KeralaNEWS

ബൈക്കില്‍ മരംവീണ് അധ്യാപകന് പരിക്ക്

വടക്കാഞ്ചേരി: ബൈക്കില്‍ മരംവീണ് യാത്രികന് പരിക്ക്.മച്ചാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ  അധ്യാപകൻ‌ ചാന്ദനു അനിലിനാണ് പരിക്കേറ്റത്.

എങ്കക്കാട് സെന്‍ററില്‍ ഇന്നലെ രാവിലെ 11നാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ മരംവീണാണ് അധ്യാപകന് പരിക്കേറ്റത്.എങ്കക്കാട് പോസ്റ്റ്‌ഓഫീസിനു സമീപം നിന്നിരുന്ന മരമാണ് വീണത്.

പരിക്കേറ്റ ചാന്ദനുവിനെ നാട്ടുകാര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: