടുപ്പിച്ചതായാണ് സംശയം.
എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ പരമാവധി വോട്ടുകള്‍ നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അംഗങ്ങളുടെ എണ്ണം ഇത്രയേറെ വര്‍ധിച്ചത്. ഒന്നര മാസത്തിലധികം നീണ്ട മെമ്ബര്‍ഷിപ്പ് ക്യാമ്ബയിനൊപ്പമായിരുന്നു ഓണ്‍ലൈനായുള്ള വോട്ടെടുപ്പും. 5 സംസ്ഥാനങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇങ്ങനെ കണ്ടെത്തിയ പകുതിയോളം കള്ള വോട്ടുകളാണ് തള്ളിയത്.
മൂന്നരക്കോടിയിലേറെ രൂപയാണ് അംഗത്വഫീസ് ഇനത്തില്‍ മാത്രം ഇങ്ങനെ പിരിഞ്ഞുകിട്ടിയത് വോട്ട് ലക്ഷ്യമിട്ട് സംഘടനയില്‍ അംഗങ്ങളാക്കിയ യുവാക്കളുടെ എണ്ണം 7,69,277 ആണ്. ഇതില്‍ അംഗത്വഫീസ് അടയ്ക്കാത്തതിനാല്‍ 39,717 വോട്ടുകള്‍ അസാധുവാകുമെന്നാണ് വിവരം.ഇതിന് പിന്നാലെയായിരുന്നു കള്ളവോട്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തില്‍ എറണാകുളം കുന്നത്തുനാട്ടില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വോട്ടുചേര്‍ക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ജൂണ്‍ 28നാണ് തുടങ്ങിയത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.